എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ , ഏറ്റവും പുതിയ സിനിമാ വാര്‍ത്തകള്‍ - കേരള ടിവി
Advertisements
ചാനലുകള്‍ സീ കേരളം

ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍ – ജനപ്രിയ അവതാരകര്‍ കല്ലുവും മാത്തുവും സീ കേരളത്തിലൂടെ തിരിച്ചെത്തുന്നു

Advertisements
പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്
Advertisements

സീ കേരളം ഷോ ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍ ഉടന്‍ വരുന്നു

Let’s Rock n Roll Zee Keralam

ഒരിടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയ അവതാരകരായ രാജ് കലേഷ് എന്ന കല്ലുവും, മാത്തുകുട്ടി എന്ന മാത്തുവും മിനി സ്‌ക്രീനില്‍ തിരിച്ചെത്തുന്നു. സീ കേരളം അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ‘ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍’ എന്ന പുതിയ സംഗീത വിനോദ പരിപാടിയിലൂടെയാണ് ഇവർ വീണ്ടും ടിവി പ്രേക്ഷകര്‍ക്കു മുമ്പിലെത്തുന്നത്. ഷോയുടെ വ്യത്യസ്ത ഉള്ളടക്കത്തിലേക്ക് സൂചന നല്‍കുന്ന ഇരുവരുടേയും ചാറ്റ് കഴിഞ്ഞ ദിവസം സീ കേരളം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സ്റ്റുഡിയോക്കു പുറത്ത് പ്രേക്ഷകര്‍ക്ക് വിനോദവും വിജ്ഞാനവും വിളമ്പുന്ന പതിവു രീതിയില്‍ നിന്ന് വ്യത്യസ്തമായി സെറ്റിനകത്ത് എങ്ങനെയാകും ആങ്കറിങ് എന്നതായിരുന്നു ഈ പ്രൊമോ വിഡിയോയില്‍ കല്ലുവിന്റേയും മാത്തുവിന്റേയും ചര്‍ച്ച.

പുതിയ മലയാളം ചാനല്‍ പരിപാടികള്‍

മാന്ത്രികനും, ഷെഫുമൊക്കെയായി വിവിധ മേഖലയില്‍ തന്റെ വൈഭവം തെളിയിച്ചയാളാണ് കലേഷ് എന്ന കല്ലു. അവതാരകനും നടനുമാണ് മാത്തുക്കുട്ടി. രണ്ടു പേരും ചേര്‍ന്നാല്‍ ചിരിയുടെ പൊടിപൂരം തന്നെ കാഴ്ചക്കാര്‍ക്കായി ഒരുക്കുമെന്ന് ഇരുവരും തെളിയിച്ചതാണ്. അതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല രണ്ടു പേരും വീണ്ടും ഒന്നിച്ചെത്തുന്ന ‘ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍’. പ്രോമോ വീഡിയോയിലെ ചുരുക്കം ചില നര്‍മ നിമിഷങ്ങളില്‍ ഇതു വ്യക്തമാണ്.

Advertisements

‘ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍’ ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞ ഒരു സംഗീത വിനോദ പരിപാടിയായിരിക്കുമെന്ന് സീ കേരളം ഉറപ്പു നല്‍കുന്നു. എല്ലാത്തരം കാഴ്ചക്കാര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ ഏറെയൊന്നും കണ്ടിട്ടില്ലാത്ത ചില പരീക്ഷണങ്ങള്‍ കൂടി പരിപാടിയില്‍ ഉണ്ടാകും. സെലിബ്രിറ്റികളും സാധാരണക്കാരുമായിരിക്കും ഇതില്‍ പങ്കെടുക്കുക. ഓരോ എപ്പിസോഡും രസകരവും ഉദ്വേഗഭരിതവുമായിരിക്കുമെന്നാണ് സീ കേരളം പറയുന്നത്. നവംബര്‍ രണ്ടാം പകുതിയില്‍ ‘ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍’ സീ കേരളം സംപ്രേഷണം ചെയ്തു തുടങ്ങും. കൂടുതല്‍ വിവരങ്ങളും ആദ്യ എപ്പിസോഡിനെക്കുറിച്ചുള്ള രസകരമായ വാര്‍ത്തകളും സീ കേരളം ഉടന്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിടും.

