ജനപ്രിയ സോഷ്യൽ മീഡിയ താരങ്ങളുടെ രസകരമായ ജീവിത കഥകൾ പങ്കുവെക്കുന്ന മനോരമമാക്‌സിലെ ‘ദി റീൽ സ്റ്റോറി‘ യുടെ രണ്ടാം എപ്പിസോഡ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. ബിച്ചു എന്നറിയപ്പെടുന്ന ഇത്തിക്കരക്കാരൻ പ്രണവിൻ്റെ ‘റീൽ’ കഥകളാണ് ഈ എപ്പിസോഡിൽ ഉള്ളത്.
നേരമ്പോക്കിന് വേണ്ടി ടിക്ടോക്കിൽ വീഡിയോ ചെയ്‌ത് തുടങ്ങിയ ബിച്ചുവിന്, ഇന്ന് സ്വന്തമായി ഒരു വലിയ ടീം തന്നെയുണ്ട്. തൻ്റെ ടീമിൻ്റെ സഹായത്തോടെ, വലിയ പരിശ്രമങ്ങൾക്ക് ശേഷമാണ് ഓരോ റീലും പോസ്റ്റ് ചെയ്യുന്നത്. റീൽസ് വെറുതെ അപ്‌ലോഡ് ചെയ്യുക മാത്രമല്ല ബിച്ചു ചെയ്യുന്നത്. അതിൽ നിന്നും വരുമാനവും ബിച്ചു കണ്ടെത്തുന്നുണ്ട്.
“ദി റീൽ സ്റ്റോറി” യുടെ രണ്ടാം എപ്പിസോഡിൽ ബിച്ചു, താൻ കടന്ന് വന്ന വഴികളെ കുറിച്ചും, ഇൻഫ്ലുൻസർ ആകാൻ നേരിട്ട വെല്ലുവിളികളെ കുറിച്ചും പ്രേക്ഷകരോട് വെളിപ്പെടുത്തുന്നു. പുറമേ നിന്ന് കാണും പോലെ എളുപ്പമല്ല റീൽസ് ചെയ്യാനും, അവ വൈറൽ ആക്കാനും എന്ന് ബിച്ചു തുറന്ന് പറയുന്നു.
“ദി റീൽ സ്റ്റോറി” എല്ലാ വ്യാഴാഴ്ചകളിലും ഓരോ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‌സിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നു. മനോരമമാക്സ് ഡൗൺലോഡ് ചെയ്‌ത് സൗജന്യമായി ഈ എപ്പിസോഡുകൾ ആസ്വദിക്കാവുന്നതാണ്.
കാഴ്ചക്കാരുടെ എണ്ണത്തിൽ 5.1% വർധനയോടെ ഇന്ത്യയിൽ ടിവി വ്യൂവർഷിപ്പ് വർദ്ധിച്ചുകൊണ്ടിരിക്കുന്നു ടെലിവിഷന്റെ ആകർഷണീയതയുടെ ശ്രദ്ധേയമായ സാക്ഷ്യമായി, മുൻവർഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ…
പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ഏഷ്യാനെറ്റിലെ ഭക്തിസാന്ദ്രപരമ്പര മാളികപ്പുറം . അയ്യപ്പഭക്തയായ ഉണ്ണിമോളുടെ ജീവിതത്തിന്റെ ആവേശകരമായ ആഖ്യാനം നൽകിക്കൊണ്ട് ഏഷ്യാനെറ്റിന്റെ ഭക്തിസാന്ദ്രമായ "മാളികപ്പുറം"…
ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , നെറ്റ് ഫ്ലിക്സ് , സണ്‍…
കുടുംബശ്രീ ശാരദ, സുധാമണി സൂപ്പറാ, പാര്‍വതി, മിഴി രണ്ടിലും - സീ കേരളം ചാനല്‍ ഇന്നത്തെ പരിപാടികള്‍ ഏറ്റവും പുതിയ…
ഏഷ്യാനെറ്റിൽ പുതിയ പരമ്പര ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം ഏഷ്യാനെറ്റ്, കുടുംബ ബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന "ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം" (ചന്ദ്രികയിൽ അലിയുന്നു…
ഡിസ്നി + ഹോട്ട്സ്റ്റാർ മലയാളം സീരീസ് - പേരില്ലൂർ പ്രീമിയർ ലീഗ് പ്രേക്ഷക ശ്രദ്ധ നേടിയ കേരളാ ക്രൈം ഫയൽസും…