ഓർമ്മ നിലാവ്.. അരൂപി” എന്ന ചിത്രത്തിലെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്7 Juneസിനിമ വാര്‍ത്തകള്‍
Advertisements
Aroopi Movie Song
Aroopi Movie Song

പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ് രാജ് നിർമ്മിച്ച്, അഭിലാഷ് വാരിയർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അരൂപി എന്ന ചിത്രത്തിലെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി.

ബി.കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകർന്ന, കെ.എസ്. ഹരിശങ്കർ ആലപിച്ച “ഓർമ്മ നിലാവ്…” എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയത്.

Advertisements

ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹാ ചൗള, സാക്ഷി ബദാൽ, ജോയ് മാത്യു, സിന്ധു വർമ്മ, അഭിലാഷ് വാരിയർ, കിരൺ രാജ്, ആദിത്യ രാജ്, മാത്യു രാജു, കണ്ണൻ സാഗർ, എ.കെ. വിജുബാൽ, നെബു എബ്രഹാം, വിനയ്, ആൻറണി ഹെൻറി, വിഷ്ണു കാന്ത്, വൈഷ്ണവ്, ജോജോ ആൻറണി, സുജ റോസ്, ആൻ മരിയ, അഞ്ജന മോഹൻ, രേഷ്മ, സംഗീത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അണിയറ പ്രവർത്തകർ

  • നിർമ്മാണം: പ്രദീപ് രാജ്
  • തിരക്കഥ & സംവിധാനം: അഭിലാഷ് വാരിയർ
  • ഗാനരചന: ബി.കെ. ഹരിനാരായണൻ
  • സംഗീതം: ഗോപി സുന്ദർ
  • ഗായകൻ: കെ.എസ്. ഹരിശങ്കർ
  • ഛായാഗ്രഹണം: അമൽ
  • എഡിറ്റിംഗ്: വി.ടി. വിനീത്
  • കലാസംവിധാനം: മഹേഷ് ശ്രീധർ
  • വസ്ത്രാലങ്കാരം: ഷാജി കൂനൻ കൂനമാവ്
  • മേക്കപ്പ്: ജിജു കൊടുങ്ങല്ലൂർ
  • പ്രൊഡക്ഷൻ കൺട്രോളർ: പ്രവീൺ ബി. മേനോൻ
  • പി.ആർ.ഒ: എ.എസ്. ദിനേശ്
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

Leave a Reply

Your email address will not be published. Required fields are marked *