നാല്പതുകളിലെ പ്രണയം” (ലവ് ഇൻ ഫോർട്ടിസ് ) ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്31 Januaryപുതിയ റിലീസുകള്‍
Advertisements
Naalppathukalile Pranayam
Naalppathukalile Pranayam

നടനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രമേശ് എസ് മകയിരം തിരക്കഥയെഴുതി സംവിധാനം ചെയ്ത “നാല്പതുകളിലെ പ്രണയം” (ലവ് ഇൻ ഫോർട്ടിസ് ) ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തുന്നു. മൂന്ന് സ്ത്രീകളിലൂടെ എഴുത്തുകാരനും പബ്ലിഷറുമായ ഒരാളുടെ സഞ്ചാരമാണ് മ്യൂസിക് ലവ് സ്റ്റോറിയായ സിനിമയുടെ പശ്ചാത്തലം .ഷഹബാസ് അമൻ, നിത്യ മാമൻ,ഗിരീഷ് നാരായൺ,അന്നപൂർണ പ്രദീപ്,അമൃത ജയകുമാർ,കാഞ്ചന ശ്രീറാം,ഐശ്വര്യ മോഹൻ,ശ്രെയ അന്ന ജോസഫ് തുടങ്ങിയവർ ആലപിച്ച ഗാനങ്ങൾ ഈ ചിത്രത്തിൽ പ്രധാന ആകർഷണ ഘടകമാണ്.

ആശ വാസുദേവൻ നായർ,ജെറി ജോൺ, കുടശ്ശനാട്‌ കനകം, ശ്രീദേവി ഉണ്ണി,മഴ രമേശ്,ഗിരിധർ കൃഷ്ണ,ക്ഷമ,മെർലിൻ,ധന്യ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഴ ഫിലിംസിൻ്റെ ബാനറിൽ രമേശ് എസ് മകയിരം നിർമ്മിച്ച ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം എസ് ജയൻദാസ് നിർവ്വഹിക്കുന്നു. ഗാനരചന-രമേശ് എസ് മകയിരം, ആശ വാസുദേവൻ നായർ,സംഗീതം- ഗിരീഷ് നാരായൺ, എഡിറ്റർ-ലിനോയ് വർഗീസ്, ആർട്ട്സ്- ശ്രുതി,പ്രൊഡക്ഷൻ കൺട്രോളർ-എൽദോ സെൽവരാജ്,സൗണ്ട് ഡിസൈൻ-ഷാജി മാധവൻ,മേക്കപ്പ്- ബിനു സത്യൻ,നവാസ് ഷെജി,
അസ്സോസിയേറ്റ് ഡയറക്ടർ-ഷാജി എ ജോൺ,അവിനേഷ്‌ ,ജോസ്,ഡിസൈൻ -ആർക്കെ,വിതരണം-എസ് എഫ് സി ആർട്ട്സ്

Advertisements

പി ആർ ഒ- എ എസ് ദിനേശ്,മനു ശിവൻ

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *