കാട്ടാളൻ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ചു; ഓഗസ്റ്റ് 13 മുതൽ മനോരമമാക്സിൽ, ‘പൊങ്കാല’ ഓഗസ്റ്റ് 7 മുതൽ

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്4 Augustഓടിടി റിലീസ്
13 August Kattalan On OTT Date
13 August Kattalan On OTT Date

ആന്റണി വർഗീസിനെ നായകനാക്കി പോൾ ജോർജ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ കാട്ടാളൻ ഒ.ടി.ടി റിലീസ് ഡേറ്റ് മനോരമമാക്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിത്രം 2026 ഓഗസ്റ്റ് 13 മുതൽ മനോരമമാക്സിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. അതേസമയം, ശ്രീനാഥ് ഭാസി നായകനായ “പൊങ്കാല” ഓഗസ്റ്റ് 7 മുതൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും.

ഷരീഫ് മുഹമ്മദ് ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന കാട്ടാളൻ, മാർക്കോയ്ക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ പുതിയ നിർമ്മാണ സംരംഭമാണ്. ആന്റണി വർഗീസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സുനിൽ, കബീർ ദുഹാൻ സിംഗ്, ജഗദീഷ്, ദുഷാര വിജയൻ, സിദ്ദിഖ്, ഹനാൻ ഷാ, ബേബി ജീൻ, രാജ് തിരണ്ടസു, പാർത്ത് തിവാരി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ജീവൻ രക്ഷയും അധികാര പോരാട്ടവും ദുരൂഹതയും ഇഴചേർന്ന കഥയാണ് കാട്ടാളൻ അവതരിപ്പിക്കുന്നത്. തായ്‌ലൻഡിൽ ഓംഗ് ബാക് പരമ്പരയിലൂടെ ലോകശ്രദ്ധ നേടിയ ആക്ഷൻ കൊറിയോഗ്രാഫർ കെച്ച കംബാക്ഡിയുടെ നേതൃത്വത്തിലാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ഓംഗ് ബാക് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ‘പോംഗ്’ എന്ന ആനയും ചിത്രത്തിന്റെ ഭാഗമാണ്. കാന്താര, മഹാരാജ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബി. അജനീഷ് ലോക്നാഥ് സംഗീതം ഒരുക്കുന്നു. ജോബി വർഗീസ്, പോൾ ജോർജ്, ജെറോ ജേക്കബ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഭാഷണം ഉണ്ണി ആർ ആണ്.

അതേസമയം, എ. ബി. ബിനിൽ രചനയും സംവിധാനവും നിർവഹിച്ച “പൊങ്കാല” ഓഗസ്റ്റ് 7 മുതൽ മനോരമമാക്സിൽ സ്ട്രീം ചെയ്യും. നേരത്തെ ചിത്രം പ്രൈം വീഡിയോയിൽ ലഭ്യമായിരുന്നു. ദീപു ബോസ്, അനിൽ പിള്ള എന്നിവർ ചേർന്ന് ഗ്ലോബൽ പിക്ചേഴ്സ് എന്റർടെയ്ൻമെന്റ്സ് ബാനറിൽ നിർമ്മിച്ച ചിത്രത്തിൽ ശ്രീനാഥ് ഭാസി, ബാബുരാജ്, സമ്പത് റാം, കിച്ചു ടെല്ലസ്, സൂര്യ കൃഷ്ണ എന്നിവരാണ് പ്രധാന താരങ്ങൾ. സംഗീതം റഞ്ചിൻ രാജ്.

അനുബന്ധ വാർത്ത: കട്ടാളൻ ചിത്രത്തിൽ ലോകേഷ് കനകരാജ്, “ലിയോ കബ്രാൾ” എന്ന കഥാപാത്രമായി അതിഥി വേഷത്തിൽ എത്തുന്നുണ്ട്. അഭിനയരംഗത്തെ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ “DC”, അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത് 2026 ഓഗസ്റ്റ് 7 ന് ലോകമെമ്പാടും തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Pongala On manoramaMAX
Pongala On manoramaMAX

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്
Written by

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്

പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലെ പുതിയ ഒടിടി റിലീസുകൾ, വെബ് സീരീസ് അപ്ഡേറ്റുകൾ, ട്രെയിലറുകൾ, താരനിര പ്രഖ്യാപനങ്ങൾ, ഡിജിറ്റൽ വിനോദ മേഖലയിലെ പുതിയ വാർത്തകൾ എന്നിവയെല്ലാം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക് ആണ്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ഏറ്റവും പുതിയ ഉള്ളടക്കങ്ങൾ നിരന്തരം നിരീക്ഷിച്ചുകൊണ്ട് കൃത്യമായ വിവരങ്ങൾ, റിലീസ് തീയതികൾ, വ്യൂവിംഗ് ഗൈഡുകൾ എന്നിവ കൃത്യസമയത്ത് ഞങ്ങളുടെ വായനക്കാർക്കായി ഈ ഡെസ്ക് പങ്കുവെക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *