ഗ്രാൻഡ് ഫിനാലെയുടെ വിധികർത്താവായി പ്രശസ്ത ഗായകൻ ഹരിഹരന്‍ പങ്കെടുക്കുന്നു
പ്രേക്ഷകഹൃദയങ്ങൾ ഏറ്റുവാങ്ങിയ നിരവധി ഗായകർ നിറഞ്ഞാടിയ സ്റ്റാർ സിംഗര്‍ സീസൺ 9 ന്റെ ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ ഒക്ടോബര് 20 ന് വൈകുന്നേരം 6 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു.
വാശിയേറിയ പോരാട്ടങ്ങൾക്കും നിരധി നിര്ണ്ണായകമായ റൗണ്ടുകൾക്കും ശേഷം അന്തിമവിജയിയെ കണ്ടെത്തുന്ന ഗ്രാൻഡ് ഫിനാലെ പോരാട്ടത്തിൽ അരവിന്ദ് , നന്ദ , ദിഷ , അനുശ്രീ , ബൽറാം എന്നിവർക്കൊപ്പം പ്രേക്ഷകർ തിരഞ്ഞെടുക്കുന്ന ഒരാളും മാറ്റുരയ്ക്കാനെത്തുന്നു.
സീസൺ 9 ന്റെ സംഗീതയാത്രയിൽ വിധികർത്താക്കളായി എത്തിയത് ഗായകരായ കെ എസ് ചിത്ര , ,സിത്താര , വിധു പ്രതാപ് തുടങ്ങിയവരാണ് . അതോടൊപ്പം പ്രമുഖ സംഗീതജ്ഞരും ഗായകരും ജനപ്രിയസിനിമാതാരങ്ങളും മത്സരാർത്ഥികളുടെ പാട്ടുകൾ ആസ്വദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ വേദിയിൽ എത്തിയിട്ടുണ്ട് . ഈ ഗ്രാൻഡ് ഫിനാലെയുടെ വിധികർത്താവായി പ്രശസ്ത ഗായകൻ ഹരിഹരനും ഉണ്ടാകും.
ഗ്രാൻഡ് ഫിനാലെയിൽ മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രശസ്ത ചലച്ചിത്ര താരം വിദ്യ ബാലൻ ഈ വേദിയിൽ എത്തുന്നു . കൂടാതെ അന്ന പ്രസാദ് , ബിജു കുട്ടൻ , ബിനു അടിമാലി , മാവേലിക്കര ഷാജി , രശ്മി തുടങ്ങിയവരുടെ പ്രകടനങ്ങളും ഗ്രാൻഡ് ഫിനാലെക്ക് മാറ്റുകൂട്ടും .
ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി ആക്ഷൻ എന്റെർറ്റൈനെർ - ആലപ്പുഴ ജിംഖാന ആലപ്പുഴ ജിംഖാന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി…
മാത്യു തോമസിന്‍റെ നായികയായി ഈച്ച! ത്രീഡി ചിത്രം 'ലൗലി'യിലെ 'ക്രേസിനെസ്സ് ' ഗാനം പുറത്ത്; ചിത്രം ഏപ്രിൽ നാലിന് തിയേറ്ററുകളിൽ…
'നീയേ ഇടനെഞ്ചു കൊത്തുമൊരു തീയായീ എന്നകമേ…' - രചന വിനായക് ശശികുമാര്‍, സംഗീതം നന്ദഗോപൻ വി ഏപ്രിൽ 24ന് തിയേറ്റുകളിൽ…
വിവേക് പ്രസന്നയും, പൂർണിമ രവിയും ഒന്നിക്കുന്ന മെഡിക്കൽ ക്രൈം ത്രില്ലർ 'ട്രോമ'; ട്രെയിലർ പുറത്തിറങ്ങി! സംവിധായകൻ തമ്പിദുരൈ മാരിയപ്പൻ സംവിധാനം…
Cyber Systems Australia has acquired the worldwide overseas rights of Empuran, Except for GCC and…
ചിത്രം ഏപ്രിൽ മാസത്തിൽ തീയേറ്റർ റിലീസ് ആയി എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന കോലാഹലം…
This website uses cookies.
Read More