എൺപതുകളിൽ യുവാക്കളെ ഹരം കൊള്ളിച്ച ‘മൂൺവാക്ക്’ എന്ന നൃത്തരൂപത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമായ ‘മൂൺവാക്ക്’ ജൂലൈ 8 മുതൽ ജിയോഹോട്ട്സ്ടാര്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു. വിനോദ് എ കെ, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിനോദ് എ കെ ആണ്. മാജിക് ഫ്രെയിംസും ഫയർവുഡ് ഷോസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സിബി കുട്ടപ്പൻ, അനുനാഥ്, ഋഷി കൈനിക്കര, സിദ്ധാർത്ഥ് ബി, സുജിത് പ്രഭാകർ, അർജുൻ മണിലാൽ, മനോജ് മോസസ്, അപ്പു ആശ്രയ്, സഞ്ജന ദൂസ്, നൈനിറ്റ മരിയ, മീനാക്ഷി രവീന്ദ്രൻ, ഹർഷിത ജെ പിഷാരടി, ശ്രീകാന്ത് മുരളി, തുഷാര പിള്ള, നിഖിൽ സഹപാലൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
80 കളിലെ ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. മൈക്കൽ ജാക്‌സൺ നൃത്തത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരു കൂട്ടം സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ ശൈലി സ്വീകരിക്കാൻ ശ്രമിക്കുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
അൻസാർ ഷാ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ എഡിറ്റിങ് ദീപു ജോസഫും കിരൺ ദാസുമാണ്. ഈ ചിത്രത്തിന്റെ സംഗീതം പ്രശാന്ത് പിള്ള ആണ്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘മൂൺവാക്ക്’ സ്ട്രീം ചെയ്യുന്നത്.