മിസ്സിസ് ഹിറ്റ്ലര്‍ സീരിയലില്‍ ഡികെയായി പ്രിയ താരം അരുൺ രാഘവ് – സീ കേരളം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്24 Februaryസീ കേരളം
Advertisements

ഹിറ്റ്ലറിനു ഇനി പുതിയ മുഖം: മിസ്സിസ് ഹിറ്റ്ലറിലെ ഡികെയായി പ്രിയ താരം അരുൺ രാഘവ്

മിസ്സിസ് ഹിറ്റ്ലര്‍ സീരിയല്‍
Arun Raghav as DK

മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ സ്വീകരണമുറികളിലെ സ്ഥിരസാന്നിധ്യമായി മാറിയ സീ കേരളം ചാനലിലെ ഹിറ്റ് സീരിയൽ മിസ്സിസ് ഹിറ്റ്ലറിന് ഇനി പുതിയ മുഖം. പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ഡികെ എന്ന ദേവ്കൃഷ്ണയായി ഇനി മുതൽ പ്രിയതാരം അരുൺ രാഘവ്. സീ കേരളത്തിലെ തന്നെ ഹിറ്റ് സീരിയൽ പൂക്കാലം വരവായിക്കു ശേഷമാണ് പുതിയ രൂപത്തിലും ഭാവത്തിലും അരുൺ നിങ്ങളുടെ മുന്നിലേക്ക് എത്തുന്നത്. പുതിയ നായകന്റെ വരവറിയിച്ചുകൊണ്ടുള്ള മഹാ എപ്പിസോഡ് ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

അഭിനേതാക്കള്‍

മേഘ്ന വിൻസെന്റ് – ജ്യോതിർമയി
അരുൺ രാഘവ് – ദേവകൃഷ്ണ / ഡികെ
പൊന്നമ്മ ബാബു – അമരാവതി പദ്മാവതിയമ്മ
അഞ്ജലി റാവു – മായ
അക്ഷയ രാഘവൻ – ചിത്ര
ശ്രുതി സുരേന്ദ്രൻ (മാൻവി) – താര
അർച്ചന മനോജ് (അർച്ചന മേനോൻ) – ആശ ലത
മുൻഷി രഞ്ജിത്ത് – സുധാകരൻ

Advertisements
Dance Kerala Dance Season 2 Audition
Dance Kerala Dance Season 2 Audition

കർക്കശക്കാരനായ നായകന്റെ വേഷം അരുൺ രാഘവിന്റെ കൈകളിൽ ഭദ്രമെന്നാണ് പ്രേക്ഷകരുടെ പക്ഷം. നായിക മേഘന വിൻസെന്റിനും പൊന്നമ്മ ബാബുവിനും മറ്റു അഭിനേതാക്കൾക്കും ഒപ്പം അരുൺ കൂടെ ചേരുമ്പോൾ ഇനി മലയാളം ടെലിവിഷനിൽ ഒരു ആറാട്ട് തന്നെയാകും നടക്കുക എന്നതിൽ സംശയമില്ല.കർക്കശക്കാരനായ ഡി കെയുടെയും കുസൃതിക്കാരി ജ്യോതിയുടെയും കഥ പറഞ്ഞ മിസ്സിസ് ഹിറ്റ്ലർ ചിരിയുടെ മേമ്പൊടിയോടുകൂടിയ വ്യത്യസ്തമായ അവതരണശൈലിയാണ് തിരഞ്ഞെടുത്തത്.

സീ കേരളം സീരിയലുകള്‍

പതിവു കണ്ണീർകഥാപാത്രങ്ങളിൽ നിന്നും വേറിട്ട്‌ നിൽക്കുന്ന കഥാമുഹൂർത്തങ്ങളുമായി ചുരുങ്ങിയ കാലംകൊണ്ടുതന്നെ റേറ്റിംഗിൽ വൻ മുന്നേറ്റമാണ് സീരിയൽ നേടിയത്. ഡി കെ ജ്യോതി ജോഡിയുടെ കല്യാണമാമാങ്ക എപ്പിസോഡുകളും ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.ആകാംക്ഷകൾക്കു ആക്കം കൂട്ടുന്നതാവും വരും എപ്പിസോഡുകളെന്നാണ് ചാനൽ പുറത്തു വിടുന്ന പ്രോമോകളിൽ നിന്നുമുള്ള സൂചന. മറക്കാതെ കാണാം മിസ്സിസ് ഹിറ്റ്ലർ എല്ലാ ദിവസവും രാത്രി 8:30 നു സീ കേരളം ചാനലിൽ.

സീ കേരളം ചാനല്‍ ലോഗോ
സീ കേരളം ചാനല്‍
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *