എ ടി സിനിമാസിന്റെ ബാനറിൽ ഗോകുലം തുളസീധരൻ നിർമ്മിച്ച് സത്യദാസ് കാഞ്ഞിരംകുളം രചനയും സംവിധാനവും നിർവഹിക്കുന്ന “ഇല്ലിക്കൽ റിവഞ്ച്” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സുൽത്താൻബത്തേരി താളൂരിലെ അൾട്ടി ബോസ് സ്റ്റുഡിയോയിൽ നടന്ന ചടങ്ങിലാണ് പോസ്റ്റർ പ്രകാശനം ചെയ്തത്.
കോളേജ് പശ്ചാത്തലത്തിൽ വിരിയുന്ന ഒരു പ്രണയകഥയും അതിനെ തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളും കോമഡിയും ആക്ഷനും സമന്വയിപ്പിച്ച് ഒരുക്കുന്ന റിവഞ്ച് ത്രില്ലറാണ് ഇല്ലിക്കൽ റിവഞ്ച്.
ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങൾക്കൊപ്പം മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളും അണിനിരക്കുന്നു. വയനാട്, ഊട്ടി, മൈസൂർ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ.
അണിയറ പ്രവർത്തകർ
- ബാനർ : എ ടി സിനിമാസ്
- രചന, സംവിധാനം : സത്യദാസ് കാഞ്ഞിരംകുളം
- നിർമ്മാണം : ഗോകുലം തുളസീധരൻ
- ഛായാഗ്രഹണം, എഡിറ്റിംഗ് : വിവേക് വിൻസന്റ്
- സംഗീതം : ഗോപൻ സാഗരി
- ഗാനരചന : രാജേഷ് അറപ്പുര, വിനോദ്, അജിത് ഊരൂട്ടമ്പലം, ഗീതാ ഭാസ്‌കർ
- ചീഫ് അസോസിയേറ്റ് ഡയറക്ടർ : മധു പി. നായർ
- പ്രൊഡക്ഷൻ കൺട്രോളർ : അനീഷ് ചീരാൽ
- കലാ സംവിധാനം : രാകേഷ് ചെറുവടി
- ചമയം : സ്റ്റെഫി രൂപേഷ്
- ഡിസൈൻസ് : അനിൽ ചുണ്ടേൽ
പി.ആർ.ഒ : അജയ് തുണ്ടത്തിൽ





