ഇന്നു മുതൽ സിനിമയുടെ ഡയറക്ട് ടെലിവിഷൻ പ്രീമിയര്‍ 28 മാർച്ച് വൈകുന്നേരം 5 മണിക്ക് സീ കേരളത്തിൽ

സിജു വില്‍സണ്‍ ചിത്രം ഇന്നു മുതൽ നേരിട്ട് നിങ്ങളുടെ സ്വീകരണ മുറിയിലേക്ക്

ഇന്നു മുതൽ
Zee Keralam Direct Movie Release Innu Muthal

പുതുമ നിറഞ്ഞ പ്രമേയവുമായി സിജു വില്‍സണ്‍ നായകനാകുന്ന ചലച്ചിത്രം ‘ഇന്നു മുതൽ’ സീ കേരളം ചാനലിലൂടെയും സീ5 ലൂടെയും ഡയറക്ട് ടെലിവിഷൻ പ്രീമിയറായി പ്രേക്ഷകരിലേക് എത്തുന്നു. ഫാന്‍റസി -ഫാമിലി എന്‍റര്‍ടെയ്‌നറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം മാർച്ച് 28 വൈകീട്ട് 5 മണിക്കാണ് വേൾഡ് പ്രീമിയറായി സംപ്രേഷണം ചെയുന്നത് . സീ കേരളത്തിലൂടെ ആദ്യമായാണ് ഒരു സിനിമ തീയറ്റർ റിലീസിന് മുൻപ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

അഭിനേതാക്കള്‍

സ്‌മൃതി സുഗതൻ ആണ് ചിത്രത്തിൽ സിജു വിൽ‌സന്റെ നായികയായി എത്തുന്നത്. സൂരാജ് പോപ്സ്, നെടുമുടി വേണു, ഇന്ദ്രന്‍സ്, ഗോകുലന്‍, അനിലമ്മ എറണാകുളം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള ഗൗരവമേറിയ വിഷയം നർമ്മം കലർത്തി ജനങ്ങളിലേക് എത്തിക്കുകയാണ് ഈ ചിത്രം. ചിത്രത്തിന്റെ ഫാന്റസി ശൈലിയിലുള്ള പോസ്റ്ററുകൾ വളരെ ശ്രദ്ധേയമായിരുന്നു.

വാരിക്കുഴിയിലെ കൊലപാതകം, ലാൽ ബഹദൂർ ശാസ്ത്രി എന്നീ ചിത്രങ്ങൾക്കു ശേഷം രജീഷ് മിഥില സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് “ഇന്നു മുതൽ”. ദി ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസിന്‍റെ ബാനറില്‍ രജീഷ് മിഥില, മെജോ ജോസഫ്, ലിജോ ജെയിംസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം എല്‍ദോ ഐസക് ആണ്. മെജോ ജോസഫാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.

സീ മലയാളം ചാനല്‍ ലോഗോ
സീ മലയാളം ചാനല്‍

Leave a Comment