Download OTT Tracker App
Download OTT Tracker App

Latest Stories - Page 61

25 MAR

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” ടീസർ പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ടീസര്‍ / ട്രെയിലര്‍
Anomie The Equation of Death Actors

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഫാമിലി റൊമാന്റിക് കോമഡി എന്റർടൈനറായ “മധുവിധു” വിന്റെ ടീസർ പുറത്ത്. 2026, മെയ് 1 ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ഷറഫുദീൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ-…

Read more
24 MAR

അഭിമന്യു സിങ് അവതരിപ്പിക്കുന്ന ദേവ രാജ ഗോഡ , വവ്വാൽ ക്യാരക്ടർ പോസ്റ്റർ റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

ബജ്റംങ്കി ഇനിമുതൽ ദേവ രാജ ഗോഡ. ഇന്ത്യയിലെ വിലകൂടിയ വില്ലന്മാരിൽ ഒരാളായ അഭിമന്യു സിങ് ഇനി മലയാളത്തിലെ നായക തുല്യ വേഷത്തിലെത്തുന്ന സിനിമയാണ് വവ്വാൽ. അതുകൊണ്ട് തന്നെ അഭിമന്യു സിംഗിന്റെ വേഷപ്പകർച്ച മലയാള സിനിമയെ ആവേശത്തിലാക്കും എന്ന് വിശ്വസിക്കാം. തീയേറ്റർ ഇളക്കിമറിക്കുവാനുള്ള ഒത്തിരി ഘടകങ്ങൾ ഈ സിനിമയിലൂടെ സ്‌ക്രീനിൽ…

Read more
24 MAR

വിസ്മയം വീണ്ടും ദേവനന്ദയുടെ പുതിയ ചിത്രം ‘കല്യാണമരം’ 27 ന് എത്തും

മാളികപ്പുറം എന്ന ഒറ്റ സിനിമയിലൂടെ ലോകമലയാളികളുടെ മനം കവര്‍ന്ന കുഞ്ഞുതാരം ദേവനന്ദ വീണ്ടും വിസ്മയിപ്പിക്കാന്‍ എത്തുന്നു. അസാധാരണമായ അഭിനയമികവോടെ ദേവനന്ദ കേന്ദ്ര കഥാപാത്രമാകുന്ന ‘കല്യാണമരം’ ഈ മാസം 27 ന് കേരളത്തിലെ തിയേറ്ററുകളില്‍ എത്തും. മലയാളത്തിലെ ബാലതാരങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായ അഭിനയ ചാരുത കൊണ്ടും ചടുലമായ സംഭാഷണ…

Read more
23 MAR

‘ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ – രൺവീർ സിങ് ചിത്രം ‘ധുരന്ധർ പ്രതികാരം’ ആദ്യ വീക്കെൻഡ് കൊണ്ട് തന്നെ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ പട്ടികയിൽ. ആദ്യ വീക്കെൻഡ് പിന്നിടുമ്പോൾ ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 761 കോടി…

Read more
23 MAR

“വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ടീസര്‍ / ട്രെയിലര്‍

സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ഡർബിയുടെ ട്രയ്ലർ റിലീസായി. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഡർബി ഇന്നത്തെ യുവത്വത്തിന്റെ തുടിപ്പും പ്രസരിപ്പും, പ്രണയം, ആക്ഷൻ, ഇമോഷൻ, ഫൺ എന്നിവ ചേർത്ത് അവതരിപ്പിക്കുന്ന ഒരു കളർഫുൾ കംപ്ലീറ്റ് എൻ്റർടെയ്നറായാണ് ഒരുക്കിയിരിക്കുന്നത്. മാർച്ച് 27 ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തുന്ന ഡർബിയുടെ ടീസറും റങ്ക്…

Read more
23 MAR

മോഹിനിയാട്ടം എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

‘ഭരതനാട്യ’ത്തിനു ശേഷം കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഡാർക്ക് ഹ്യൂമർ ചിത്രമായ “മോഹിനിയാട്ടം” എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി. മുത്തു എഴുതിയ വരികൾക്ക് ഇലക്ട്രോണിക് കിളി സംഗീതം പകർന്ന് സുബലഷിനി ആലപിച്ച ” നിലാ ഊഞ്ഞാലേ നിൻ മേലേ… എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത് “ഭരതനാട്യം”…

Read more
23 MAR

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

ജീവിതത്തിൽ ഏറെ വിഴ്ചകൾ ഉണ്ടായെങ്കിലും ഇപ്പോഴത്തെ ജീവിതത്തിൽ താൻ ഹാപ്പിയായെന്ന് നടി മീര വാസുദേവ് പറഞ്ഞു. താരത്തിൻ്റെ പുതിയ ചിത്രമായ കല്യാണമരത്തിൻ്റെ റിലീസിൻ്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മീര വാസുദേവ് , ഇപ്പോൾ കരിയറിൽ ഞാൻ വളരെ തിരക്കാണ്. എന്റെ ജീവിതത്തിലെ വളരെ മനോഹരമായ…

Read more
23 MAR

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ടീസര്‍ / ട്രെയിലര്‍

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ്‌ ആന്റണി സംവിധാനം ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി‘യുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. പീരീയിഡ് ഡ്രാമ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ കയാദു ലോഹരാണ് നായികയായി എത്തുന്നത്. ഇതിന് മുൻപേ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകളും ഗാനവും സോഷ്യൽ മാധ്യമങ്ങളിൽ ഗംഭീര ശ്രദ്ധ നേടിയിരുന്നു. ടീസറിലെ ദൃശ്യ മികവ്…

Read more