എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

സൂര്യ ടിവി

കെട്ട്യോളാണ് എന്‍റെ മാലാഖ – ഫെബ്രുവരി 9 ഞായറാഴ്ച വൈകുന്നേരം 05.00 മണിക്ക് സൂര്യ ടിവിയിൽ

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

മലയാളം പ്രീമിയര്‍ സിനിമ – കെട്ട്യോളാണ് എന്‍റെ മാലാഖ

സൂര്യ ചാനല്‍ പ്രീമിയര്‍ സിനിമകള്‍

മിനിസ്ക്രീനിൽ ആദ്യമായ് , ആസിഫ് അലിനായകനായ ഏറ്റവും പുതിയ മലയാള സിനിമയുമായി സൂര്യ ടിവി, ഫെബ്രുവരി 9 ഞായറാഴ്ച വൈകുന്നേരം 05.00 മണി മുതൽ സൂര്യ ടിവിയിൽ കെട്ട്യോളാണ് എന്റെ മാലാഖസംപ്രേക്ഷണം ചെയ്യുന്നു. വീണ നന്ദകുമാര്‍ ആണ് ചിത്രത്തിലെ നായിക. നിസ്സാം ബഷീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജി പീറ്റിര്‍ തങ്കം ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. അഭിലഷ് എസ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ആസിഫ് അലി സ്ലീവാച്ചന്‍ എന്ന കര്‍ഷക കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയില്‍ പുതുമുഖം വീണ നന്ദകുമാര്‍ ഭാര്യ റിന്‍സിയായി വേഷമിടുന്നു. ഇരുവരുടെയും ദാമ്പത്യ ജിവിതത്തില്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ ആണ് സിനിമ കൈകാര്യം ചെയ്യുന്നത്.

അഭിനേതാക്കള്‍

ജാഫര്‍ ഇടുക്കി, ബേസില്‍ ജോസഫ്, ഡോ. റോണി, രവീന്ദ്രന്‍, മനോഹരിയമ്മ, ശ്രുതി ലഷ്മി, ജയലഷ്മി, സ്മിനു സിജോ, സിനി ഏബ്രഹാം എന്നിവരാണ്‌ മറ്റു അഭിനേതാക്കള്‍. പ്രിത്വിരാജ് നായകനായ ഡ്രൈവിംഗ് ലൈസന്‍സ്, മോഹന്‍ലാല്‍ സിനിമ ബിഗ്‌ ബ്രദര്‍ , മമ്മൂട്ടിയുടെ ഷൈലോക്ക് തുടങ്ങിയ ചിത്രങ്ങളും സൂര്യ ടിവി സംപ്രേക്ഷണ അവകാശം നേടിയവയാണ്. കുഞ്ചാക്കോ ബോബന്റെ ത്രില്ലര്‍ സിനിമ അഞ്ചാം പാതിരയുടെ ഡിജിറ്റല്‍ , ടെലിവിഷന്‍ അവകാശം സണ്‍ നെറ്റ് വര്‍ക്ക് സ്വന്തമാക്കി, സണ്‍ നെക്സ്റ്റ് ആപ്പില്‍ കൂടിയാവും ഇതിന്റെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഉണ്ടാവുക.

ആസിഫ് അലി – സ്ലീവാച്ചന്‍
വീണ നന്ദകുമാര്‍ – റിന്‍സി
മനോഹരി ജോയ് – ഏലിയാമ്മ
രവീന്ദ്രന്‍ – ബോംബെ സജീവന്‍
ജാഫര്‍ ഇടുക്കി – കുട്ടിയച്ചന്‍
ബസില്‍ ജോസഫ് – കുഞ്ഞമ്പി
ഡോ. റോണി ഡേവിഡ് – റിച്ചാര്‍ഡ്‌

സൂര്യ ടിവി ലോഗോ
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

മോഹൻലാൽ മാസ് ലുക്കിൽ: ബിഗ് ബോസ് മലയാളം സീസൺ 7 ടീസർ പുറത്തിറങ്ങി

ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…

20 മണിക്കൂറുകൾ ago

ഏഷ്യാനെറ്റ് ഹൃദയസ്പർശിയായ പുതിയ പരമ്പര “മഴ തോരും മുൻപേ” ജൂലൈ 7-ന് ആരംഭിക്കുന്നു

ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ്‌ പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…

7 ദിവസങ്ങൾ ago

ബിഗ് ബോസ് മലയാളം സീസൺ 7: സാധാരണക്കാർക്ക് മൈജി ബിഗ് എൻട്രിയിലൂടെ സുവർണ്ണാവസരം!

MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…

2 ആഴ്ചകൾ ago

കേരള ക്രൈം ഫയൽസ് സീസൺ 2, ദി സെര്‍ച്ച്‌ ഫോര്‍ സിപിഒ അമ്പിളി രാജു – ജൂൺ 20 മുതല്‍ സ്ട്രീമിംഗ്

മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…

3 ആഴ്ചകൾ ago

പി ഡബ്ല്യു ഡി ( PWD ) ട്രയിലർ പുറത്ത് – PWD – Proposal Wedding Divorce

ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…

1 മാസം ago

തുടരും ഓടിടി റിലീസ് തീയതി , മെയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാര്‍ സ്ട്രീം ചെയ്യുന്നു

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…

1 മാസം ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More