സംവിധായകനായി രാജേഷ് മാധവൻ; പെണ്ണും പൊറാട്ടും ട്രെയ്‌ലർ കണ്ട് അമ്പരന്ന് മലയാള സിനിമലോകവും പ്രേക്ഷകരും; ചിത്രം ഫെബ്രുവരി 13നു റിലീസ്.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Februaryടീസര്‍ / ട്രെയിലര്‍
Advertisements
Pennum Porattum Movie Trailer
Pennum Porattum Movie Trailer

രാജേഷ് മാധവൻ സംവിധാനം ചെയ്യുന്ന ‘പെണ്ണും പൊറാട്ടും’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് മലയാള സിനിമാ ലോകത്ത് വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ടോവിനോ തോമസ്, ബേസിൽജോസഫ് , മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ, സിബി മലയിൽ, രഞ്ജിത് തുടങ്ങി മലയാള സിനിമയിലെ നിരവധി താരങ്ങളാണ് ചിത്രത്തിന്റെ ട്രൈലർ സോഷ്യൽ മീഡിയയയിലൂടെ വളരെ ആവേശത്തോടെ പങ്കുവെച്ചിരിക്കുന്നത്.

സുട്ടു എന്ന നായയെ കേന്ദ്ര കഥാപാത്രമാക്കി, പുതുമുഖങ്ങളോടൊപ്പം ഒരുക്കുന്ന ചിത്രം, മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സിനിമാനുഭവം തന്നെയാകുമെന്ന സൂചനയാണ് ട്രൈലർ നൽകുന്നത്. ആക്ഷൻ, കോമഡി, ഇമോഷൻ എന്നിവ സമന്വയിപ്പിച്ചുകൊണ്ട്, ഗ്രാമീണ ജീവിതത്തിന്റെ മണം പകരുന്ന അവതരണമാണ് ട്രൈലറിൽ നിറയുന്നത്. ഫാന്റസിയും സോഷ്യൽ സറ്റയറും ചേർത്തിണക്കുന്ന കഥാപരിസരം, ‘പെണ്ണും പൊറാട്ടും’ നെ ഒരു കൾട്ട് സിനിമ എന്ന നിലയിൽ തന്നെ മുന്നോട്ടുവയ്ക്കുന്നു.

Advertisements

ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഘടകങ്ങളിൽ ഒന്ന്, സുട്ടു എന്ന നായയ്ക്ക് ശബ്ദം നൽകുന്നത് ടോവിനോ തോമസ് ആണെന്നത് തന്നെയാണ്. കർഷകത്തൊഴിലാളികളും യുവാക്കളും അടങ്ങുന്ന സാധാരണക്കാരായ ഗ്രാമവാസികളാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. കോമഡിയിലും ആക്ഷനിലും ഉൾപ്പെടെ, ഭൂരിഭാഗം കഥാപാത്രങ്ങളും പുതുമുഖങ്ങളാണ് അവതരിപ്പിക്കുന്നത്, എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

മഹേഷിന്റെ പ്രതികാരം, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട് തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിൽ പുതുമകൾ അവതരിപ്പിച്ച നിർമ്മാതാവ് സന്തോഷ് ടി. കുരുവിളയുടെ STK Frames ആണ് ചിത്രം നിർമ്മിക്കുന്നത്. STK Frames നിർമ്മിക്കുന്ന ഒരു ചിത്രത്തിൽ ആദ്യമായി ഒരു നായ നായകനാകുന്നു എന്നതും ‘പെണ്ണും പൊറാട്ടും’ നെ ഏറെ വ്യത്യസ്തമാക്കുന്നു.

ചിത്രത്തിന്റെ OTT അവകാശം തിയേറ്റർ റിലീസിന് മുൻപേ തന്നെ NETFLIX സ്വന്തമാക്കിയതാണ് സിനിമയെ ചുറ്റിപ്പറ്റിയ മറ്റൊരു വലിയ വാർത്ത. അടുത്ത കാലത്തായി ഒരു മലയാള സിനിമ പോലും തിയേറ്റർ റിലീസിന് മുൻപ് ഇത്തരത്തിൽ ഒരു ഗ്ലോബൽ OTT പ്ലാറ്റ്ഫോം സ്വന്തമാക്കിയിട്ടില്ല എന്നതും, ‘പെണ്ണും പൊറാട്ടും’ നെ വിനോദ വ്യവസായ തലത്തിൽ തന്നെ ഏറെ ശ്രദ്ധേയമാക്കുന്നു.

STK Frames – ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്ന കൂട്ടുകെട്ടിൽ, സന്തോഷ് ടി. കുരുവിളയോടൊപ്പം ബിനു ജോർജ് അലക്സാണ്ടർ, ഷെറിൻ റേച്ചൽ സന്തോഷ് എന്നിവർ ചേർന്നാണ് നിർമ്മാണം.

കാസ്റ്റിംഗ് ഡയറക്ടറായി തുടക്കം കുറിച്ച് പിന്നീട് അഭിനേതാവായും നായകനായും ശ്രദ്ധ നേടിയ രാജേഷ് മാധവൻ, ഇപ്പോൾ സംവിധായകനായി ‘പെണ്ണും പൊറാട്ടും’ അവതരിപ്പിക്കുമ്പോൾ, അദ്ദേഹത്തിന്റെ മുൻ അനുഭവങ്ങളും ചലച്ചിത്ര മേളകളിലെ അംഗീകാരങ്ങളും സിനിമയെ കുറിച്ചുള്ള പ്രതീക്ഷകൾക്ക് കരുത്തേകുന്നു. ഗോവയിൽ ഗാല പ്രീമിയർ വിഭാഗത്തിൽ ഈ വർഷം പ്രദർശിപ്പിക്കപ്പെട്ട ഒരേയൊരു മലയാള സിനിമ എന്ന അംഗീകാരം കൂടി ചിത്രത്തിനുണ്ട്.

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ‘ഭീഷ്മ പർവ്വം’, ‘റാണി പത്മിനി’ തുടങ്ങിയ ചിത്രങ്ങളുടെ രചനാ പങ്കാളിയായ രവിശങ്കർ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. കട്ട ലോക്കൽ ഡയലോഗുകളും ശക്തമായ തിരക്കഥയും ചിത്രത്തിന്റെ പ്രധാന കരുത്തുകളാണെന്ന് ട്രൈലർ വ്യക്തമാക്കുന്നു.

സബിൻ ഉരളിക്കണ്ടി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചമൻ ചാക്കോ കൈകാര്യം ചെയ്യുന്നു. സംഗീതം ഡോൺ വിൻസെന്റ്. നാനൂറിലധികം മൃഗങ്ങളും നൂറോളം പുതുമുഖങ്ങളും അണിനിരക്കുന്ന ‘പെണ്ണും പൊറാട്ടും’, ഒരു വ്യത്യസ്തവും പുതുമയുമുള്ള സിനിമാ പരീക്ഷണം തന്നെയാണെന്ന് ട്രൈലർ ഉറപ്പിക്കുന്നു. ഫെബ്രുവരി 13 മുതൽ ‘പെണ്ണും പൊറാട്ടും’ തിയേറ്ററുകളിൽ.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

Leave a Reply

Your email address will not be published. Required fields are marked *