നിരവധി സിനിമകളും സീരിയലുകളും അവതരിപ്പിച്ച ഡോ. എസ് ജനാര്‍ധനന്‍ ആണ് സംവിധാനം ചെയ്യുന്ന സീ കേരളം ജനപ്രിയ സീരിയല്‍ ചെമ്പരത്തി 300 എപിസോഡുകള്‍ പൂര്‍ത്തിയാക്കി. പ്രേക്ഷകര്‍ സ്വീകരിച്ച ഈ സീരയല്‍ ഇതിനകം തന്നെ മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായി മാറിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ സീ കേരളം ചാനലിന്റെ തുടക്കം മുതല്‍ ചെമ്പരത്തി സംപ്രേക്ഷണം ചെയ്തു വരുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവ് അമല ഗിരീഷ് കല്യാണിയുടെ വേഷത്തിലെത്തുന്നു. കല്യാണിയും അച്ഛനും തമ്മിലുള്ള ബന്ധം സീരിയലിന്റെ പ്രധാന ഭാഗമാണ്.
ഐശ്വര്യ,അമല ഗിരീഷ് , സ്റ്റെബിന്‍ ജേക്കബ്, യവനിക ഗോപാലകൃഷ്ണന്‍,പ്രബിന്‍, ശ്രീപത്മ എന്നിവരാണ് അഭിനേതാക്കള്‍. എല്ലാ ദിവസവും വൈകുന്നേരം ഏഴു മണിക്കാണ് സംപ്രേക്ഷണം. ഇതിന്‍റെ ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ സീ 5 ആപ്പില്‍ ലഭ്യമാണ്.
Advertisements
സ്ത്രീ ആധിപത്യമുള്ള ഒരു സമ്പന്ന കുടുംബത്തില്‍ വീട്ടുജോലിക്കാരിയായി എത്തുന്ന ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന നിഷ്‌കളങ്കയായ കല്യാണി എന്ന പെണ്‍കുട്ടിയുടെ കഥയാണ് സീരിയല്‍ പറയുന്നത്. ജനപ്രിയ തെന്നിന്ത്യന്‍ നടി ഐശ്വര്യയാണ് അഖിലാണ്ഡേശ്വരിയെ അവതരിപ്പിക്കുന്നത്. കരുത്തയായ തൃച്ചമ്പലത്ത് അഖിലാണ്ഡേശ്വരിയാണ് കുടംബനാഥ. ഇവരുടെ മൂത്ത മകനുമായി കല്യാണി പ്രണയത്തിലാകുന്നു. ഈ പ്രണയ ബന്ധം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്.
ഒരു വേലക്കാരിയുടേയും ഒരു സമ്പന്ന കുടുംബത്തിന്റേയും വര്‍ഗ സമരമാണ് ചെമ്പരത്തി മലയാളം സീരിയല്‍ പറയുന്നത്. ഇത്തരത്തില്‍ ഗൗവരമേറിയ ഒരു വിഷയം മലയാളത്തില്‍ ആദ്യമായാണ് ഒരു ടിവി ചാനല്‍ സീരിയലായി അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയും ചെമ്പരത്തിക്കുണ്ട്.
Chembarathi, the popular Malayalam serial being telecast in Zee Keralam, successfully completes 300 episodes. The serial which has been popular right from its start is now rated to be one of the most popular serials in Malayalam. The serial was one of Zee Keralam’s launch shows during the inception of the channel last November.
Sambhavam Adhyayam Onnu OTT Release Date കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന നിഗൂഢ-ഫാന്റസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് -…
Kaakee Circus ZEE5 തമിഴ്, മലയാളം ഭാഷകളിലായി ZEE5 ഇന്റെ പുതിയ ഒറിജിനൽ സീരീസ് കാക്കി സർക്കസ് ന്റെ റിലീസ്…
Kasargod Embassy Reviews കബീർ ദുഹാൻ സിംഗ്, സുധീഷ്, ഗോവിന്ദ് പൈ, റോണി ഡേവിഡ്, ദീപക് പറമ്പോൽ, അബു സലിം,…
Netflix Streaming Pennum Porattum രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമാണ് പെണ്ണും പൊറാട്ടും. ഐഎഫ്എഫ്എഫ്ഐയില്‍ പ്രീമിയര്‍ നടന്ന…
Prakambanam on ZEE5 വലിയ അവകാശവാദങ്ങളോ ആർഭാടപൂർവമായ പ്രമോഷനുകളോ ഇല്ലാതെ തിയറ്ററുകളിലെത്തി പ്രേക്ഷകരെ അമ്പരപ്പിച്ച് ഹിറ്റ് അടിച്ച പ്രകമ്പനം’ ZEE5-ൽ…
Asianet Television Awards Winners Name മലയാള ടെലിവിഷൻ രംഗത്തെ സമാനതകളില്ലാത്ത പ്രതിഭകളെ ആദരിക്കുന്ന ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സ് 2026…
This website uses cookies.
Read More