കുക്ക് വിത്ത് കോമഡി – പാചകവും വാചകവുമായി ഏഷ്യാനെറ്റിൽ പുതിയ കുക്കിംഗ് റിയാലിറ്റി ഷോ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്3 Mayഏഷ്യാനെറ്റ്‌

ധ്യാൻ ശ്രീനിവാസനും ആനിയും വിധികര്‍ത്താക്കള്‍ ആവുന്ന പുതു പുത്തന്‍ മലയാളം കുക്കിംഗ് റിയാലിറ്റി ഷോ, കുക്ക് വിത്ത് കോമഡി

മലയാളം കുക്കിംഗ് റിയാലിറ്റി ഷോ - കുക്ക് വിത്ത് കോമഡി
Cook with Comedy – Cooking Reality Show on Asianet Launching on Saturday 6th May at 7:30 PM

സ്റ്റാര്‍ വിജയ്‌ ചാനല്‍ പരിപാടി കുക്ക് വിത്ത് കോമാളിയുടെ മലയാളം പതിപ്പ് , കുക്ക് വിത്ത് കോമഡി ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ആരംഭിക്കുന്നു. സിനിമ ടെലിവിഷൻ താരങ്ങളും കേരളത്തിലെ പ്രമുഖ ഹാസ്യതാരങ്ങളും ഒന്നിക്കുന്ന റിയാലിറ്റി ഷോയുടെ ലോഞ്ച് എപ്പിസോഡ് ചാനല്‍ മെയ് 6, ശനിയാഴ്ച രാത്രി 7.30 നും തുടർന്ന് എല്ലാ ശനി , ഞായർ ദിവസങ്ങളിൽ രാത്രി 8 മണിക്കും സംപ്രേക്ഷണം ചെയ്യുന്നു.

കൗണ്ടർ കിംഗ്‌ ധ്യാൻ ശ്രീനിവാസന്‍ ഇനി മിനിസ്ക്രീനിലേക്ക് , ഏഷ്യാനെറ്റ്‌ ഒരുക്കുന്ന ഏറ്റവും പുതിയ കുക്കിംഗ് റിയാലിറ്റി ഷോയുടെ വിധികര്‍ത്താക്കളില്‍ ഒരാളാണ് ധ്യാന്‍ ശ്രീനിവാസന്‍.

മലയാളം കുക്കിംഗ് റിയാലിറ്റി ഷോ

രണ്ടുപേരടങ്ങുന്ന ഏഴ് ടീമുകളാണ് ഈ ഷോയിൽ പങ്കെടുക്കുന്നത് . ഓരോ ടീമിലും ഒരു പ്രശസ്തതാരം മത്സരാർഥിയായും സഹായിക്കുന്നതിന് ഒരു ഹാസ്യതാരവും ഉണ്ടാകും. ” കുക്ക് വിത്ത് കോമഡി ” യുടെ വിധികർത്താക്കളായി എത്തുന്നത് നടനും സംവിധായകനും കൗണ്ടർ കിംഗുമായ ധ്യാൻ ശ്രീനിവാസനും മലയാളികളുടെ പ്രിയതാരം ആനി ഷാജി കൈലാസ് മാണ്  . ഈ ഷോയുടെ അവതാരകയായി എത്തുന്നത് ചലച്ചിത്രതാരം മീര നന്ദനാണ്.

Cook With Comedy - കുക്ക് വിത്ത് കോമഡി 
Cook With Comedy – കുക്ക് വിത്ത് കോമഡി

വർണ്ണാഭമായ ” കുക്ക് വിത്ത് കോമഡി ” യുടെ ലോഞ്ചിങ് എപ്പിസോഡിൽ മുഖ്യാതിഥിയായി എത്തുന്നത്പ്രശസ്ത ചലച്ചിത്രതാരം അജു വര്ഗീസാണ്.

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *