പതിവ് ശൈലികളിലെ അമ്മായിയമ്മയുടെയും നാത്തൂന്റെയും പോര് സഹിച്ചു ജീവിക്കുന്ന ടിപ്പിക്കൽ നായിക കഥകൾക്കിടയിലേക്കായിരുന്നു നീയും ഞാനും പരമ്പരയിലൂടെ രവിവർമന്റെയും ശ്രീലക്ഷ്മിയുടെയും രംഗപ്രവേശനം. ഞൊടിയിടയിൽ തന്നെ 40 വയസുകാരനെ പ്രണയിച്ച 20കാരിയുടെ കഥ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന പ്രണയമുഹൂർത്തങ്ങളാണ് പരമ്പര കാണികൾക്കായിപ്പോൾ ഒരുക്കിയിരിക്കുന്നത്.
ആകാശമേഘങ്ങളെ സാക്ഷി നിർത്തി ശ്രീലക്ഷ്‌മിയോട് പ്രണയം തുറന്നു പറയുകയാണ് രവിവർമ്മൻ. ഇന്ത്യൻ ടെലിവിഷൻ പരമ്പരകളുടെ ചരിത്രത്തിൽ പരമ്പരകളിൽ ഇതാദ്യമായാണ് ഇങ്ങനൊരു പ്രണയാഭ്യർത്ഥന അവതരിപ്പിച്ചിരിക്കുന്നത്. രവിവർമ്മൻ എന്ന കഥാപാത്രത്തിന്റെ സീരിയലിലെ എൻട്രി പോലെ തന്നെ തികച്ചും രാജകീയമായാണ് ഹെലികോപ്റ്ററിലെ ആകാശയാത്രക്കിടെയാണ് അദ്ദേഹം തന്റെ പ്രണയിനിയോട് മനസ്സ് തുറക്കുന്നത്.
ഈ സ്പെഷ്യൽ നിമിഷങ്ങൾ വരും ഈ മാസം 19 നു സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യും. ശ്രീലക്ഷ്‌മിയെപ്പോലെത്തന്നെ രവിവർമന്റെ തീരുമാനത്തിൽ സന്തോഷിക്കുകയാണ് പ്രേക്ഷകരും. ചുരുങ്ങിയകാലംകൊണ്ട് ഒട്ടേറെ ആരാധകരെ സൃഷ്ടിക്കാൻ കഴിഞ്ഞ സുസ്മിതയും പഴയ റൊമാന്റിക് ഹീറോ ഷിജുവുമാണ് നീയും ഞാനും പരമ്പരയിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…
This website uses cookies.
Read More