സീ5 ആപ്പില്‍ ലഭ്യം

നിരവധി രസകരങ്ങളായ പ്രോഗ്രാമുകള്‍ ഈ കോവിഡ് കാലത്തും മലയാളികളുടെ സ്വീകരണ മുറിയിലേക്ക് എത്തിക്കുന്നതില്‍ സീ കേരളം ശ്രദ്ധപുലര്‍ത്തിയിരുന്നു. പുതിയ ഒട്ടനവധി വിനോദ പരിപാടികളാണ് വരും നാളുകളില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാന്‍ സീ കേരളത്തിന്റെ അണിയറയില്‍ ഒരുങ്ങുന്നത്. ഈ നവംബറില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുകയാണ് സീ കേരളം.

Advertisements
Advertisements
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

സംഭവം അദ്ധ്യായം ഒന്ന് ഓടിടി റിലീസ് തീയതി അറിയാം

Sambhavam Adhyayam Onnu OTT Release Date കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന നിഗൂഢ-ഫാന്റസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് -…

1 ദിവസം ago

കാക്കി സർക്കസ് ഏപ്രിൽ 10 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

Kaakee Circus ZEE5 തമിഴ്, മലയാളം ഭാഷകളിലായി ZEE5 ഇന്റെ പുതിയ ഒറിജിനൽ സീരീസ് കാക്കി സർക്കസ് ന്റെ റിലീസ്…

2 ആഴ്ചകൾ ago

മികച്ച പ്രതികരണങ്ങളുമായ് ഒരു മിസ്റ്ററി ക്രൈം ത്രില്ലർ ! ‘കാസർഗോഡ് എംബസി’ ZEE5ൽ

Kasargod Embassy Reviews കബീർ ദുഹാൻ സിംഗ്, സുധീഷ്, ഗോവിന്ദ് പൈ, റോണി ഡേവിഡ്, ദീപക് പറമ്പോൽ, അബു സലിം,…

3 ആഴ്ചകൾ ago

മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടിയ പെണ്ണും പൊറാട്ടും ഒടിടിയിലെത്തി, നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംങ് ആരംഭിച്ചു.

Netflix Streaming Pennum Porattum രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമാണ് പെണ്ണും പൊറാട്ടും. ഐഎഫ്എഫ്എഫ്ഐയില്‍ പ്രീമിയര്‍ നടന്ന…

4 ആഴ്ചകൾ ago

തിയറ്ററുകളിൽ ചിരിയുടെയും പേടിയുടെയും മാലപ്പടക്കം തീർത്ത ‘പ്രകമ്പനം’ ZEE5-ൽ സ്ട്രീമിംഗ് ആരംഭിച്ചു

Prakambanam on ZEE5 വലിയ അവകാശവാദങ്ങളോ ആർഭാടപൂർവമായ പ്രമോഷനുകളോ ഇല്ലാതെ തിയറ്ററുകളിലെത്തി പ്രേക്ഷകരെ അമ്പരപ്പിച്ച് ഹിറ്റ് അടിച്ച പ്രകമ്പനം’ ZEE5-ൽ…

4 ആഴ്ചകൾ ago

She is the Colour : സ്ത്രീ ശക്തിയെ ആഘോഷമാക്കി ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാർഡ്സ് 2026

Asianet Television Awards Winners Name മലയാള ടെലിവിഷൻ രംഗത്തെ സമാനതകളില്ലാത്ത പ്രതിഭകളെ ആദരിക്കുന്ന ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സ് 2026…

1 മാസം ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More