ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ – മനോരമമാക്‌സിൽ ആഗസ്റ്റ് 9 മുതൽ വിഷ്‌ണു നാരായൺ സംവിധാനം ചെയ്‌തിരിക്കുന്ന നടന്ന സംഭവം ലഭ്യമാവും
കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ബിജു മേനോനും സുരാജ് വെഞ്ഞാറന്മൂടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘നടന്ന സംഭവം‘, മനോരമമാക്‌സിൽ ആഗസ്റ്റ് 9 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ശ്രുതി രാമചന്ദ്രൻ, ലിജോമോൾ ജോസ്, ജോണി ആൻ്റണി, ലാലു അലക്സ് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
രാജേഷ് ഗോപിനാഥൻ തിരക്കഥ ഒരുക്കി വിഷ്‌ണു നാരായൺ സംവിധാനം ചെയ്‌തിരിക്കുന്ന ‘നടന്ന സംഭവം’ ഒരു കോമഡി ഫാമിലി ഡ്രാമയാണ്.
പുരോഗമനപരമായ ആശയത്തെ നർമ്മത്തിൽ പൊതിഞ്ഞ്, ലളിതമായി അവതരിപ്പിക്കുന്ന സിനിമയാണ് ‘നടന്ന സംഭവം’. നഗരത്തിലെ ഒരു വില്ല കമ്മ്യൂണിറ്റിയെ ചുറ്റിപ്പറ്റിയാണ് ‘നടന്ന സംഭവ’ത്തിൻ്റെ കഥ പുരോഗമിക്കുന്നത്. അവിടെ പുതുതായി താമസിക്കാൻ എത്തുന്ന ഒരാൾ, പെട്ടെന്ന് സ്ത്രീകൾക്ക് ഇടയിൽ പ്രിയപ്പെട്ടവനാകുന്നു. അയാൾ എല്ലാവർക്കും വേണ്ടപ്പെട്ടവനാകുന്നു.
തുടർന്നുണ്ടാവുന്ന സംഘർഷങ്ങളും സംഭവവികാസങ്ങളാണ് ‘നടന്ന സംഭവം’ പറയുന്നത്. സദാചാര പ്രവർത്തികളെയും, പിന്തിരിപ്പൻ ചിന്താഗതികളെയും, ആക്ഷേപഹാസ്യത്തിലൂടെ രസകരമായി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു.
‘നടന്ന സംഭവം’ കൂടാതെ നാന്നൂറിൽ അധികം മലയാളം സിനിമകളും, മഴവിൽ പരമ്പരകളും, മാക്‌സ് ഒറിജിനൽസും, മനോരമമാക്‌സ് ലൂടെ ആസ്വദിക്കാം. ആപ്പ് സ്‌റ്റോറിൽ നിന്നോ പ്ലേ സ്‌റ്റോറിൽ നിന്നോ, കണക്ട്ഡ് ടി. വികളുടെ ആപ്പ് സ്‌റ്റോറിൽ നിന്നോ പ്രേക്ഷകർക്ക് മനോരമമാക്‌സ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Sambhavam Adhyayam Onnu OTT Release Date കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന നിഗൂഢ-ഫാന്റസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് -…
Kaakee Circus ZEE5 തമിഴ്, മലയാളം ഭാഷകളിലായി ZEE5 ഇന്റെ പുതിയ ഒറിജിനൽ സീരീസ് കാക്കി സർക്കസ് ന്റെ റിലീസ്…
Kasargod Embassy Reviews കബീർ ദുഹാൻ സിംഗ്, സുധീഷ്, ഗോവിന്ദ് പൈ, റോണി ഡേവിഡ്, ദീപക് പറമ്പോൽ, അബു സലിം,…
Netflix Streaming Pennum Porattum രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമാണ് പെണ്ണും പൊറാട്ടും. ഐഎഫ്എഫ്എഫ്ഐയില്‍ പ്രീമിയര്‍ നടന്ന…
Prakambanam on ZEE5 വലിയ അവകാശവാദങ്ങളോ ആർഭാടപൂർവമായ പ്രമോഷനുകളോ ഇല്ലാതെ തിയറ്ററുകളിലെത്തി പ്രേക്ഷകരെ അമ്പരപ്പിച്ച് ഹിറ്റ് അടിച്ച പ്രകമ്പനം’ ZEE5-ൽ…
Asianet Television Awards Winners Name മലയാള ടെലിവിഷൻ രംഗത്തെ സമാനതകളില്ലാത്ത പ്രതിഭകളെ ആദരിക്കുന്ന ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സ് 2026…
This website uses cookies.
Read More