ഫ്രാഗ്രൻ്റ് നേച്ചർ ഫിലിം ക്രിയേഷൻസിൻ്റെ ഹാഫ്: ദ് ക്രോണിക്കിൾസ് ഒഫ് ടൂ ഹാഫ് ബ്ലഡെഡ് വാമ്പയർസ് ൻ്റെ രണ്ടാം പോസ്റ്റർ പുറത്തിറക്കി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Februaryസിനിമ വാര്‍ത്തകള്‍
Advertisements
Half Movie
Half Movie

അമല പോൾ, രഞ്ജിത് സജീവ്, ഐശ്വര്യ രാജ്, അബ്ബാസ് എന്നിവർ എത്തുന്ന വമ്പൻ ചിത്രത്തിൽ ഹോളിവുഡ് സ്റ്റണ്ട് വിദഗ്ധൻ വെരി ട്രൈ യൂലിസ്മാന്റെ ആക്ഷൻ കൊറിയോഗ്രഫിയും

ഫ്രാഗ്രൻ്റ് നേച്ചർ ഫിലിം ക്രിയേഷൻസ് അവരുടെ വരാനിരിക്കുന്ന HALF എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി. ‘ഗോളം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിർമ്മാതാക്കളായ ആൻ സജീവും സജീവ് പി കെ യും, സംവിധായകൻ സംജാദും വീണ്ടും ഒന്നിക്കുന്ന വമ്പൻ വാംപയർ ത്രില്ലർ ആണ് ‘ഹാഫ്’ (HALF: The Chronicles of Two Half-Blooded Vampires)

Advertisements

പ്രണയം, പരിവാർ, ഗോളം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ ആൻ സജീവും, സജീവ് പി കെ യും വ്യത്യസ്ത ജോണറുകളിലെ കഥകളെ അവതരിപ്പിക്കാനുള്ള അവരുടെ പ്രതിബദ്ധത HALF-ലൂടെയും തുടരുന്നു. ഗോളത്തിലൂടെ ശക്തമായ അരങ്ങേറ്റം കുറിച്ച സംവിധായകൻ സമ്ജാദ് സംവിധാനം ചെയ്ത് വാംപയർ മിത്തോളജിയുടെ പശ്ചാത്തലത്തിൽ റിവഞ്ച്, സർവൈവൽ , ഐഡൻ്റിറ്റി എന്നീ പ്രമേയങ്ങളുടെ പശ്ചാത്തലത്തിൽ ആണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ പ്രതിഫലിക്കാൻ പോകുന്ന സങ്കർഷങ്ങളും, മിസ്റ്ററിയും നിറഞ്ഞു നിൽക്കുന്നതാണ് ഇപ്പൊൾ പുറത്ത് വിട്ട പോസ്റ്റർ. വൻ ക്യാൻവാസിൽ ഒരുങ്ങുന്ന ഈ ചിത്രം വിവിധ ലൊക്കേഷനുകളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്.

അമലാ പോൾ, രഞ്ജിത് സജീവ്, ഐശ്വര്യ രാജ് എന്നിവർക്കൊപ്പം തെന്നിന്ത്യൻ താരം അബ്ബാസിന്റെ ഗംഭീര തിരിച്ചുവരവിനും ‘ഹാഫ്’ സാക്ഷ്യം വഹിക്കുന്നു. കണ്ണെഴുതി പൊട്ടും തൊട്ട്, ഗ്രീറ്റിങ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതനായ അബ്ബാസ് ഏറെക്കാലത്തിന് ശേഷം മടങ്ങിയെത്തുന്നത് വലിയ ആകാംക്ഷയാണ് ജനിപ്പിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളിൽ ആക്ഷൻ രംഗങ്ങൾക്ക് ശ്രദ്ധേയനായ സ്റ്റണ്ട് വിദഗ്ധൻ വെരി ട്രൈ യുലിസ്മാൻ (Very Tri Yulisman) ഒരുക്കുന്ന ആക്ഷൻ രംഗങ്ങൾ സിനിമയ്ക്ക് ഒരു ആഗോള നിലവാരം നൽകും എന്ന് ഉറപ്പിക്കാം.

ദേശീയ പുരസ്കാര ജേതാക്കൾ ഉൾപ്പെടെയുള്ള വൻ സാങ്കേതിക നിര തന്നെയാണ് ചിത്രത്തിന് പിന്നിൽ അണിനിരക്കുന്നത്. ‘ആട്ടം’ സിനിമയിലൂടെ ദേശീയ അവാർഡ് നേടിയ മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും, ലൂസിഫർ, 2018 തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായകനായ മോഹൻദാസ് പ്രൊഡക്ഷൻ ഡിസൈനും നിർവ്വഹിക്കുന്നു. പപ്പിനുവാണ് ഛായാഗ്രഹണം. റോഷാക്ക്, ഓസ്‌ലർ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശംസ നേടിയ മിഥുൻ മുകുന്ദനാണ് സംഗീതം. സംവിധായകൻ സംജാദും പ്രവീൺ വിശ്വനാഥും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

രഞ്ജിത് സജീവും ഐശ്വര്യ രാജും ചിത്രത്തിലെ വാംപയർ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ അമലാ പോൾ മറ്റൊരു വേഷത്തിലെത്തുന്നു. വിപുലമായ പാൻ-ഇന്ത്യൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പുറത്തിറങ്ങും. ദേശീയ പുരസ്കാര ജേതാവ് വിഷ്ണു ഗോവിന്ദ് (ഓഡിയോഗ്രാഫി), ബിനു മുരളി (പ്രൊഡക്ഷൻ കൺട്രോളർ), രാജേഷ് കുമാർ കെ.ജി (ചീഫ് അസോസിയേറ്റ് ഡയറക്ടർ), ജിബിൻ ജോയ് (അസോസിയേറ്റ് ഡയറക്ടർ), നരസിംഹസ്വാമി (മേക്കപ്പ്), ധന്യ ബാലകൃഷ്ണൻ (കോസ്റ്റ്യൂം), സേതു ശിവാനന്ദൻ (പ്രോസ്റ്ററ്റിക്സ്), പ്രോമിസ് സ്റ്റുഡിയോസ് (വി.എഫ്.എക്സ്), സിനാത് സാവിയർ (സ്റ്റിൽസ്), ടിവിറ്റി (പബ്ലിസിറ്റി ഡിസൈൻ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Half Malayalam Movie
Half Malayalam Movie
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

Leave a Reply

Your email address will not be published. Required fields are marked *