പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, നിരൂപക-പ്രേക്ഷക പ്രശംസ നേടിയ സൂപ്പർഹിറ്റ് മമ്മൂട്ടി ചിത്രമായ ‘റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ‘ഐ നോബഡി‘ ജൂലൈ 9-ന് തിയേറ്ററുകളിലെത്തുന്നു. ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് ലഭിച്ചു.
ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽതാഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ. യു., ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്സ്, ജിതിൻ മദനൻ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്സ്പെരിമെന്റ്സിന്റെയും ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ. മേത്ത, സി. വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ട്രെൻഡ് സെറ്റർ സംഗീത സംവിധായകൻ ജേക്‌സ് ബിജോയ് – പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത, എട്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത് എന്നതാണ്.
ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘ധുരന്ധർ’ എന്ന സിനിമയിൽ ഗാനമാലപിച്ച സുധീർ യദുവംശി, റാപ്പ് സിങ്ങർ ബിജോർൺ, സിമ്രാൻ കൗർ എന്നിവർ ചേർന്ന് ആലപിച്ച “ആന്തം ഓഫ് നോബഡി” ഇതിനകം തന്നെ സൂപ്പർഹിറ്റായി മാറിയിട്ടുണ്ട്. സിദ് കൗശാലാണ് ഗാനത്തിന്റെ വരികൾ ഒരുക്കിയത്.
ബാങ്ക് മോഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഒരു ഹീസ്റ്റ് ത്രില്ലർ ആയിരിക്കും ‘ഐ നോബഡി’ എന്ന സൂചനയാണ് ഇതിനകം ട്രെൻഡിങ്ങിലുള്ള ട്രെയ്‌ലർ നൽകുന്നത്. ‘റോഷാക്ക്‘, ‘ഇബിലീസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം സമീർ അബ്ദുൾ വീണ്ടും തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്.
‘എന്ന് നിന്റെ മൊയ്തീൻ’, ‘കൂടെ’ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും **’ഐ നോബഡി’**ക്കുണ്ട്. മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ മേക്കിങ്ങാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്.
വാനിക്ക് ബെൻ, കലൈ കിംഗ്സ്റ്റൺ, അമിത് ജോളി ബാസ്റ്റിൻ എന്നിവർ ഒരുക്കുന്ന അഞ്ച് ഹൈ-വോൾട്ടേജ് ആക്ഷൻ രംഗങ്ങളും കാർ ചേസ് സീക്വൻസുകളും ചിത്രത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അണിയറ പ്രവർത്തകർ
- സംവിധാനം: നിസാം ബഷീർ
- രചന: സമീർ അബ്ദുൾ
- ഛായാഗ്രഹണം: ദിനേശ് പുരുഷോത്തമൻ
- സംഗീതം: ജേക്‌സ് ബിജോയ്
- എഡിറ്റിംഗ്: റമീസ് എം. ബി.
- ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ദേശം
- പ്രൊഡക്ഷൻ ഡിസൈൻ: അർഷാദ് നാക്കോത്ത്
- മേക്കപ്പ്: റോണക്സ് സേവിയർ
- കോസ്റ്റ്യൂംസ്: ധന്യ ബാലകൃഷ്ണൻ
- പ്രൊഡക്ഷൻ കൺട്രോളർ: റിനി ദിവാകർ
- ഫിനാൻസ് കൺട്രോളർ: കിരൺ നെട്ടയം
- ആക്ഷൻ: വാനിക്ക് ബെൻ, കലൈ കിംഗ്സ്റ്റൺ, അമിത് ജോളി ബാസ്റ്റിൻ
- സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്
- VFX: ലവാ കുശ
- മാർക്കറ്റിംഗ്: കാറ്റലിസ്റ്റ്
- ഡിസൈൻ: റ്റിംഗ്
- പ്രൊമോഷൻസ്: പൊഫാക്ഷിയോ
- ഡിജിറ്റൽ മാർക്കറ്റിംഗ്: വിപിൻ കുമാർ വി.
- കളറിസ്റ്റ്: സുരേഷ് രവി
- സ്റ്റിൽസ്: രോഹിത് കെ. സുരേഷ്
- ഡിസൈൻസ്: യെല്ലോ ടൂത്ത്
- ടീസർ എഡിറ്റ്: ബ്ലെസ് തോമസ്
- പി.ആർ.ഒ: എ. എസ്. ദിനേശ്





