കേശു ഈ വീടിന്റെ നാഥന്‍, ഡിസംബര്‍ 31 മുതല്‍ ഡിസ്‌നി+ഹോട്ട്‌സ്റ്റാറില്‍

Advertisements

ദിലീപും ഉര്‍വശിയും ഒരുമിക്കുന്ന കേശു ഈ വീടിന്റെ നാഥന്‍, ഒറ്റിറ്റി റിലീസ്

Keshu Ee Veedinte Nadhan OTT Release Date
Keshu Ee Veedinte Nadhan OTT Release Date

മലയാളികളെ പൊട്ടിച്ചിരിപ്പിക്കാന്‍ ജനപ്രിയ നായകന്‍ ദിലീപ് മുഖ്യവേഷത്തിലെത്തുന്ന കേശു ഈ വീടിന്റെ നാഥന്‍. ദിലീപിനൊപ്പം ഉര്‍വശി, ജാഫര്‍ ഇടുക്കി, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, കോട്ടയം നസീര്‍, നെസ്ലിന്‍, സ്വാസിക തുടങ്ങി ഒരു വലിയ താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ദിലീപിന്റെ ഇതേവരെ കാണാത്ത ഗെറ്റപ്പ് ചേഞ്ച് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന്.

സംവിധായകന്‍ നാദിര്‍ഷ തന്നെയാണ് ചിത്രത്തിനുവേണ്ടി സംഗീതം നിര്‍വഹിച്ചിരിക്കുന്നതും. സജീവ് പാഴൂര്‍ തിരക്കഥയൊരുക്കി നാദ് ഗ്രൂപ്പ് നിര്‍മിക്കുന്ന ചിത്രം ഡിസംബര്‍ 31നാണ് ഡിസ്‌നി+ഹോട്ട്‌സ്റ്റാറിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. അനില്‍ നായരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

Advertisements

മലയാളം ഒറ്റിറ്റി റിലീസ്

മലയാള സിനിമയിലെ ഏറ്റവും വലിയ സൗഹൃദങ്ങളിലൊന്നാണ് ദിലീപിന്റേയും നാദിര്‍ഷായുടെയും. ആ ‘ചിരി കൂട്ടുകെട്ട്’ ഒരു സിനിമയ്ക്ക് വേണ്ടി ആദ്യമായി ഒരുമിക്കുമ്പോള്‍ പ്രേക്ഷകര്‍ കോമഡി എന്റര്‍ടെയിനറില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.

അത്തരത്തില്‍ തന്നെയാണ് സിനിമ ‘കേശു ഈ വീടിന്റെ നാഥന്‍’ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ നാദിര്‍ഷ പറഞ്ഞു. ചിരിയും സെന്റിമെന്‍സും ഫാമിലി ഇമോഷന്‍സുമൊക്കെ ചേര്‍ന്ന ഒരു കംപ്ലീറ്റ് ഫണ്‍ പാക്ക് ദിലീപ് സിനിമയാണ് കേശുവെന്നും അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ദാസേട്ടന്‍ കേശുവിന് വേണ്ടി പാടുന്നത് വലിയ ഭാഗ്യമായാണ് കാണുന്നതെന്നും നാദിര്‍ഷ കൂട്ടിച്ചേര്‍ത്തു.

ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍ മള്‍ട്ടിപ്ലെക്സ്

67കാരനായ കേശുവെന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നും എല്ലാത്തരം പ്രേക്ഷകര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലുള്ള സിനിമയാണിതെന്നും ചിത്രത്തെക്കുറിച്ച് ദിലീപ് അഭിപ്രായപ്പെട്ടു. ഏറെ ആസ്വദിച്ചാണ് ഇതിലെ സീനുകള്‍ ഷൂട്ട് ചെയ്തിരിക്കുന്നതെന്നും അത് പൂര്‍ണ്ണമായും പ്രേക്ഷകര്‍ക്ക് കിട്ടുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.

Disney+Hotstar
Disney+Hotstar
Advertisements
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment