രതീഷ് ബാലകൃഷ്ണ പൊതുവാലള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് നിവിന്‍ പോളി, ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന വേഷത്തിലഭിനയിച്ച കനകം കാമിനി കലഹം(ക.കാ.ക.) ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.പ്രേക്ഷകർക്ക് എല്ലാം മറന്ന് ആസ്വദിക്കാനുള്ള സിനിമയായിരിക്കും ക.കാ.ക. . വിചിത്രമായ കഥാപാത്രങ്ങളും വൈവിധ്യമായ നിരവധി സീനുകളും ധാരാളം നര്‍മ്മ മുഹൂര്‍ത്തങ്ങളും ചിത്രത്തിലുണ്ട്. മലയാളികള്‍കാണാന്‍ ഇഷ്ടപ്പെടുന്ന നര്‍മവും അല്പം സസ്പെന്‍സും ഉള്‍ പ്പെടുത്തിയാണ് ക.കാ.ക. ഒരുക്കിയിരിക്കുന്നത്.
സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായ പവിത്രനെയും മുൻപ് സീരിയൽ നടിയായിരുന്ന അയാളുടെ ഭാര്യ ഹരിപ്രിയയെയും ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ഇരുവർക്കുമിടയിൽ ഉണ്ടാകുന്ന ഒരു പ്രശ്നത്തിനു വളഞ്ഞ വഴിയിലൂടെ പവിത്രൻ പരിഹാരം കണ്ടെത്തുന്നതും അത് പിടിക്കപ്പെടുമെന്ന ഘട്ടത്തിൽ അതിൽ നിന്നും താത്കാലിക രക്ഷയ്ക്ക് മുന്നാറിലേക്ക് യാത്ര ചെയ്യുന്നതുമാണ് ചിത്രത്തിന്റെ ആദ്യ ഭാഗം. അവിടെ അവർ താമസിക്കുന്ന ‘ഹിൽ ടോപ്’ ഹോട്ടലിൽ വെച്ചു മോഷണത്തിനിരയാകുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് തുടർന്ന് ചിത്രം പറയുന്നത്.
“കനകം കാമിനി കലഹം ” ഏഷ്യാനെറ്റിൽ മാർച്ച് 27 ഞാറാഴ്ച വൈകുന്നേരം 4 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു.
ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ്, സെപ്റ്റംബർ 23 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ - ഏറ്റവും പുതിയ മലയാളം…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
വിഭവസമൃദ്ധമായ ഓണവിരുന്നുമായി ഏഷ്യാനെറ്റ് - വേൾഡ് പ്രീമിയർ റിലീസുകൾ, കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോകൾ വിഭവസമൃദ്ധമായ ഓണവിരുന്നുമായി…
ഈ ഓണം ആഘോഷിക്കൂ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾക്കൊപ്പം, ആവേശം , ഗുരുവായൂർ അമ്പലനടയിൽ , ഗർർർ മലയാളം ടിവി ചാനലുകളിലെ…
മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷത്തിലൂടെ തന്നെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കാനായി മഴവിൽ മനോരമ മറക്കാതെ കാണുക. മഴവിൽ മനോരമ ചാനലില്‍ മഴവിൽ…
ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രം പവി കെയർടേക്കർ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമ മാക്‌സ് മലയാളം ഓടിടി…
This website uses cookies.
Read More