എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

ഏഷ്യാനെറ്റ്‌

അമ്മയറിയാതെ മലയാളം ടിവി സീരിയല്‍ ഏഷ്യാനെറ്റ്‌ ചാനലില്‍ ജൂണ്‍ 22 മുതല്‍

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

ഏഷ്യാനെറ്റ്‌ സീരിയല്‍ അമ്മയറിയാതെ രാത്രി 7:30 മണിക്ക് സംപ്രേക്ഷണം ആരംഭിക്കുന്നു

serial amma ariyathe asianet

അമ്മയ്ക്കറിയാത്തൊരു കഥ, മകൾക്കറിയുന്നൊരു കഥ, കഥ കേൾക്കാൻ അമ്മയുണ്ട്, കഥ പറയാൻ മകളും. നിങ്ങൾക്കൊപ്പം ആ കഥ കാണാൻ ഞാനുമുണ്ട്. അമ്മയറിയാതെ ഉടൻ വരുന്നു എന്ന പ്രോമോ ചാനലില്‍ കാണിച്ചു തുടങ്ങിയിരിക്കുന്നു. കുങ്കുമപ്പൂവിനു ശേഷം മറ്റൊരു കഥാപാത്രവുമായി ആശാ ശരത് വീണ്ടും എത്തുകയാണ് മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ ? . ചാനല്‍ അടുത്തിടെ ആരംഭിച്ച കുടുംബവിളക്ക് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു, ടോപ്‌ 1 ചാര്‍ട്ടില്‍ ഇപ്പോള്‍ ലിസ്റ്റ് ചെയ്യുന്നത് ഈ പരമ്പരയാണ്.

ചാനല്‍ – ഏഷ്യാനെറ്റ്‌
സമയം – 7:30 മണി രാത്രി
ഓണ്‍ലൈന്‍ എപ്പിസോഡ് – ഹോട്ട്സ്റ്റാര്‍ ആപ്പ്
അഭിനേതാക്കള്‍ – കീര്‍ത്തി ഗോപിനാഥ്, പാര്‍വതി, ശ്രീതു, നിഖില്‍ നായര്‍ , ബോബന്‍ ആലുംമൂടന്‍, ദിലീപ് ശങ്കര്‍ , ടി എസ് രാജു

ആർക്കും വേണ്ടാതെ ജനനം.. അനാഥത്വത്തിന്റെ കയ്പ്പറിഞ്ഞ ബാല്യം.. അമ്മയ്ക്കറിയാത്ത, മകൾക്ക് മാത്രം അറിയുന്ന ആ കഥ നിങ്ങളുടെ മുന്നിലേക്ക് .. ‘അമ്മയറിയാതെ’ ഉടൻ വരുന്നു. കുപ്പത്തൊട്ടിയില്‍ കിടന്നു കരയുന്ന കുട്ടിയുടെ കൈവിരലില്‍ ആരോ ചേര്‍ത്ത് വെച്ചുകൊണ്ടുള്ള സീരിയലിന്റെ ശീര്‍ഷക ഗാനം തുടങ്ങുന്നു. അമ്മ പാടിയ രാഗം മറന്നോ, മകളെ മകളെ . കൊറോണ വൈറസ് പശ്ചാത്തലത്തില്‍ ഈ സീരിയല്‍ ആരംഭിക്കുന്നത് വൈകും, സംപ്രേക്ഷണ സമയം മറ്റ് വിവരങ്ങള്‍ ഇവിടെ അപ്ഡേറ്റ് ചെയ്യപ്പെടുന്നതാണ്.

Amma Ariyathe Serial Posters

ബിഗ് ബോസ് സീസൺ 2 മലയാളം മികച്ച ടിആര്‍പ്പി നേടി മുന്നേറുകയാണ് , ഹോട്ട് സ്റ്റാര്‍ ആപ്പ് ഉപയോഗപ്പെടുത്തി നിങ്ങള്‍ക്ക് ഓണ്‍ലൈനായി വോട്ട് ചെയ്യാവുന്നതാണ്.

അഭിനേതാക്കള്‍

amma ariyathe tv serial asianet

ശബരിമല സ്വാമി അയ്യപ്പന്‍ സീരിയല്‍ അവസാനിപ്പിച്ച ഏഷ്യാനെറ്റ്‌ ആ സ്ലോട്ടിലേക്ക് കൊണ്ട് വന്നതു പൌര്‍ണ്ണമി തിങ്കള്‍ ആണ്. ഉച്ച സമയത്തേക്ക് മാറ്റപ്പെട്ട ഈ പരമ്പര പ്രൈം ടൈമിലേക്ക് തിരികെ കൊണ്ട് വന്ന ഏഷ്യാനെറ്റ്‌ നീലക്കുയില്‍, മൌനരാഗം ഇവയുടെ സംപ്രേക്ഷണ സമയത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്തി. പ്രൊഫസര്‍ ജയന്തി എന്ന മലയാളികള്‍ എക്കാലവും ഓര്‍മ്മിക്കുന്ന കഥാപാത്രത്തെയാണ്‌ ആശാ ശരത് കുങ്കുമപ്പൂവ് സീരിയലിലൂടെയാണ് പ്രശസ്തയായത്‌. മോഹന്‍ലാലിനൊപ്പം ദൃശ്യമടക്കമുള്ള സിനിമകളില്‍ പ്രധാന റോളുകളില്‍ ഈ അഭിനേത്രി എത്തിയിരുന്നു. ദൂരദർശനിൽ പരമ്പരകളിൽ അഭിനയിച്ചു തുടങ്ങിയ ആശ പക്ഷെ ശ്രദ്ധിക്കപ്പെട്ടത് കുങ്കുമപ്പൂവ് സീരിയിലിലാണ്.

സംപ്രേക്ഷണ സമയം

Auditions of Most Popular Reality Show – Comedy Stars Season 3

ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡുകളില്‍ മികച്ച നടി , സുവർണ്ണ താരം , വേറിട്ട പ്രദർശനത്തിനുള്ള പുരസ്കാരങ്ങള്‍ നേടിയ നടി അമ്മയറിയാതെയില്‍ കൂടി വീണ്ടും എത്തുകയാണ്. ഈ പരിപാടിയുടെ സംപ്രേക്ഷണ സമയം, മറ്റു വിവരങ്ങള്‍ കേരള ടിവി വെബ്സൈറ്റ് ഉടന്‍ തന്നെ പ്രസിദ്ധപ്പെടുത്തുന്നതാണ്. Leading malayalam gec Asianet launching a new malayalam television serial titled ” Ammayariyathe “, channel started showing promos of the same. Dr. Rajith Kumar’s suspension from Bigg boss season 2 may affect trp of asianet ?.

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

സൂക്ഷ്മദർശിനി സിനിമയുടെ ഓടിടി റിലീസ് – ജനുവരി 11 മുതൽ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

Sookshmadarshini OTT Release Date മനുഷ്യ മനസ്സിന്റെ സൂക്ഷമതയിലേക്ക് ഒരു ഭൂതക്കണ്ണാടി തിരിച്ച് പിടിക്കുന്ന ഫാമിലി ത്രില്ലർ സൂക്ഷ്മദർശിനി ജനുവരി…

4 ദിവസങ്ങൾ ago

മകരവിളക്ക് പ്രമാണിച്ച് ശബരിമല തീർഥാടകർക്കായി ഏഷ്യാനെറ്റ് മാളികപ്പുറം  KSRTC സൗജന്യയാത്ര   സംഘടിപ്പിക്കുന്നു.

ജനുവരി 5 മുതൽ 15 വരെ ഈ മകരവിളക്ക് പ്രമാണിച്ച് ശബരിമല തീർഥാടകർക്കായി ഏഷ്യാനെറ്റ് മാളികപ്പുറം  KSRTC സൗജന്യയാത്ര   സംഘടിപ്പിക്കുന്നു.…

1 ആഴ്ച ago

ഏഷ്യാനെറ്റിലെ പ്രത്യേക ക്രിസ്തുമസ് പരിപാടികൾ – പ്രേമലു , മഞ്ഞുമ്മൽ ബോയ്സ്, ഗുരുവായൂർ അമ്പലനടയിൽ

ക്രിസ്തുമസ് ദിനത്തില്‍ ഏഷ്യാനെറ്റ്‌ ഒരുക്കുന്ന പ്രത്യേക സിനിമകള്‍ , പരിപാടികള്‍ - 25 ഡിസംബര്‍ 25 ഡിസംബര്‍ - ഏഷ്യാനെറ്റ്‌…

3 ആഴ്ചകൾ ago

ഏഷ്യാനെറ്റിൽ പുതിയ പരമ്പര “പവിത്രം” ഡിസംബർ 16 മുതൽ സംപ്രേക്ഷണം ചെയ്യുന്നു

കുടുംബമൂല്യങ്ങൾ, വിശ്വാസങ്ങൾ, വിധിയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ , ആകർഷകമായ സംഭവവികാസങ്ങൾ എന്നിവയാൽ സമ്പന്നമായ പുതിയ പരമ്പര " പവിത്രം "…

1 മാസം ago

എങ്കിലേ എന്നോട് പറയിൽ പ്രശസ്ത ചലച്ചിത്രതാരങ്ങളും ജനപ്രിയ ടീലിവിഷൻ താരങ്ങളും മത്സരാത്ഥികളായി എത്തുന്നു

ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…

2 മാസങ്ങള്‍ ago

ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ‘ഫാർമ’ 55-മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശനത്തിനെത്തുന്നു

ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…

2 മാസങ്ങള്‍ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More