ഒട്ടേറെ പുതുമകളോടെ സീ കേരളം അണിയിച്ചൊരുക്കുന്ന സംഗീത റിയാലിറ്റി ഷോ ‘ലെറ്റസ് റോക്ക് ആന്റ് റോള്‍’ വിദേശ താരങ്ങളുടെ സാന്നിധ്യം കൊണ്ട് മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ പുതിയൊരു അധ്യായം രചിക്കും. ജനപ്രിയ അവതാരകരായ കല്ലുവും മാത്തുവും ഒരിടവേളക്ക് ശേഷം വീണ്ടുമെത്തുന്ന ഈ റിയാലിറ്റി ഷോയില്‍ മലയാളികളെ ചിരിപ്പിക്കാനായി വ്യത്യസ്ത വിദേശ താരങ്ങളെയാണ് സീ കേരളം അണിനിരത്തുന്നത്.
ഓരോ എപിസോഡിലും അതിഥിയായി എത്തുന്ന വിദേശ താരത്തെ മാത്തുവും കല്ലുവും ഒരു ഗാനമോ ഒരു പ്രശസ്ത സിനിമ സംഭാഷണമോ ഹെഡ്‌ഫോണിലൂടെ കേള്‍പ്പിക്കും. പിന്നീട് ഇത് മത്സരാര്‍ത്ഥികള്‍ക്ക് മുന്നില്‍ അഭിനയിച്ചു കാണിക്കുക എന്നതാണ് വിദേശ താരത്തിന്റെ ടാസ്‌ക്. ചിരിക്കാന്‍ ഏറെ വക നല്‍കുന്ന റൗണ്ടാകും ഇതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
ഓരോ എപിസോഡിലും നാലു റൗണ്ടുകള്‍ ഉണ്ടായിരിക്കും. ഹാസ്യം കൊണ്ട് ഇതിഹാസം തീര്‍ത്ത ജഗതിയുടെ ‘ജോസഫെ… കുട്ടിക്ക് മലയാളം അറിയാം’ എന്ന പ്രശസ്ത സിനിമാ ഡയലോഗാണ് ഒരു റൗണ്ടിന്റെ പേര്. ഈ റൗണ്ടിലാണ് വിദേശ താരങ്ങള്‍ ചിരിപ്പിക്കാനെത്തുക. ഒരോ എപ്പിസോഡിലും വ്യത്യസ്ത വിദേശ താരങ്ങളായിരിക്കും അതിഥികള്‍.
ഈ മാസം ആദ്യവാരം ആരംഭിക്കുന്ന ‘ലെറ്റസ് റോക്ക് ആന്‍ഡ് റോള്‍‘ ചിരിനിമിഷങ്ങളാല്‍ സമ്പന്നമായിരിക്കും. കല്ലുവും മാത്തുവും അവര്‍ക്കൊപ്പം വിദേശ താരങ്ങളും എല്ലാ എപിസോഡിലും സ്വീകരണമുറിയിലെത്തുന്നതോടെ ഇതു വരെ കാണാത്ത വിനോദ കാഴ്ചകളാകും സീ കേരളത്തിലൂടെ മലയാളി ടിവി പ്രേക്ഷകര്‍ക്ക് ലഭിക്കുക. സീ കേരളം സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ട ലെറ്റസ് റോക്ക് ആന്റ് റോള്‍ പ്രോമോ വിഡിയോയിലെ രസകരമായ കാഴ്ചകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു.
Asianet Television Awards Winners Name മലയാള ടെലിവിഷൻ രംഗത്തെ സമാനതകളില്ലാത്ത പ്രതിഭകളെ ആദരിക്കുന്ന ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സ് 2026…
Kasaragod Embassy ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് എന്നും മികച്ച കണ്ടന്റ് സമ്മാനിക്കുന്ന ZEE5 തങ്ങളുടെ ഏറ്റവും പുതിയ ഒറിജിനൽ സീരീസ്…
Paathirathri OTT Release Date പുഴു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ റത്തീന പി.ടി. സംവിധാനം ചെയ്ത ക്രൈം-ആക്ഷൻ ത്രില്ലര്‍ ചിത്രം…
Secret Stories Roslin ജിയോഹോട്ട്സ്റ്റാറിന്റെ ഏറ്റവും പുതിയ വെബ് സീരീസ് 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ' ഫെബ്രുവരി 27-ന് സ്ട്രീമിംഗ് ആരംഭിക്കുന്നു.…
Drama Juniors Season 2 കേരളത്തിലെ മുൻനിര വിനോദ ചാനലായ സീ കേരളം, കുട്ടിപ്രതിഭകളുടെ മികച്ച പ്രകടനം കൊണ്ട് ജനപ്രീതിയാർജ്ജിച്ച…
Mindiyum Paranjum OTT Release ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തി നിരൂപക പ്രശംസ നേടിയ മലയാള…
This website uses cookies.
Read More