നിർമ്മാതാവായി കന്നഡ സൂപ്പർതാരം യാഷിന്റെ അമ്മ പുഷ്പ അരുൺകുമാർ; പി എ പ്രൊഡക്ഷൻസ്- ശ്രീരാജ്- പൃഥ്വി അമ്പാർ ചിത്രം “കൊത്തലവാടി” ടീസർ പുറത്ത്
ശ്രീരാജ് – പൃഥ്വി അമ്പാർ കന്നഡ ചിത്രം കൊത്തലവാടി ടീസർ റിലീസായി

പി എ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീമതി പുഷ്പ അരുൺകുമാർ നിർമ്മിച്ച്, ശ്രീരാജ് സംവിധാനം ചെയ്യുന്ന പൃഥ്വി അമ്പാർ നായകനായ കന്നഡ ചിത്രം “കൊത്തലവാടി” ടീസർ പുറത്ത്. കർണാടകയിലെ ചാമരാജ്നഗർ ജില്ലയിലെ ഗുണ്ടല്പെട്ട് താലൂക്കിൽ വരുന്ന ഒരു ഗ്രാമത്തിന്റെ പേരാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ഒരു പക്കാ കൊമേർഷ്യൽ എന്റെർറ്റൈനെർ ആയി, എല്ലാത്തരം പ്രേക്ഷകരേയും ലക്ഷ്യം വെച്ചൊരുക്കുന്ന ചിത്രത്തിൽ കൊത്തലവാടി ഗ്രാമത്തിൽ ഉപയോഗിക്കുന്ന സംസാരഭാഷാ ശൈലിയാണ് ഉപയോഗിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
കാവ്യാ ശൈവയാണ് ചിത്രത്തിലെ നായിക. കന്നഡ സൂപ്പർ താരമായ യാഷിന്റെ അമ്മ കൂടിയായ പുഷ്പ അരുൺകുമാർ നിർമ്മിക്കുന്ന ആദ്യ ചിത്രമാണിത്. മാസ്സ് സീനുകൾ നിറഞ്ഞ ചിത്രത്തിന്റെ ടീസറിലെ പൃഥ്വി അമ്പാറിന്റെ ലുക്കും ശ്രദ്ധേയമാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഒരു മാസം മുൻപ് പുറത്ത് വരികയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
സംവിധായകൻ ശ്രീരാജ് തന്നെ കഥയും തിരക്കഥയും രചിച്ച ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കിയത് രഘു നിടുവള്ളിയാണ്. ഗോപൽകൃഷ്ണ ദേശ്പാണ്ഡെ, രാജേഷ് നടരംഗ, അവിനാഷ്, ബാല രാജ്വാഡി, മാനസി സുധീർ, ചേതൻ ഗന്ധർവ, അപൂർവ, രഘു രാമനകോപ്പ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഡോ. രാജ്കുമാറിന്റെ ഐതിഹാസിക ചിത്രങ്ങളിൽ നിന്നും പാർവതമ്മയുടെ പാരമ്പര്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട പുഷ്പ അരുൺകുമാർ പുതിയ പ്രതിഭകളെ പരിപോഷിപ്പിക്കുക എന്ന കാഴ്ചപ്പാടോടെയാണ് പി എ പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്പനി ആരംഭിച്ചിരിക്കുന്നത്.
പുതിയ കലാകാരന്മാർക്ക് അവസരങ്ങൾ നൽകുകയെന്ന ദൗത്യം ആദ്യ ചിത്രത്തിലൂടെ തന്നെ നിർവഹിക്കുകയാണ് പുഷ്പ അരുൺകുമാർ. ചിത്രത്തിന്റെ സംവിധായകൻ, നായിക, ആക്ഷൻ ഡയറക്ടർ എന്നിവരുടെയെല്ലാം അരങ്ങേറ്റ ചിത്രം കൂടിയാണിത്. കന്നഡ കൂടാതെ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലേക്കും തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുവാനും പുതിയ പ്രതിഭകൾക്ക് അവസരം നൽകാനും തയ്യാറെടുക്കുകയാണ് പി എ പ്രൊഡക്ഷൻസ്.
ഛായാഗ്രഹണം- കാർത്തിക് എസ്, എഡിറ്റർ- രാമിസെട്ടി പവൻ, സംഗീതം- വികാസ് വശിഷ്ഠ, പശ്ചാത്തലസംഗീതം- അഭിനന്ദൻ കശ്യപ്, വരികൾ- ഡോ. വി. നാഗേന്ദ്ര പ്രസാദ്, കിന്നൽ രാജ്, പ്രമോദ് മറവണ്ടെ, ഗൌസ് പീർ, കൊറിയോഗ്രാഫി- മദൻ ഹരിണി, സംഘട്ടനം- സാഗർ എ, ആർട്ട്- അമർ, പബ്ലിസിറ്റി- ദിനേശ് അശോക്, പിആർഒ- ശബരി