ഡിജിറ്റൽ കോഡ് സ്കാൻ ചെയ്ത് നാഗബന്ധത്തിന്റെ കഥ പ്രവചിക്കാം; സമ്മാനങ്ങളും നേടാം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്6 Juneസിനിമ വാര്‍ത്തകള്‍
Advertisements
Nagabandham Overseas Distribution Rights
Nagabandham Overseas Distribution Rights

അഭിഷേക് നാമ രചിച്ച് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം നാഗബന്ധം 2026 ജൂലൈ 3-ന് ലോകമെമ്പാടും റിലീസ് ചെയ്യും. റിലീസിന് മുന്നോടിയായി പ്രേക്ഷകർക്കായി വ്യത്യസ്തമായ ഒരു പ്രൊമോഷൻ ക്യാമ്പെയ്ൻ അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

തിയേറ്ററുകളിലെ നാഗബന്ധം പോസ്റ്ററുകളിലുള്ള QR കോഡ് മൊബൈലിൽ സ്കാൻ ചെയ്താൽ ചിത്രത്തിന്റെ നിഗൂഢ ലോകത്തെ പരിചയപ്പെടുത്തുന്ന ഒരു പ്രത്യേക ഗ്ലിമ്പ്സ് വീഡിയോ കാണാൻ കഴിയും. വീഡിയോ കണ്ട ശേഷം #GuessTheNBStory ഹാഷ്ടാഗ് ഉപയോഗിച്ച് ചിത്രത്തിന്റെ കഥ എന്തായിരിക്കാമെന്ന് കമന്റ് ചെയ്യാം. ശരിയായ രീതിയിൽ കഥ പ്രവചിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

Advertisements

വിരാട് കർണ്ണ നായകനാകുന്ന ചിത്രത്തിൽ നഭാ നടേഷ്, ഐശ്വര്യ മേനോൻ, ദക്ഷ നാഗർക്കർ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, മുരളി ശർമ്മ തുടങ്ങി വലിയ താരനിര അണിനിരക്കുന്നു.

ബ്രഹ്മാണ്ഡ ദൃശ്യങ്ങളും അത്യാധുനിക വിഎഫ്എക്സ് സാങ്കേതികവിദ്യയും ഉപയോഗിച്ച് ഒരുക്കുന്ന ചിത്രം പുരാതന രഹസ്യങ്ങൾ, മറഞ്ഞ നിധികൾ, ദിവ്യശക്തികൾ, ഇതിഹാസങ്ങൾ എന്നിവയെ പശ്ചാത്തലമാക്കിയുള്ള ഒരു ഫാന്റസി അഡ്വഞ്ചർ കഥയാണ് പറയുന്നത്.

നേരത്തെ ചിത്രത്തിന്റെ വിദേശ വിതരണാവകാശം Zee Studios സ്വന്തമാക്കിയിരുന്നു. Amazon Prime Video ആണ് ചിത്രത്തിന്റെ OTT അവകാശങ്ങൾ നേടിയിരിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

PRO: ശബരി

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *