മലയാളി ആരാധകരുടെ ഹൃദയം കവർന്ന ഡാൻസ് റിയാലിറ്റി ഷോയായ ഡാൻസ് കേരള ഡാൻസ് സീസൺ രണ്ടാം ഭാഗം ഉടൻ എത്തുന്നു. ഇത്തവണ പക്ഷെ കുഞ്ഞു മിടുക്കന്മാർക്കും, മിടുക്കത്തികളുമായിരിക്കും ഷോയുടെ മത്സരാർത്ഥികൾ . ഈ സീസൺ കുട്ടികൾക്കായി മാത്രമുള്ളതാണ്. ജനുവരി 12 ന് തിരുവനന്തപുരം മുതൽ സംസ്ഥാനത്തൊട്ടാകെയുള്ള അഞ്ച് സ്ഥലങ്ങളിൽ ഡാൻസ് കേരളം ഡാൻസ് ലിൽ മാസ്റ്റേഴ്സിന്റെ ഓഡിഷൻ തീയതി സീ കേരളം പ്രഖ്യാപിച്ചു.
5-15 വയസ്സിനിടയിലുള്ള ചെറിയ നൃത്ത പ്രതിഭകളെ ഓഡിഷൻ ടെസ്റ്റുകൾ നടത്താൻ ഷോ അനുവദിക്കും. പങ്കെടുക്കുന്നവർക്ക് സോളോ, ജോഡി അല്ലെങ്കിൽ ഗ്രൂപ്പായി മത്സരങ്ങളിൽ പങ്കെടുക്കാം . കഴിഞ്ഞ ഞായറാഴ്ച തിരുവന്തപുരത്ത് നടന്ന ഓഡിഷൻ മത്സാരാർത്ഥികളുടെ വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.
ജനുവരി 18, 19, 25, 26 തീയതികളിൽ യഥാക്രമം കോഴിക്കോട് , തൃശ്ശൂർ, കോട്ടയം, കൊച്ചി എന്നിവിടങ്ങളിലാണ് ഡി കെ ഡി ഓഡിഷൻ നടക്കുന്ന മറ്റ് നഗരങ്ങൾ.
കോഴിക്കോട്ടെ (ജനുവരി 18) : സെയിന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ചേവരമ്പലം.
തൃശൂർ (ജനുവരി 19) : ഹോട്ടൽ പൂരം ഇന്റർനാഷണൽ. കുറുപ്പം റോഡ്
കോട്ടയം ( (ജനുവരി 25) : ഹോട്ടൽ ഇന്ദ്രപ്രസ്ഥ, എം സി റോഡ്, കുമാരനല്ലൂർ
ഷോയുടെ ആദ്യ സീസൺ വൻ വിജയമായിരുന്നു നടി പ്രിയമണി, സംവിധായകൻ ജൂഡ് ആന്റണി, കൊറിയോഗ്രാഫർ ജയ് കുമാർ നായർ എന്നിവരാണ് ഡി കെ ഡി ആദ്യ സീസൺ ജഡ്ജ് ചെയ്തത്. നടി ശിൽപ ബാലയും ആർജെ അരുണും ചേർന്നാണ് പരിപാടി അവതരിപ്പിച്ചത്.
Sookshmadarshini OTT Release Date മനുഷ്യ മനസ്സിന്റെ സൂക്ഷമതയിലേക്ക് ഒരു ഭൂതക്കണ്ണാടി തിരിച്ച് പിടിക്കുന്ന ഫാമിലി ത്രില്ലർ സൂക്ഷ്മദർശിനി ജനുവരി…
ജനുവരി 5 മുതൽ 15 വരെ ഈ മകരവിളക്ക് പ്രമാണിച്ച് ശബരിമല തീർഥാടകർക്കായി ഏഷ്യാനെറ്റ് മാളികപ്പുറം KSRTC സൗജന്യയാത്ര സംഘടിപ്പിക്കുന്നു.…
ക്രിസ്തുമസ് ദിനത്തില്‍ ഏഷ്യാനെറ്റ് ഒരുക്കുന്ന പ്രത്യേക സിനിമകള്‍ , പരിപാടികള്‍ - 25 ഡിസംബര്‍ 25 ഡിസംബര്‍ - ഏഷ്യാനെറ്റ്…
കുടുംബമൂല്യങ്ങൾ, വിശ്വാസങ്ങൾ, വിധിയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ , ആകർഷകമായ സംഭവവികാസങ്ങൾ എന്നിവയാൽ സമ്പന്നമായ പുതിയ പരമ്പര " പവിത്രം "…
ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…
ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…
This website uses cookies.
Read More