കെജിഎഫ് ചാപ്റ്റർ 2-ന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി സീ കേരളം, സീ കന്നഡ, സീ തമിഴ്, സീ തെലുങ്ക്

സീ സൌത്ത് ചാനലുകള്‍ സ്വന്തമാക്കി കെജിഎഫ് ചാപ്റ്റർ 2

കെജിഎഫ് ചാപ്റ്റർ 2
KGF Chapter 2

പ്രശസ്ത താരം യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത പുതിയ ആക്ഷൻ ചിത്രം കെജിഎഫ് ചാപ്റ്റർ-2വിന്റെ സാറ്റലൈറ്റ് അവകാശം മുൻനിര വിനോദ ചാനലായ സീയുടെ കേരളം, കന്നഡ, തമിഴ്, തെലുഗു ഉൾപ്പെടുന്ന സൗത്ത് ക്ലസ്റ്റർ സ്വന്തമാക്കി. ഹൊംബാലെ ഫിലിംസ് ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. കെജിഎഫ് ചാപ്റ്റർ 1 ആഗോളതലത്തിൽ 50 ഇടങ്ങളിലായി 100ലേറെ തീയെറ്ററുകളിൽ റിലീസ് ചെയ്ത് ഒരാഴ്ചക്കുള്ളിൽ തന്നെ 100 കോടി രൂപയിലേറെ വാരിക്കൂട്ടി ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ കന്നഡ ചിത്രമായി മാറുകയും ചെയ്തു. ഈ ആക്ഷൻ ബ്ലോക്ക്ബസ്റ്ററിന്റെ രണ്ടാം ഭാഗമായി വരുന്ന കെജിഎഫ് ചാപ്റ്റർ 2 ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വൻ ഹിറ്റാണ്.

ചിത്രത്തിന്റെ ടീസർ ട്വിറ്ററിലും യൂട്യൂബിലും ട്രെന്ഡിങിൽ ഒന്നാമതെത്തിയതിനു പുറമെ 208 മില്യണിലധികം പേർ കാണുകയും ചെയ്തു. ഈ മെഗാ എന്റെർറ്റൈനെർ തിയേറ്ററുകളിൽ റിലീസ് ചെയ്തതിനുശേഷം അതാത് ഭാഷകളിൽ സീ കേരളം, സീ കന്നഡ, സീ തമിഴ്, സീ തെലുങ്ക് ചാനലുകളിലൂടെ പ്രേക്ഷകർക്കു കാണാം.

സീ കേരളം സിനിമകള്‍

”ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന കെജിഎഫ് ചാപ്റ്റർ 2-ന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി ചിത്രം നാല് ദക്ഷിണേന്ത്യൻ ഭാഷകളിൽ മിനിസ്ക്രീനിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. പ്രേക്ഷകർക്ക് ഞങ്ങൾ നല്കിയ വാഗ്ദാനം പാലിക്കുന്നതിനും മികച്ച വിനോദം അവരുടെ വീടുകളിലെത്തിക്കുന്നതിനും ഒരു ബ്രാന്ഡ് എന്ന നിലയിലുള്ള ഞങ്ങളുടെ ഉറച്ച കാൽവെപ്പാണിത്. ഇതിലൂടെ, ലോകമെമ്പാടുമുള്ള വൈവിധ്യമാർന്ന പ്രേക്ഷകരെ ആകർഷിക്കുകയും അവരുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഗുണമേന്മയുള്ള ഉള്ളടക്കം പ്രേക്ഷകരുടെ മുമ്പിലെത്തിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,’ സീ എന്റര്ടൈന്മെന്റ് എന്റര്പ്രൈസസ് ലിമിറ്റഡ് ക്ലസ്റ്റർ ഹെഡ് – സൗത്ത് സിജു പ്രഭാകരൻ പറഞ്ഞു.

