മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ സ്വീകരണമുറികളിലെ സ്ഥിരസാന്നിധ്യമായി മാറിയ സീ കേരളം ചാനലിലെ ഹിറ്റ് സീരിയൽ മിസ്സിസ് ഹിറ്റ്ലറിന് ഇനി പുതിയ മുഖം. പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ഡികെ എന്ന ദേവ്കൃഷ്ണയായി ഇനി മുതൽ പ്രിയതാരം അരുൺ രാഘവ്. സീ കേരളത്തിലെ തന്നെ ഹിറ്റ് സീരിയൽ പൂക്കാലം വരവായിക്കു ശേഷമാണ് പുതിയ രൂപത്തിലും ഭാവത്തിലും അരുൺ നിങ്ങളുടെ മുന്നിലേക്ക് എത്തുന്നത്. പുതിയ നായകന്റെ വരവറിയിച്ചുകൊണ്ടുള്ള മഹാ എപ്പിസോഡ് ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.
മേഘ്ന വിൻസെന്റ് – ജ്യോതിർമയി
അരുൺ രാഘവ് – ദേവകൃഷ്ണ / ഡികെ
പൊന്നമ്മ ബാബു – അമരാവതി പദ്മാവതിയമ്മ
അഞ്ജലി റാവു – മായ
അക്ഷയ രാഘവൻ – ചിത്ര
ശ്രുതി സുരേന്ദ്രൻ (മാൻവി) – താര
അർച്ചന മനോജ് (അർച്ചന മേനോൻ) – ആശ ലത
മുൻഷി രഞ്ജിത്ത് – സുധാകരൻ
കർക്കശക്കാരനായ നായകന്റെ വേഷം അരുൺ രാഘവിന്റെ കൈകളിൽ ഭദ്രമെന്നാണ് പ്രേക്ഷകരുടെ പക്ഷം. നായിക മേഘന വിൻസെന്റിനും പൊന്നമ്മ ബാബുവിനും മറ്റു അഭിനേതാക്കൾക്കും ഒപ്പം അരുൺ കൂടെ ചേരുമ്പോൾ ഇനി മലയാളം ടെലിവിഷനിൽ ഒരു ആറാട്ട് തന്നെയാകും നടക്കുക എന്നതിൽ സംശയമില്ല.കർക്കശക്കാരനായ ഡി കെയുടെയും കുസൃതിക്കാരി ജ്യോതിയുടെയും കഥ പറഞ്ഞ മിസ്സിസ് ഹിറ്റ്ലർ ചിരിയുടെ മേമ്പൊടിയോടുകൂടിയ വ്യത്യസ്തമായ അവതരണശൈലിയാണ് തിരഞ്ഞെടുത്തത്.
പതിവു കണ്ണീർകഥാപാത്രങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്ന കഥാമുഹൂർത്തങ്ങളുമായി ചുരുങ്ങിയ കാലംകൊണ്ടുതന്നെ റേറ്റിംഗിൽ വൻ മുന്നേറ്റമാണ് സീരിയൽ നേടിയത്. ഡി കെ ജ്യോതി ജോഡിയുടെ കല്യാണമാമാങ്ക എപ്പിസോഡുകളും ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.ആകാംക്ഷകൾക്കു ആക്കം കൂട്ടുന്നതാവും വരും എപ്പിസോഡുകളെന്നാണ് ചാനൽ പുറത്തു വിടുന്ന പ്രോമോകളിൽ നിന്നുമുള്ള സൂചന. മറക്കാതെ കാണാം മിസ്സിസ് ഹിറ്റ്ലർ എല്ലാ ദിവസവും രാത്രി 8:30 നു സീ കേരളം ചാനലിൽ.
Valyettan Serial Zee Keralam പ്രമുഖ മലയാളം വിനോദ ടെലിവിഷൻ ചാനലായ സീ കേരളം ഏപ്രിൽ 20 മുതൽ ഏറെ…
Aashakal Aayiram OTT Release Date ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജി പ്രജിത്ത് സംവിധാനം ചെയ്ത…
Kaakee Circus Web Series പോലീസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കഥകൾ എപ്പോഴും ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ അല്ലെങ്കിൽ ഒരു പവർ…
Comedy Cooks JioHotstar ചിരിയും രുചിയും ചേർന്ന ‘കോമഡി കുക്ക്സ്’ ഏപ്രിൽ 18 മുതൽ ജിയോഹോട്ട്സ്റ്റാറിലും ഏഷ്യാനെറ്റിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനും…
Kaakee Circus Streaming Now തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ചിത്രശലഭം ചിറകിട്ടടിച്ചാൽ കേരളത്തിൽ സുനാമി ഉണ്ടാകുമോ…? ഈ ബട്ടർഫ്ലൈ എഫക്ട്…
Sambhavam Adhyayam Onnu OTT Release Date കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന നിഗൂഢ-ഫാന്റസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് -…
This website uses cookies.
Read More