എന്താടാ സജി സിനിമയുടെ ഡിജിറ്റൽ സ്ട്രീമിംഗ് പ്രൈം വീഡിയോയിൽ ആരംഭിച്ചു – പുതിയ മലയാളം ഓടിടി റിലീസ്

ഏറ്റവും പുതിയ മലയാളം കോഡി സിനിമ എന്താടാ സജിയുടെ ഓൺലൈൻ സ്ട്രീമിംഗ് മെയ് 06 മുതൽ പ്രൈം വീഡിയോയിൽ ആരംഭിച്ചു

എന്താടാ സജി സിനിമ ഓടിടി റിലീസ്
Enthada Saji Digital Streaming Started on Prime Video

ഓ മൈ ഡാർലിംഗ്, വെള്ളരിപട്ടണം, ചട്ടമ്പി എന്നിവയ്ക്ക് ശേഷം പ്രൈം വീഡിയോയിലെ അടുത്ത മലയാളം ഓടിടി റിലീസ് ആണ് എന്താട സജി. നിവേദ തോമസ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, സെന്തിൽ കൃഷ്ണ, പ്രയാഗ മാർട്ടിൻ, സിദ്ധാർത്ഥ ശിവ, ആര്യ രോഹിത്, പ്രേം പ്രകാശ്, ബെന്നി പി നായരമ്പലം എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. എന്താടാ സജി ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240 രാജ്യങ്ങളിലും പ്രദേശങ്ങളിലും മെയ് 6 മുതല്‍ പ്രൈം വീഡിയോയിൽ കൂടി ലഭ്യമാവും.

കഥ

കേരളത്തിലെ തൊടുപുഴ ജില്ലയിലെ ഇല്ലിക്കൽ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന എന്താടാ സജി, അവിവാഹിതയായ സന്തോഷവതിയായ സജിമോൾ തോമസിന്റെ (നിവേദ തോമസ് ) ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. സജിമോളുടെ ജീവിതത്തിലേക്ക് സെയിന്‍റ് റോക്കി പുണ്യാളന്‍ കടന്നു വരുന്നു, അതവളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുന്നു. സെയിന്‍റ് റോക്കിയുടെ വേഷം കൈകാര്യം ചെയ്തത് കുഞ്ചാക്കോ ബോബന്‍ ആണ്. റോയി എന്ന കഥാപാത്രത്തെ നടന്‍ ജയസൂര്യയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഗോഡ്ഫി സേവ്യർ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് മാജിക്ക് ഫ്രെയിംസ് ന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ്.

സിനിമ എന്താടാ സജി
ഓടിടി റിലീസ് തീയതി 06 മെയ് 2023
പ്ലാറ്റ്ഫോം

Amazon Prime Video Malayalam
പ്രൈം വീഡിയോ
സംവിധാനം ഗോഡ്ഫി സേവ്യർ ബാബു
എഴുതിയത് ഗോഡ്ഫി സേവ്യർ ബാബു
നിര്‍മ്മാണം ലിസ്റ്റിന്‍ സ്റ്റീഫന്‍ – മാജിക്ക് ഫ്രെയിംസ്
അഭിനേതാക്കള്‍ നിവേദ തോമസ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, സെന്തിൽ കൃഷ്ണ, പ്രയാഗ മാർട്ടിൻ, സിദ്ധാർത്ഥ ശിവ, ആര്യ രോഹിത്, പ്രേം പ്രകാശ്, ബെന്നി പി നായരമ്പലം
ഛായാഗ്രഹണം ജിത്തു ദാമോദര്‍
സംഗീതം
വില്ല്യം ഫ്രാന്‍സിസ്
Enthadaa Saji on Prime Video
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ്

ഫഹദ് ഫാസില്‍ നായകനായ പാച്ചുവും അത്ഭുത വിളക്കും, പിഎസ് 2 (പൊന്നിയിന്‍ സെല്‍വന്‍ പാര്‍ട്ട്‌ 2) എന്നിവയാണ് പ്രൈം വീഡിയോ ഉടന്‍ സ്ട്രീം ചെയ്യുന്ന മറ്റു മലയാള സിനിമകള്‍.

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *