എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

ചാനലുകള്‍ സീ കേരളം

മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് സീ കേരളം ചാനല്‍ ഒരുക്കുന്ന റിയാലിറ്റി ഷോ ഒക്ടോബര്‍ നാലിന് ആരംഭിക്കുന്നു

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

നടന്‍ ഗോവിന്ദ് പദ്മസൂര്യ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുന്നു – മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്

Mr & Mrs Zee Keralam Channel

മലയാളികള്‍ക്കായി സീ കേരളം പുതിയ ഒരു റിയാലിറ്റി ഷോ ഒരുക്കിയിരിക്കുന്നു , സോഷ്യല്‍ മീഡിയയില്‍ വൈറലായ എട്ട് ദമ്പതിമാര്‍ മത്സരിക്കുന്ന മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് എന്ന പുതിയ ഷോ ഒക്ടോബര്‍ നാലിന് വൈകുന്നേരം ഏഴു മണിക്ക് ആരംഭിക്കും. നടനും അവതാരകനുമായ ജിപി എന്ന ഗോവിന്ദ് പദ്മസൂര്യയാണ് ഷോയുടെ പ്രധാന വിധികര്‍ത്താവ്. ഒരിടവേളയ്ക്കു ശേഷമാണ് പ്രേക്ഷകരുടെ ജിപി തിരികെ മിനിസ്‌ക്രീനില്‍ തിരിച്ചെത്തുന്നത്.

Mr and Mrs Zee Keralam

ഇത്തവണ വ്യത്യസ്തമായ ഒരു റോളില്‍ വീണ്ടും ടെലിവിഷനില്‍ എത്തുന്നതിന്റെ ത്രില്ലിലാണ് ഞാന്‍. ഇക്കുറി എത്തുന്നത് ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്’ ഷോയുടെ ജഡ്ജ് ആയിട്ടാണ് കൂടെ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ഒരു കലപിലക്കൂട്ടം തന്നെയുണ്ടാകും. രസകരമായ ഒരു ഷോയ്ക്ക് തയാറായിക്കോളൂ,’ താരം പറയുന്നു. ജിപി യോടൊപ്പം സരിഗമപ കേരളത്തിന്റെ അവതാരകാരനായ ജീവ ജോസഫും ഉണ്ട്.

ഝാന്‍സി റാണി

സീ5 ആപ്പില്‍ ലഭ്യം

ദമ്പതിമാര്‍ക്കുള്ള ഒരു ഷോ ആയതു കൊണ്ട് തന്നെ ജീവ ഇക്കുറി ഒറ്റക്കല്ല തന്റെ പ്രിയതമ അപര്‍ണ തോമസും അവതാരകയായി കൂടെ കൂട്ടിയിട്ടുണ്ട്. അവതാരകയായി അപര്‍ണയുടെ അരങ്ങേറ്റ വേദി കൂടിയായി മാറും ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്’. ഇതാദ്യമായാണ് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ആരാധിക്കപ്പെടുന്ന ദമ്പതികള്‍ ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ സ്‌ക്രീന്‍ പങ്കിടുന്നത്. ഇവരോടൊപ്പം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ എട്ട് ദമ്പതിമാരും ഉണ്ടാകും. ദമ്പതികളെക്കുറിച്ചും ഷോയെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ സീ കേരളത്തിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയാം.

Upcoming Zee Keralam Programs
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

നാഗേന്ദ്രൻസ് ഹണിമൂൺസ് , ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ നാലാമത് ഒറിജിനൽ മലയാളം സീരിസ് ജൂലൈ 19 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ മലയാളം സീരിസ് നാഗേന്ദ്രൻസ് ഹണിമൂൺസ് സ്ട്രീമിങ് തീയതി പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് തമാശയും ആകാംക്ഷയും…

6 ദിവസങ്ങൾ ago

മന്ദാകിനി സിനിമ ഓടിടി റിലീസ് തീയതി , മനോരമമാക്‌സിൽ ജൂലൈ 12 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

പുത്തൻ പുതിയ സൂപ്പർഹിറ്റ് ചിത്രം മന്ദാകിനി - ജൂലൈ 12 മുതൽ മനോരമമാക്‌സിൽ ഒരു കല്യാണ രാത്രിയിൽ അരങ്ങേറുന്ന രസകരമായ…

6 ദിവസങ്ങൾ ago

മലയാളം ഓടിടി റിലീസ് 2024 – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

1 ആഴ്ച ago

ഇന്ത്യൻ ടെലിവിഷനിൽ ചരിത്രമെഴുതി ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് മലയാളം സീസൺ 6

ബിഗ് ബോസ് മലയാളം സീസൺ 6 ഷോ ഇന്ത്യൻ ടെലിവിഷനിൽ ചരിത്രമെഴുതി ഏഷ്യാനെറ്റിന്റെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സിന്റെ…

2 ആഴ്ചകൾ ago

മന്ദാകിനി സിനിമയുടെ ഓടിടി റിലീസ് , മനോരമ മാക്സില്‍ അടുത്ത മാസം സ്ട്രീമിംഗ് ആരംഭിക്കുന്നു

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ - മനോരമ മാക്സില്‍ മന്ദാകിനി അൽത്താഫ് സലിം, അനാർക്കലി മരിക്കാർ, ഗണപതി എന്നിവർ…

2 ആഴ്ചകൾ ago

വാരാന്ത്യം ആഘോഷമാക്കാൻ മനോരമമാക്‌സ് മഴവിൽ കാർണിവൽ – കൊച്ചി ഫോറം മാളിൽ

മഴവിൽ കാർണിവൽ - ജൂൺ 29 വൈകുന്നേരം 6 മുതൽ, കൊച്ചി ഫോറം മാളിൽ മനോരമമാക്‌സ് അവതരിപ്പിക്കുന്ന 'മഴവിൽ കാർണിവൽ'…

2 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More