ഗായത്രീദേവി എൻ്റെ അമ്മ സീരിയല്‍, മഴവിൽ മനോരമയിൽ ജൂലൈ 22 മുതൽ എല്ലാ ദിവസവും രാത്രി 7:30ന്

Advertisements

മഴവില്‍ മനോരമ സീരിയല്‍ ഗായത്രീദേവി എൻ്റെ അമ്മ അഭിനേതാക്കള്‍, സംപ്രേക്ഷണ സമയം

Mazhavil Serial Gayathri Devi Ente Amma
Mazhavil Serial Gayathri Devi Ente Amma

ഏറെ കാലത്തെ ഇടവേളക്ക് ശേഷം പ്രിയ നായിക ശാരി, ‘ഗായത്രീദേവി എൻ്റെ അമ്മ‘ എന്ന മെഗാ പരമ്പരയിലൂടെ മലയാളികളുടെ മുന്നിലേക്ക് വീണ്ടുമെത്തുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, ഒരു അമ്മയുടെയും മകൻ്റെയും ശക്‌തമായ ആത്മബന്ധമാണ് പരമ്പരയുടെ കാതൽ.

ശാരിയോടൊപ്പം മകനായി എത്തുന്നത് യുവതാരം നുബിൻ ആണ്. കൂടാതെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരരായ നിരവധി അഭിനേതാക്കളും പരമ്പരയിൽ അണിനിരക്കുന്നു.

Advertisements

ഇതുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത

  • ഉടൻ പണം സീസണ്‍ 5 ഓഡിഷൻ ജൂലൈ 27 നു കടപ്പാക്കടയിലുള്ള മലയാള മനോരമ ഓഫിസിൽ വെച്ച് രാവിലെ 8 മണി മുതൽ ആരംഭിക്കുന്നു.

താരങ്ങള്‍/കഥാപാത്രങ്ങള്‍

ശാരി – ഗായത്രി ദേവി
നൂബിൻ – അഭിഷേക്
ആക്ഷ് – അഭിഷേക് (ബാല്യം )
തുനിഷ്യ – ദേവബാല
സംസ്കൃതി ​​ഷേണായി –
വി കെ ബൈജു – ജയറാം
രശ്മി ബോബൻ – വസുധ

കഥ

ജയറാം (വികെ ബൈജു ) എന്ന വ്യക്‌തി, ബിസിനസിലും വ്യക്തി ജീവിതത്തിലും തകർച്ചകൾ നേരിടുന്നതിൻ്റെ പേരിൽ, ഭാര്യയായ ഗായത്രീദേവിയെ നിരന്തരം ഉപദ്രവിക്കുന്നു. അഭിഷേക് എന്ന അവരുടെ മകന് ഒരേയൊരു ജീവിതലക്ഷ്യമേ ഉള്ളൂ.

അമ്മയെ ഈ ക്രൂരതയിൽ നിന്നും രക്ഷിക്കുക, മിച്ചപ്പെട്ട ജീവിതസാഹചര്യം നൽകുക. അങ്ങനെ, ജയറാമിൽ നിന്നും രക്ഷപ്പെട്ട്, പുതിയ ജീവിതം ആരംഭിക്കുന്ന അഭിഷേക് – ഗായത്രീദേവി എന്നിവരിലൂടെ കഥ പുരോഗമിക്കുന്നു.

അഭിനേതാക്കള്‍

ജൂലൈ 22 മുതൽ സംപ്രേക്ഷണം ആരംഭിക്കുന്ന ഈ പരമ്പര, ടിവിയിൽ എല്ലാ ദിവസവും രാത്രി 7:30ന് പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കും. കൂടാതെ എപ്പോൾ വേണമെങ്കിലും മനോരമമാക്‌സിലും പരമ്പര സ്ട്രീം ചെയ്യാവുന്നതാണ്.

കൂടാതെ കാണാതെ പോയ എപ്പിസോഡുകളും മനോരമമാക്‌സിലൂടെ പ്രേക്ഷകർക്ക് ആസ്വദിക്കാം. മലയാളികളുടെ മനസ്സ് കീഴടക്കാൻ ഒരുങ്ങുന്ന ഈ പരമ്പര മറക്കാതെ കാണുക.

Gayathri Devi Ente Amma Malayalam Serial
Gayathri Devi Ente Amma Malayalam Serial
ഗായത്രീദേവി എൻ്റെ അമ്മ
മഴവില്‍ മനോരമ ചാനല്‍ ഏറ്റവും പുതുതായി ആരംഭിച്ച മലയാളം ടെലിവിഷന്‍ സീരിയല്‍ ആണ് ഗായത്രീദേവി എൻ്റെ അമ്മ. ജൂലൈ 22 മുതൽ ആരംഭിച്ച ഈ പരമ്പര എല്ലാ ദിവസവും രാത്രി 7:30ന് സംപ്രേക്ഷണം ചെയ്യുന്നു.
നടീ നടന്മാര്‍
ശാരി – ഗായത്രി ദേവി , നൂബിൻ – അഭിഷേക്, ആക്ഷ് – അഭിഷേക് (ബാല്യം ), തുനിഷ്യ – ദേവബാല, സംസ്കൃതി ​​ഷേണായി , വി കെ ബൈജു – ജയറാം, രശ്മി ബോബൻ – വസുധ എന്നിവര്‍ ഈ പരമ്പരയില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
Advertisements
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment