തമിഴ് ചിത്രം ‘തൊലൈവിൽ ഒരു കാതൽ’ വാച്ചോ ഒടിടിയിൽ റീലീസ് ചെയ്തു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Juneമലയാളം ഓടിടി റിലീസ്
Advertisements
Tholaivil Oru Kaathal on OTT
Tholaivil Oru Kaathal on OTT

കാസാബ്ലാങ്കാ ഫിലിം ഫാക്ടറി വിതരണം ചെയ്യുന്ന പുതിയ തമിഴ് റൊമാന്റിക് കോമഡി ചിത്രമായ തൊലൈവിൽ ഒരു കാതൽ ഇപ്പോൾ വാച്ചോ ഒടിടിയിൽ റിലീസ് ചെയ്തു. പ്രണയത്തിനും നർമ്മത്തിനും തുല്യ പ്രാധാന്യം നല്കിയൊരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിജയാനന്ദ് കന്ദസ്വാമിയാണ്.

അഴഗുരാജ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിൽ യോഗേഷ് രാജേന്ദ്രൻ, വസുദ കൃഷ്ണമൂർത്തി, യോഗ വിഗ്നേഷ് സുരത്തി, വൈഷ്ണവി ഭാസ്കരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Advertisements

സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് അമേരിക്കയിലാണ്. അമേരിക്കയിലെ തമിഴ് സംരംഭകർ നടത്തുന്ന ഒരു ടെക് കമ്പനിയുടെ പശ്ചാത്തലത്തിൽ പ്രണയവും നർമ്മവും ഇടകലർത്തി അവതരിപ്പിച്ച ചിത്രത്തിന് നിലവിൽ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

സിനിമയുടെ ഡിജിറ്റൽ വിതരണ ചുമതല നിർവഹിക്കുന്നത് നിർമൽ ബേബി വർഗീസിന്റെ കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയാണ്. വരും ദിവസങ്ങളിൽ ചിത്രം കൂടുതൽ ഒടിടി പ്ലാറ്റ്ഫോമുകളിൽ ചിത്രത്തിന്റെ സ്ട്രീമിംഗ് തുടങ്ങുമെന്നും കാസാബ്ലാങ്കാ ഫിലിം ഫാക്ടറി അറിയിച്ചു.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *