എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

സീ കേരളം

സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് ഗ്രാൻഡ് ഫൈനല്‍ – 26 മാർച്ച് വൈകുന്നേരം 4 മണിക്ക്

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

സ്വരവിസ്മയങ്ങളുടെ സംഗമവേദി സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് ഗ്രാൻഡ് ഫൈനലിനായൊരുങ്ങുന്നു: കൊട്ടിക്കലാശം ഈ ശനിയാഴ്ച്ച സീ കേരളത്തിൽ

Saregamapa Little Champs Malayalam Grand Finale

ടെലിവിഷൻ സംഗീത റിയാലിറ്റി ഷോകളിൽ ഏറ്റവുമധികം ജനപ്രീതി നേടിയ സീ കേരളം ചാനലിലെ സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് ഗ്രാൻഡ് ഫൈനലിലേക്ക്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ സംഗീത പ്രേമികളുടെ മനസ്സിലിടം നേടിയ കുട്ടിപ്പാട്ടുകാരുടെ കൂടുതൽ മിഴിവേറും മിന്നും പ്രകടനങ്ങൾക്ക് സരിഗമപ കേരളം ഫൈനൽ വേദി സാക്ഷിയാകുമെന്നുറപ്പാണ്. ആലാപനമികവിലൂടെ പ്രതിസന്ധികളുടെ കാതങ്ങൾ കടന്നു ഫൈനൽ വേദിയിൽ മാറ്റുരക്കാനെത്തുന്നത് സഞ്ജയ് സുരേഷ്, ഹംദാൻ സാബു, നിയ ചാർളി, അനഘ അജയ്, അവനി എന്നിവരാണ്. ഇവർക്കൊപ്പം പ്രേക്ഷകരുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ ഐശ്വര്യ, റിച്ച എന്നുവരിൽ ഒരാൾ കൂടെ ഈ സ്വപ്ന വേദിയിൽ മത്സരാർത്ഥിയായി എത്തും.

വിജയികള്‍

ബ്ലൈൻഡ് ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം കഴിവുറ്റ കുട്ടി ഗായകരാണ് ഈ വേദിയിൽ സ്വരമാധുരിയാൽ മത്സരിച്ചത്. തുടക്കം മുതൽ നിരവധി അത്ഭുതപ്രകടനങ്ങൾക്കും വൈകാരിക നിമിഷങ്ങൾക്കും സാക്ഷ്യം വഹിച്ച സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് വേദിയിൽ പ്രശസ്ത പിന്നണി ഗായിക സുജാത മോഹൻ, സംഗീത സംവിധായകരായ ഷാൻ റഹ്മാൻ, ഗോപി സുന്ദർ എന്നിവരാണ് പ്രധാന വിധികർത്താക്കൾ. കൂടാതെ കുട്ടിപ്പാട്ടുകാർക്ക് കരുതലായി മാർഗ നിർദ്ദേശങ്ങൾ നൽകുവാനും ആത്മവിശ്വാസം പകരുവാനും 12 അംഗ ഗ്രാൻഡ് ജൂറിയുടെ സാന്നിധ്യവും ഈ സംഗീത റിയാലിറ്റി ഷോയെ വ്യത്യസ്തമാക്കുന്നു.

മലയാളം സംഗീത പരിപാടികള്‍

തുടക്കത്തിലെ 20 മത്സരാർഥികളിൽ നിന്നും വിരലിലെണ്ണാവുന്ന കുരുന്നു ഗായക പ്രതിഭകളിൽ എത്തി നിൽക്കുമ്പോൾ തികച്ചും നാടകീയമായ രംഗങ്ങൾക്കാണ് സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് സെമി ഫൈനൽ വേദി സാക്ഷ്യം വഹിച്ചത്. പച്ചവെളിച്ചത്തിൽ പ്രതീക്ഷകൾക്ക് തിളക്കം വെച്ചപ്പോൾ കുട്ടി ഗായകരുടെ കണ്ണിൽ തെളിഞ്ഞത് ആനന്ദത്തിന്റെ നക്ഷത്രദീപ്തി. ഷോയുടെ അവസാന ഘട്ടത്തിലെത്താൻ കഴിഞ്ഞതിൽ തങ്ങൾ എത്ര ഭാഗ്യവാനും പദവിയും ആയി കരുതുന്നു. മാതാപിതാക്കളോടും പ്രേക്ഷകരോടുമുള്ള നന്ദി പറഞ്ഞുകൊണ്ട് സഞ്ജയ് യും നിയയും സന്തോഷം പ്രകടിപ്പിച്ചു. സ്പെഷ്യൽ ജൂറി അംഗമായ മെറിൻ നൽകിയ അചഞ്ചലമായ പിന്തുണയ്ക്കും മികച്ച മാർഗനിർദേശത്തിനും അനഘ തന്റെ കടപ്പാട് അറിയിച്ചു.

ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യര്‍ ആണ് ഗ്രാൻഡ് ഫൈനൽ എപ്പിസോഡിൽ മുഖ്യാതിഥിയായെത്തുന്നത്. കാഴ്ചക്കാരെ കോരിത്തരിപ്പിക്കാനായെത്തുന്ന മിന്നും പ്രകടനങ്ങൾ നിറഞ്ഞ ഗ്രാൻഡ് ഫിനാലെ കാഴ്ച്ചകൾ മാർച്ച് 26, ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് സീ കേരളം ചാനലിൽ കാണാം.

അനഘ അജയ്
അവനി എസ്.എസ്
ഹംദാൻ സാബു
നിയ ചാർളി
സഞ്ജയ് സുരേഷ്
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

ഏഷ്യാനെറ്റിലെ ജനപ്രിയപരമ്പര ” ഗീതാഗോവിന്ദം ” 600- ന്റെ നിറവിൽ

" ഗീതാ ഗോവിന്ദം " ഏഷ്യാനെറ്റിൽ തിങ്കൾ മുതൽ വെള്ളിവരെ രാത്രി 10 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. Geetha Govindham Success…

1 ആഴ്ച ago

ജനപ്രിയ പരമ്പര ” സാന്ത്വനം 2 ” 200 എപ്പിസോഡുകൾ പൂർത്തിയാക്കുന്നു

കുടുംബ ബന്ധങ്ങളുടെ ദൃഢതയും പരസ്പര ബന്ധങ്ങളുടെ സങ്കീർണ്ണതകളും എടുത്തുകാണിക്കുന്ന ജനപ്രിയ പരമ്പര " സാന്ത്വനം 2 " 200 എപ്പിസോഡുകൾ…

2 ആഴ്ചകൾ ago

ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ – ഡിസ്നി + ഹോട്ട്‌സ്റ്റാർ മലയാളത്തിലെ പുതിയ സീരീസിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഡിസ്നി + ഹോട്ട്‌സ്റ്റാർ തങ്ങളുടെ ആറാമത്തെ മലയാളം സീരീസായ 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍'-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.…

3 ആഴ്ചകൾ ago

ബറോസ് സിനിമയുടെ ഓടിടി റിലീസ് – ജനുവരി 22 മുതൽ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിലാണ് ബറോസ് സ്ട്രീമിംഗ് ചെയ്യുന്നത് Barroz on Hotstar Streaming നിധി…

3 ആഴ്ചകൾ ago

ഏഷ്യാനെറ്റിലെ ജനപ്രിയ ഗെയിംഷോ “എങ്കിലെ എന്നോട് പറ ” 25-ന്റെ നിറവിൽ

Enkile Ennodu Para Celebrates 25 Episodes ഏഷ്യാനെറ്റിലെ ജനപ്രിയ ഗെയിം ഷോ "എങ്കിലെ എന്നോട് പറ" ജനുവരി 25,…

4 ആഴ്ചകൾ ago

സൂക്ഷ്മദർശിനി സിനിമയുടെ ഓടിടി റിലീസ് – ജനുവരി 11 മുതൽ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

Sookshmadarshini OTT Release Date മനുഷ്യ മനസ്സിന്റെ സൂക്ഷമതയിലേക്ക് ഒരു ഭൂതക്കണ്ണാടി തിരിച്ച് പിടിക്കുന്ന ഫാമിലി ത്രില്ലർ സൂക്ഷ്മദർശിനി ജനുവരി…

1 മാസം ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More