” പ്രേക്ഷകർക്ക് എന്നും മികച്ച വിനോദം തന്നെ നൽകുവാൻ ഞങ്ങൾ എപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്, ഇതും അതുപോലെ ഒരു കാൽവെപ്പാണ്. കെജിഎഫ് ചാപ്റ്റർ 2 വിന്റെ സാറ്റലൈറ്റ് റൈറ്റ് സീ കേരളം നേടിയിരിക്കുന്നു. കെജിഎഫ് ചാപ്റ്റർ 1 ന്റെ കടുത്ത ആരാധകരായ മലയാളികളിലേക്കു ഈ മെഗാ എന്റെർറ്റൈനർ കൊണ്ടുവരാൻ കഴിഞ്ഞതിൽ ഞങ്ങളും ആവേശത്തിലാണ്,” സീ കേരളം ബിസിനസ് ഹെഡ് സന്തോഷ് ജെ നായർ പറയുന്നു.

”ഞങ്ങളുടെ ഏറ്റവും മികച്ച കലാസൃഷ്ടിയായ കെജിഎഫ് ചാപ്റ്റർ 2 നാല് ദക്ഷിണേന്ത്യൻ ഭാഷകളിൽ അവതരിപ്പിക്കുന്നതിനുള്ള സാറ്റലൈറ്റ് അവകാശം സീയുടെ സൗത്ത് ക്ലസ്റ്ററിന് നല്കുന്നതില് സന്തോഷമുണ്ട്. ആഗോള പ്രേക്ഷകർക്ക് അനുയോജ്യമായ വിധത്തിൽ വിനോദവും ആകർഷകമായ ഉള്ളടക്കവും നിർമിക്കാനാണ് ഹൊംബാലെ ഫിലിംസ് ശ്രമിക്കുന്നത്, സീയുടെ സൗത്ത് ക്ലസ്റ്റർ ചാനലുകളുമായുള്ള പങ്കാളിത്തത്തോടെ, കൂടുതൽ വിശാലമായി പ്രേക്ഷകരിലേക്കെത്താനാകുമെന്ന് ആത്മവിശ്വാസമുണ്ട്,’ നിര്മാതാവ് വിജയ് കിരഗണ്ടൂർ പറഞ്ഞു.

”കെ.ജി.എഫ് ചാപ്റ്റർ 2-വിന് എന്റെ ഹൃദയത്തിൽ വളരെ സവിശേഷമായ സ്ഥാനമുണ്ട്. എന്റെ സംവിധായകൻ പ്രശാന്ത് നീലിനും നിർമാതാവ് വിജയ് കിർഗണ്ടൂരിനും എനിക്കും വളരെ വ്യത്യസ്തവും പൊരുത്തമുള്ളതുമായ ഒരു കാഴ്ച്ചപ്പാട് ഉണ്ട്. ഞങ്ങൾ വിശ്വസിച്ച് ചെയ്യുന്ന ജോലിയിൽ പ്രേക്ഷകരും വിശ്വാസമർപ്പിക്കുന്നതിൽ ഞങ്ങൾക്ക് നന്ദിയുണ്ട്. പ്രേക്ഷകർ നല്കുന്ന സ്നേഹവും പിന്തുണയും വിലമതിക്കാനാകാത്തതാണ്. എന്റെ നാട്ടിൽ നിന്നുള്ള ഒരു സിനിമ ഇന്ത്യയിലൊട്ടാകെയുള്ള പ്രേക്ഷകരെ ഒന്നിപ്പിച്ചതില് വളരെ സന്തോഷമുണ്ട്. ഇന്ത്യയിലെ പ്രേക്ഷകർക്ക് മികച്ച വിനോദം നല്കിക്കൊണ്ടിരിക്കുന്നു സീ ചാനലുകളുടെ സൗത്ത് ക്ലസ്റ്ററുമായി സഹകരിക്കുന്നതിൽ ഏറെ ആഹ്ളാദമുണ്ട്. സീയോടുള്ള എന്റെ നന്ദിയും ആശംസകളും അറിയിക്കുന്നു. ഭാവിയിലും നമുക്ക് മികച്ച പ്രൊജക്ടുകളിൽ ഒന്നിക്കാന് കഴിയുമെന്നാണ് പ്രതീക്ഷ,’ റോക്കിംഗ് സ്റ്റാർ യാഷ് പറഞ്ഞു.

യാഷിനൊപ്പം ഈ ഹൊംബാലെ ഫിലിംസ് ചിത്രത്തിൽ സഞ്ജയ് ദത്ത്, ശ്രീനിധി ഷെട്ടി, രവീണ ടണ്ഠൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സീ മലയാളം ചാനല്‍ ലോഗോ
സീ മലയാളം ചാനല്‍

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *