കഠിന കഠോരമീ അണ്ഡകടാഹം സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് സോണി ലിവ് – മെയ് 19

മെയ് 19 മുതല്‍ ആരംഭിക്കുന്നു സോണി ലിവ് പ്ലാറ്റ്ഫോമില്‍ കഠിന കഠോരമീ അണ്ഡകടാഹം സിനിമയുടെ ഓണ്‍ലൈന്‍ സ്ട്രീമിംഗ്

കഠിന കഠോരമീ അണ്ഡകടാഹം ഓടിടി റിലീസ് തീയതി
Kadina Kadoramee Andakadaham OTT Release on SonyLIV

നിവിന്‍ പോളി നായകനായ തുറമുഖം സിനിമയ്ക്ക് ശേഷം പ്രമുഖ ഓടിടി പ്ലാറ്റ്ഫോം അടുത്തതായി റിലീസ് ചെയ്യുന്ന മലയാള സിനിമയാണ്
കഠിന കഠോരമീ അണ്ഡകടാഹം. സൈജു കുറുപ്പ് നായകനാകുന്ന സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനൽ സീരീസ് ജയ് മഹേന്ദ്രൻ ആണ് സോണി ലിവ് ഉടന്‍ തന്നെ സ്ട്രീം ചെയ്യുന്നത്.

ബേസിൽ ജോസഫ്, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, സുധീഷ്, ശ്രീജ രവി, ബിനു പപ്പു, ജോണി ആന്റണി, ഷിബ്ല ഫറ, പാർവതി ആർ, കൃഷ്ണ തുടങ്ങിയവരാണ് കഠിന കഠോരമീ അണ്ഡകടാഹം എന്ന ചിത്രത്തിലെ താരങ്ങൾ. ഹർഷാദ് രചയിതാവും സിനിമയും സംവിധാനം ചെയ്തത് മുഹാഷിൻ ആണ്, ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം പകര്‍ന്നത്.

ക്രെഡിറ്റ്‌സ്

സിനിമ കഠിന കഠോരമീ അണ്ഡകടാഹം
ഓടിടി റിലീസ് തീയതി മെയ് 19
ഓടിടിപ്ലാറ്റ്ഫോം

Sony Liv
സോണി ലിവ്
സംവിധാനം മുഹാഷിൻ
എഴുതിയത് ഹർഷദ്‌
നിര്‍മ്മാണം നൈസാം സലാം – നൈസാം സലാം പ്രൊഡക്ഷൻസ്
അഭിനേതാക്കള്‍ ബേസിൽ ജോസഫ്, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, സുധീഷ്, ശ്രീജ രവി, ബിനു പപ്പു, ജോണി ആന്റണി, ഷിബ്ല ഫറ, പാർവതി ആർ, കൃഷ്ണ
ഛായാഗ്രഹണം അർജുൻ സേതു , എസ് മുണ്ടോൾ
സംഗീതം ഗോവിന്ദ് വസന്ത

2018 മലയാളം സിനിമയുടെ ഓടിടി അവകാശം സോണിലിവ് സ്വന്തമാക്കി, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി എന്നിവര്‍ അഭിനയിച്ച രണ്ടായിരത്തി പതിനെട്ട് സിനിമ തീയെറ്ററുകളില്‍ വമ്പന്‍ പ്രദര്‍ശന വിജയം ആണ് നേടുന്നത്.

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ ഏതൊക്കെയാണ് ?

കഠിന കഠോരമീ അണ്ഡകടാഹം സിനിമ മെയ് 19 മുതല്‍ സോണി ലിവ് , ജയ്‌ മഹേന്ദ്രന്‍ മലയാളം വെബ്‌ സീരീസ് (സോണി ലിവ്) , 2018 മലയാളം സിനിമ (സോണി ലിവ്) എന്നിവയാണ് ഏറ്റവും പുതിയ മലയാളം ഓണ്‍ലൈന്‍ റിലീസുകള്‍. വിചിത്രം സിനിമ പ്രൈം വീഡിയോയില്‍ മെയ് 10 മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിച്ചു, ജവാനും മുല്ലപ്പൂവും പ്രൈം വീഡിയോ മെയ് 12 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു. ഫഹദ് ഫാസില്‍ നായകനായ പാച്ചുവും അത്ഭുതവിളക്കും ആണ് പ്രൈം വീഡിയോ ഓടിടി റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രം.

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *