ക്രിസ്മസ് ദിനത്തിൽ രണ്ടു സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ ഏഷ്യാനെറ്റിൽ ” മലയൻ കുഞ്ഞും ന്നാ താൻ കേസ് കൊടും ”
പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു സർവൈവൽ ത്രില്ലറായ ” മലയൻ കുഞ്ഞിന്റെ ” വേൾഡ് ടെലിവിഷൻ പ്രീമിയർ ഡിസംബർ 25 , ക്രിസ്മസ് ദിനത്തിൽ വൈകുന്നേരം 4.30 നു ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്നു. ഈ സിനിമ കണ്ടുകഴിഞ്ഞാൽ , പ്രകൃതിദുരന്തത്തിന്റെ വാർത്ത കേട്ടാൽ അതൊരു വാർത്തയായി മാത്രം തള്ളിക്കളയാത്തവിധം പ്രേക്ഷകർക്ക് അനുഭവവേദ്യമാകുന്നതരത്തിലാണ് ഒരുക്കിയിരിക്കുന്നത് . ഫഹദ് ഫാസിൽ , ഇന്ദ്രൻസ് , ജാഫർ ഇടുക്കി , രജീഷ വിജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു.
കേരളമാകെ ചർച്ച ചെയ്യപ്പെട്ട സൂപ്പർ ഹിറ്റ് സിനിമയായ ” ന്നാ താൻ കേസ് കൊട് ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഡിസംബർ 25 , ക്രിസ്മസ് ദിനത്തിൽ രാത്രി 7 മണിക്ക് ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു .സാധാരണക്കാരനും ഭരണകൂടത്തിനും മധ്യേയുള്ള ഇടത്തട്ടുകളിലെ അഴിയാക്കുരുക്കുകളും അഴിമതികളും ഒക്കെയാണ് ഈ ചിത്രം ഇവിടെ അവതരിപ്പിക്കുന്നത് . കുഞ്ചാക്കോ ബോബൻ , ഗായത്രി , രാജേഷ് മാധവൻ , ബേസിൽ ജോസഫ് , ഉണ്ണി മായ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…
ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…
ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവര് അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം സിനിമ ഓടിടിയിലേക്ക് ഏറ്റവും പുതിയ മലയാളം ഓടിടി…
സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള് ഇവരാണ് മഴവില്‍…
ഫാന്റസി ത്രില്ലർ എആര്എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്നി+ ഹോട്ട്സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
This website uses cookies.
Read More