ചുരുങ്ങിയ നാളുകള്‍ കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച സംഗീത റിയാലിറ്റി ഷോ സരിഗമപയുടെ ഫിനാലെ തീയതി പ്രഖ്യാപിച്ചു സീ കേരളം ചാനല്‍. ഷോയുടെ ഗ്രാൻഡ് ഫൈനൽ ഓഗസ്റ്റ് 15 ന് വൈകുന്നേരം 5.30 ന് സംപ്രേഷണം ചെയ്യുമെന്ന് സീ കേരളം സ്ഥിരീകരിച്ചു. ഏറെ നാളായി പ്രേക്ഷകരും മത്സാരാർത്ഥികളും ഒരേ പോലെ കാത്തിരുന്നതാണ് സാരിഗമപയുടെ ഫൈനൽ. തീയതികൾ പ്രഖ്യാപിച്ചതോടെ മത്സാരാർത്ഥികളെല്ലാം ആവേശത്തിലാണ്. ഫൈനലിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അതിനായി കഠിനമായി തയ്യാറെടുക്കുകയാണെന്നും മത്സരാർത്ഥികൾ പറഞ്ഞു.
സരിഗമ പ കേരളം നൂറിലധികം എപ്പിസോഡുകൾ പിന്നിട്ടു ഗ്രാൻഡ് ഫിനാലെയിലേക്കു പ്രവേശിക്കുന്ന ഘട്ടത്തിലാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഷൂട്ടിംഗ് പുനരാംഭിച്ചെങ്കിലും സീ കേരളത്തിന്റെ ജനപ്രീയ ഷോ ആയ സരിഗമപയുടെ ഫൈനലിനെക്കുറിച്ചൊന്നും ചാനൽ ഇതുവരെ പറഞ്ഞിട്ടുണ്ടായിരുന്നില്ല.സീ എന്റർടൈൻമെന്റ് എന്റർപ്രൈസസിന്റെ മുൻനിര ഷോയായ സരിഗമപ 25 വർഷങ്ങൾ പിന്നിട്ടിരുന്നു. സീയുടെ വിവിധ പ്രാദേശിക ചാനലുകൾ ഇത് ആഘോഷമാക്കിയിരുന്നു. സരിഗമ പയുടെ മലയാളം പതിപ്പ് ഒരു വർഷം മുമ്പാണ് സംപ്രേഷണം ആരംഭിച്ചത്. ഏറെ പ്രേക്ഷക പ്രീതി സമ്പാദിച്ച ഒരു സംഗീത റിയാലിറ്റി ഷോയാണ് സരിഗമ.
അശ്വിൻ വിജയൻ, ലിബിൻ സ്കറിയ, ശ്വേത അശോക്, കീർത്തന എസ് കെ, ജാസിം ജമാൽ എന്നിവരടങ്ങുന്ന അഞ്ച് ഫൈനലിസ്റ്റുകളെ ഇതിനകം തന്നെ തിരഞ്ഞെടുത്തിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്ന് പരമാവധി വോട്ട് നേടുന്നത് ആരാണ് എന്നതിനെ ആശ്രയിച്ച് ആറാമത്തെ ഫൈനലിസ്റ്റിനെ തീരുമാനിക്കുക. ഗായിക സുജാത, സംഗീത സംവിധായകരായ ഷാൻ റഹ്മാൻ, ഗോപി സുന്ദർ എന്നിവരാണ് സരിഗമ പ കേരളം ഷോയുടെ വിധികർത്താക്കൾ.
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…
This website uses cookies.
Read More