ഝാൻസി റാണി സീരിയല്‍ – ഒക്ടോബർ 5 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്നു

സീ കേരളം ഒരുക്കുന്ന പുതിയ പരിപാടികള്‍ – ഝാൻസി റാണി , മിസ്റ്റർ & മിസ്സിസ് , വെള്ളിനക്ഷത്രം

ഝാൻസി റാണി സീരിയല്‍
ZEE Keralam new programmes

ഒക്ടോബർ 5 മുതൽ സംപ്രേഷണം ചെയ്യുന്ന രണ്ട് പുതിയ സീരിയലുകളാണ്‌ വെള്ളിനക്ഷത്രവും ഝാൻസി റാണിയും. ഒക്ടോബർ 5, തിങ്കൾ മുതൽ ശനി വരെ രാവിലെ 11 മണിക്ക് സീ കേരളം സംപ്രേഷണം ചെയ്യുന്ന കുട്ടികളുടെ പരമ്പരയാണ് വെള്ളിനക്ഷത്രം. മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും ശ്രമിക്കുന്ന “ഭൂട്ടു” എന്ന പെൺകുട്ടി പ്രേതത്തെ ചുറ്റിപ്പറ്റിയാണ് ഈ പരമ്പര. കാസ്പർ ദി ഫ്രണ്ട്‌ലി ഗോസ്റ്റ് എന്ന കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സീരിയൽ ഒരുക്കിയിരിക്കുന്നത്.

മിസ്റ്റര്‍ & മിസ്സിസ് റിയാലിറ്റി ഷോ
Contestants of Mr and Mrs Show Zee Keralam

Jhansi Rani Malayalam

വനിതാ സ്വാതന്ത്ര്യസമര സേനാനിയായ റാണി ലക്ഷ്മി ബായിയുടെ കഥയാണ് ഝാൻസി റാണി മലയാളം സീരിയല്‍ പറയുന്നത്. ഒക്ടോബർ 5 തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ വൈകുന്നേരം 6 മണിക്ക് പരമ്പര സീ കേരളം ചാനല്‍ സംപ്രേഷണം ചെയ്യും. മണികർണിക എങ്ങനെ ഝാൻസിയുടെ രാജ്ഞിയായിത്തീർന്ന കഥയാണ് സീരിയൽ പറയുന്നത്. സീ കേരളത്തിന്റെ ഹിറ്റ് ഷോകളിലൊന്നായ സൂപ്പർ ബമ്പർ അതിന്റെ മൂന്നാം പതിപ്പ് ഒക്ടോബർ 5 മുതൽ വൈകുന്നേരം 4.30 ന് സംപ്രേഷണം ചെയ്യും. സിനിമാ നടി കൃഷ്ണപ്രഭ അവതാരകയായെത്തുന്ന ഷോയിൽ സഹ അവതാരകാരനായി ഷിജോ ജോണും ഉണ്ടാകും.

Vellinakshathram Zee Keralam
Vellinakshathram Zee Keralam

Zee Keralam Serials Today Episode

സരിഗമപ കേരളത്തിന്റെ വൻവിജയത്തിനു ശേഷം അതേ ടീം ഒരുക്കുന്ന പുതിയ ഷോയാണ് മിസ്റ്റർ & മിസ്സിസ്. ഇതിനോടകം തന്നെ മാധ്യമശ്രദ്ധ നേടിയ റിയാലിറ്റി ഷോയിൽ നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യ വിധികർത്താവായി എത്തുന്നു. റിയാലിറ്റി ഷോയുടെ പ്രോമോകൾ ഇതിനോടകം തന്നെ സീ കേരളം ചാനലിന്റെ സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റ് ആയി മാറിയിട്ടുണ്ട്. സോഷ്യൽ മീഡിയ സർക്കിളുകളിൽ ഇതിനകം തന്നെ ജനപ്രിയമായ എട്ട് ദമ്പതികളെ അവതരിപ്പിക്കുന്ന രസകരമായ ഒരു പരിപാടിയാണ് ‘മിസ്റ്റർ & മിസ്സിസ്’ റിയാലിറ്റി ഷോ. കൂടാതെ സരിഗമപ കേരളത്തിലൂടെ ജനപ്രിയനായ അവതാരകൻ ജീവാ ജോസഫും ഭാര്യ അപർണ തോമസും ഷോയുടെ അവതാരകനായി എത്തുന്നുണ്ട്.

Zee Keralam Serial Jhansi Rani
Zee Keralam Serial Jhansi Rani

Leave a Comment