മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ മുകേഷിൻ്റെ മുന്നൂറാമത്തെ ചിത്രം ‘ഫിലിപ്പ്സ്‘ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. മുകേഷിനെ കൂടാതെ ഇന്നസെൻറ്റ്, നോബിൾ ബാബു തോമസ്, നവനി ദേവാനന്ദ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
മലയാള സിനിമയിൽ നിരവധി ചിരി മുഹൂർത്തങ്ങൾ സൃഷ്‌ടിച്ച എവർഗ്രീൻ കോമ്പിനേഷൻ മുകേഷ് – ഇന്നസെൻറ്റ് അവസാനമായി സ്‌ക്രീനിൽ ഒരുമിച്ച സിനിമയാണ് ഫിലിപ്പ്സ്.
കുടുംബ പശ്ചാത്തലത്തിൽ, ലളിതമായ ഹാസ്യ മുഹൂർത്തങ്ങളിലൂടെയാണ് ഫിലിപ്പ്സിൻ്റെ കഥ പുരോഗമിക്കുന്നത്. അസാധാരണ സംഭവങ്ങൾ അരങ്ങേറുമ്പോൾ, അവയെ മറികടന്ന് സന്തോഷവും സമാധാനവും വീണ്ടെടുക്കാനുള്ള ഒരു കുടുംബത്തിൻ്റെ ശ്രമങ്ങൾ, രസകരമായും ഹൃദയസ്‌പർശിയായും ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു.
ആൽഫ്രഡ് കുരിയൻ ജോസഫ് ആണ് സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ആൽഫ്രഡിനൊപ്പം മാത്തുക്കുട്ടി സേവിയറും ചേർന്നാണ് ഫിലിപ്പ്സിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഫിലിപ്പ്സ് ഉൾപ്പെടെ 9 ആഴ്ച്ചകളിൽ 9 സിനിമകളാണ് മനോരമമാക്‌സ് മൂവി ഫെസ്റ്റിവലിൻ്റെ ഭാഗമായി റിലീസ് ചെയ്യുന്നത്. വാർഷിക സബ്സ്ക്രൈബേഴ്സിന് നാന്നൂറിൽ അധികം മലയാളം സിനിമകളും, മഴവിൽ പരമ്പരകളും, മാക്‌സ് ഒറിജിനൽസും, വാർത്തകളും ആസ്വദിക്കാം.
മനോരമമാക്‌സ് ആപ്പ് സ്‌റ്റോറിൽ നിന്നോ പ്ലേ സ്‌റ്റോറിൽ നിന്നോ പ്രേക്ഷകർക്ക് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ്, സെപ്റ്റംബർ 23 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ - ഏറ്റവും പുതിയ മലയാളം…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
വിഭവസമൃദ്ധമായ ഓണവിരുന്നുമായി ഏഷ്യാനെറ്റ് - വേൾഡ് പ്രീമിയർ റിലീസുകൾ, കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോകൾ വിഭവസമൃദ്ധമായ ഓണവിരുന്നുമായി…
ഈ ഓണം ആഘോഷിക്കൂ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾക്കൊപ്പം, ആവേശം , ഗുരുവായൂർ അമ്പലനടയിൽ , ഗർർർ മലയാളം ടിവി ചാനലുകളിലെ…
മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷത്തിലൂടെ തന്നെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കാനായി മഴവിൽ മനോരമ മറക്കാതെ കാണുക. മഴവിൽ മനോരമ ചാനലില്‍ മഴവിൽ…
ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രം പവി കെയർടേക്കർ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമ മാക്‌സ് മലയാളം ഓടിടി…
This website uses cookies.
Read More