ഇന്ത്യയിലെ ഏറ്റവും വലിയ സംഗീത റിയാലിറ്റി ഷോയുടെ മലയാളം പതിപ്പായ സരിഗമപ കേരളം ലിറ്റിൽ ചാംപ്സിന്റെ പ്രൗഢവും അതിഗംഭീരവുമായ മടങ്ങി വരവിനു വേദിയൊരുങ്ങുന്നു. സ്വരമാധുരിയാൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളീ പ്രേക്ഷകരുടെ മനസ്സിലിടം നേടിയ ഈ കുരുന്നു താരങ്ങളുടെ മടങ്ങിവരവിനായുള്ള കാത്തിരിപ്പിലായിരുന്നു കാണികളെല്ലാം. ബ്ലയിൻഡ് ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം കഴിവുറ്റ കുട്ടി ഗായകരാണ് ഈ പരിപാടിയിലുള്ളത്.
തുടക്കം മുതൽ നിരവധി അത്ഭുതപ്രകടനങ്ങൾക്കും വൈകാരിക നിമിഷങ്ങൾക്കും സാക്ഷ്യം വഹിച്ച ലിറ്റിൽ ചാംപ്സ് വേദിയിൽ പ്രശസ്ത പിന്നണി ഗായിക സുജാത മോഹൻ, സംഗീത സംവിധായകരായ ഷാൻ റഹ്മാൻ, ഗോപി സുന്ദർ എന്നിവരാണ് പ്രധാന വിധികർത്താക്കൾ. കൂടാതെ കുട്ടിപ്പാട്ടുകാർക്ക് കരുതലായി മാർഗ നിർദ്ദേശങ്ങൾ നൽകുവാനും ആത്മവിശ്വാസം പകരുവാനും 12 അംഗ ഗ്രാൻഡ് ജൂറിയുടെ സാന്നിധ്യവും ഈ സംഗീത റിയാലിറ്റി ഷോയെ വ്യത്യസ്തമാക്കുന്നു.
ഈ മടങ്ങിവരവിൽ കൂടുതൽ സംഗീതാർദ്രമായ നിമിഷങ്ങളും രസകരമായ കളിചിരികളും പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ടെന്നുറപ്പാണ്. ഇപ്പോൾ പുറത്തിറങ്ങിയ പ്രോമോ വീഡിയോ തികച്ചും ആവേശകരമായ ഒരു തിരിച്ചുവരവാണ് ഊട്ടിയുറപ്പിക്കുന്നത്. ലിറ്റിൽ ചാംപ്സ് ഗ്രാൻഡ് പ്രീമിയർ ജൂലൈ 18 നു വൈകുന്നേരം 7 മണിമുതൽ സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യും. വരും ആഴ്ചകളിൽ എല്ലാ വെള്ളി, ശനി ദിവസങ്ങളിലും രാത്രി 9 മണിക്ക് പരിപാടി സംപ്രേക്ഷണം ചെയ്യും.
മലയാളം ഓടിടി റീലീസ് - ഡിസ്നി+ഹോട്ട്സ്റ്റാറില്‍ സാറ്റർഡേ നൈറ്റ് ആഘോഷമാണ് ജീവിതം എന്നോർമപ്പെടുത്തുന്ന 'കിറുക്കൻ്റെയും കൂട്ടുകാരുടെയും' സൗഹൃദത്തിന്റെ കഥ പറയുന്ന…
ഏഷ്യാനെറ്റിൽ ബിഗ് ബോസ് സീസണ്‍ 5 മലയാളം ഉടന്‍ വരുന്നു ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റിഷോ ബിഗ്ബോസിന്റെ അഞ്ചാം സീസണ്‍ ഏഷ്യാനെറ്റില്‍ ഉടന്‍ സംപ്രേക്ഷണമാരംഭിക്കുന്നു…
ഡാര്‍ക്ക് ഹ്യൂമറിലൂടെ പൊട്ടിച്ചിരിപ്പിക്കാന്‍ മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ് വരുന്നു , ജനുവരി 13 മുതല്‍ ഡിസ്നി+ഹോട്ട്സ്റ്റാറില്‍ ആനന്ദം, ഗോദ തുടങ്ങി…
ഏഷ്യാനെറ്റ് ഒരുക്കുന്ന ന്യൂ ഇയർ പരിപാടികള്‍ വിവിധ പരിപാടികൾക്കൊപ്പം സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 യുടെയും ഡാൻസിംഗ് സ്റ്റേഴ്സിന്റെയും…
മലയാളം ടെലിവിഷന്‍ ചാനലുകളുടെ ക്രിസ്മസ് പ്രീമിയര്‍ സിനിമകള്‍ - ഏഷ്യാനെറ്റ് ക്രിസ്മസ് ദിനത്തിൽ രണ്ടു സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ്…
ഏഷ്യാനെറ്റിലെ ക്രിസ്തുമസ് ന്യൂ ഇയർ പരിപാടികൾ ഏഷ്യാനെറ്റിൽ ക്രിസ്തുമസ് ദിനത്തിൽ സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളും പുതുമയാർന്നതും വ്യത്യസ്തയാർന്നതുമായ പരിപാടികൾ സംപ്രേക്ഷണം…