എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ , ഏറ്റവും പുതിയ സിനിമാ വാര്‍ത്തകള്‍ - കേരള ടിവി
ചാനലുകള്‍ സീ കേരളം

നഞ്ചമ്മയുടെ മിനി സ്‌ക്രീന്‍ അരങ്ങേറ്റത്തിനു സാക്ഷിയായി കാര്‍ത്തികദീപത്തിലെ ടൈറ്റില്‍ ഗാനം

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

സീ കേരളം സീരിയല്‍ ടൈറ്റില്‍ ഗാനം ആലപിച്ചു നഞ്ചമ്മയും വൈക്കം വിജയലക്ഷ്മിയും

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ‘കലക്കാത്ത സന്ദനമേരം’ എന്ന നാടന്‍ പാട്ടിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നഞ്ചമ്മ മറ്റൊരു പാട്ടിലൂടെ മിനിസ്‌ക്രീനിലും അരങ്ങേറ്റം കുറിച്ചു. സീ കേരളം പുതുതായി അവതരിപ്പിക്കുന്ന കാര്‍ത്തികദീപം എന്ന പരമ്പരയുടെ ടൈറ്റില്‍ ഗാനം ആലപിച്ചാണ് 60കാരിയായ നഞ്ചമ്മ ടെലിവിഷന്‍ രംഗത്തേക്ക് ചുവടുവെച്ചിരിക്കുന്നത്. സംഗീത സംവിധായകന്‍ ഗോപീ സുന്ദറിന്റെ മിനി സ്‌ക്രീന്‍ അരങ്ങേറ്റവും നഞ്ചിയമ്മയും പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയും ചേര്‍ന്ന് ആലപിക്കുന്ന ഈ ഗാനത്തിലൂടെയാണ് എന്ന സവിശേഷതയുമുണ്ട്.

സീരിയല്‍ കാര്‍ത്തിക ദീപം

കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ സീ കേരളം അവതരിപ്പിച്ച ഈ നഞ്ചമ്മയുടെ പുതിയ ഗാനം തരംഗമായി മാറി. നേരത്തെ സരിഗമപ കേരളം എന്ന സംഗീത റിയാലിറ്റി ഷോയില്‍ പ്രത്യേക അതിഥിയായി എത്തിച്ച് സീ കേരളം നഞ്ചമ്മയെ ആദരിച്ചിരുന്നു.അട്ടപ്പാടി ആദിവാസി മേഖലയിലെ നക്കുപതി പിരിവ് ഊര് സ്വദേശിനിയായ നഞ്ചമ്മ, കേരളത്തിലൂടനീളവും പുറത്തും സംഗീത, നാടക പരിപാടികള്‍ അവതരിപ്പിക്കുന്ന ആസാദ് കലാ സമിതിയിലെ സജീവ അംഗം കൂടിയാണ്.

വീഡിയോ കാണാം

വിധിയെ മറകടക്കാന്‍ പൊരുതുന്ന ഒരു അനാഥ പെണ്‍കുട്ടിയുടെ കഥ പറയുന്ന പരമ്പരയാണ് ജൂലൈ 13 മുതല്‍ സീ കേരളം പ്രക്ഷേപണം ചെയ്യുന്ന കാര്‍ത്തികദീപം. സ്‌നിഷ ചന്ദ്രന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിവേക് ഗോപന്‍ ആണ് നായകന്‍. നടന്‍ യദു കൃഷ്ണന്‍ ഒരിടവേളയ്ക്കു ശേഷം കാര്‍ത്തികദീപത്തിലൂടെ മിനിസ്‌ക്രീനില്‍ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.

Karthikadheepam title song sung by Nanchamma
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

കേരള ക്രൈം ഫയൽസ് 3 മുതൽ മിഥുൻ മാനുവലിന്റെ അണലി വരെ

2026-ലെ മലയാളം സീരീസുകളുടെ പട്ടികയുമായി ജിയോഹോട്ട്‌സ്റ്റാർ - ഫാർമ, കേരള ക്രൈം ഫയൽസ് – സീസൺ 3, കസിൻസ് &…

1 മാസം ago

അണലി , കൂടത്തായി കേസ് വെബ് സീരീസാകുന്നു

Anali Web Series കൂടത്തായി കേസ് വെബ് സീരീസാകുന്നു; ലിയോണ ലിഷോയ് നായിക; മിഥുൻ മാനുവൽ തോമസിന്റെ അണലി വരുന്നു…

1 മാസം ago

കസിൻസ് & കല്യാണം വെബ് സീരീസ് വരുന്നു ജിയോഹോട്ട്സ്റ്റാറിൽ

Cousins and Kalyanam പ്രേക്ഷകരെ ചിരിപ്പിക്കാൻ മലയാളത്തിൽ നിന്ന് മറ്റൊരു റോ-കോം വെബ് സീരീസ് കൂടി എത്തുന്നു. കസിൻസ് &…

2 മാസങ്ങള്‍ ago

ആക്ഷൻ കോമഡി ചിത്രം ‘പെറ്റ് ഡിറ്റക്റ്റീവ്’ നവംബർ 28 മുതൽ ZEE5-ൽ

OTT Release of The Pet Detective Movie തിയറ്ററിൽ ‌പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ഫൺ…

2 മാസങ്ങള്‍ ago

സ്റ്റാർ സിംഗർ സീസൺ 10 റീലോഡിംഗ് , മെഗാ ലോഞ്ച് ഇവൻറ്

Star Singer Season 10 Reloading Mega Event സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി മെഗാ സ്റ്റേജ്…

2 മാസങ്ങള്‍ ago

സീ കേരളം പരമ്പരകളായ ‘ചെമ്പരത്തി’, ‘ദുർഗ’ കാണൂ! ദിവസേന പട്ടു സാരികൾ സമ്മാനമായി നേടൂ!

Zee Keralam Pattusaree contest പ്രമുഖ മലയാള വിനോദ ചാനലായ സീ കേരളം, ദിവസേന 10 പട്ടുസാരികൾ സമ്മാനമായി നേടാനുള്ള…

2 മാസങ്ങള്‍ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More