വൈവിധ്യമാർന്ന ടെലിവിഷൻ സീരിയലുകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും സീ കേരളം ചാനൽ മലയാളി പ്രേക്ഷകരുടെ സ്വീകരണമുറികളിൽ സ്ഥിരം സാന്നിധ്യമായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ പ്രേക്ഷകർ കാത്തിരുന്ന മറ്റൊരു പരിപാടിയുമായി ചാനൽ വീണ്ടും എത്തിയിരിക്കുകയാണ്. നൃത്ത പ്രതിഭകൾക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയുടെ പ്രാദേശിക പതിപ്പായ ഡാൻസ് കേരള ഡാൻസ്, ഒന്നാം സീസണിന്റെ വിജയത്തിന് ശേഷം ഇതാ വീണ്ടും. കേരളത്തിലുടനീളമുള്ള കഴിവുറ്റ നർത്തകർക്ക് മികച്ച അവസരമൊരുക്കിക്കൊണ്ട് “ഡാൻസ് കേരള ഡാൻസ് സീസൺ 2” ഓഡിഷനുകൾ ആരംഭിച്ചു കഴിഞ്ഞു.
കേരളത്തിലുടനീളമുള്ള 6 നും 60 നും ഇടയിൽ പ്രായമുള്ള നർത്തകർക്ക് ഓഡിഷനിൽ പങ്കെടുക്കാം. സോളോ, ഡ്യുയറ്റ്, ഗ്രൂപ്പ് എന്നിവയാണ് ഓഡിഷനിലെ പ്രധാന വിഭാഗങ്ങൾ. നിലവിലുള്ള സാഹചര്യങ്ങളെ കണക്കിലെടുത്തു ഓഡിഷൻ വെർച്വലായാണ് നടത്തുന്നത്. സെലക്ഷൻ തീരുമാനം പൂർണമായും ചാനലിൻ്റെ ഭാഗത്ത് നിന്നുള്ള ജൂറി പാനലിന്റേത് ആയിരിക്കും.
ഡാൻസ് കേരള ഡാൻസ് സീസൺ 2 ഡിജിറ്റൽ ഓഡിഷന്റെ മുഴുവൻ പ്രക്രിയയും www.zeekeralam.in എന്ന വെബ്‌സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്. പങ്കെടുക്കാനാഗ്രഹിക്കുന്ന എല്ലാവർക്കും വെബ്‌സൈറ്റ് സന്ദർശിച്ച് രജിസ്‌ട്രേഷൻ ഫോം പൂരിപ്പിക്കാവുന്നതാണ്. രജിസ്ട്രേഷനു പുറമെ, നിങ്ങളുടെ പ്രിയപ്പെട്ട നൃത്ത വിഭാഗത്തിലുള്ള സ്വന്തം പ്രകടനത്തിന്റെ വീഡിയോയും അപ്‌ലോഡ് ചെയ്യണം. ഈ മാസം 14 നു ആരംഭിച്ച ഓഡിഷനിലൂടെ ഷോയിലേക്കുള്ള മികച്ച നർത്തകരെ തിരഞ്ഞെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 8136836555 എന്ന നമ്പറിൽ ബന്ധപ്പെടാം.
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More