നിഖില വിമലിൻ്റെ പെണ്ണ് കേസ് നവംബറിൽ പ്രദർശനത്തിനെത്തുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്6 ഒക്ടോബർപുതിയ റിലീസുകള്‍
Malayalam Movie Pennu Case
Malayalam Movie Pennu Case

പ്രശസ്ത താരങ്ങളായ നിഖില വിമൽ,അജു വർഗ്ഗീസ്,ഹക്കീം ഷാജഹാൻ, രമേശ് പിഷാരടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന “പെണ്ണ് കേസ് ” നവംബറിൽ പ്രദർശനത്തിനെത്തുന്നു.

ബാല,ഇർഷാദ് അലി,അഖിൽ കവലയൂർ, കുഞ്ഞികൃഷ്ണൻ മാഷ്, ശ്രീകാന്ത് വെട്ടിയാർ, ജയകൃഷ്ണൻ, പ്രവീൺ രാജാ, ശിവജിത്,കിരൺ പീതാംബരൻ, ഷുക്കൂർ, ധനേഷ്, ഉണ്ണി നായർ, രഞ്ജി കങ്കോൽ, സഞ്ജു സനിച്ചൻ, അനാർക്കലി,ആമി, സന്ധ്യാ മനോജ്, അനുഷ സി, ശ്രീരേഖ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ഇ ഫോർ എക്സ്പീരിമെന്റെസ്,സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ്,വി യു ടാക്കീസ് എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറിൽ മുകേഷ് ആർ മേത്ത,ഉമേശ് കെ ആർ,രാജേഷ് കൃഷ്ണ,സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ഷിനോസ് നിർവ്വഹിക്കുന്നു.രശ്മി രാധാകൃഷ്ണൻ, ഫെബിൻ സിദ്ധാർത്ഥ് എന്നിവർ ചേർന്ന് കഥ, തിരക്കഥ സംഭാഷണമെഴുതുന്നു.

സംഗീതം-അങ്കിത് മേനോൻ,എഡിറ്റർ-ഷമീർ മുഹമ്മദ്. കോ- പ്രൊഡ്യൂസർ-അക്ഷയ് കെജ്‌രിവാൾ,അശ്വതി നടുത്തോളി,ക്രീയേറ്റീവ് പ്രൊഡ്യൂസർ-വിനോദ് സി ജെ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിനോദ് രാഘവൻ,പ്രൊഡക്ഷൻ ഡിസൈനർ-അർഷാദ് നക്കോത്ത്,ലൈൻ പ്രൊഡ്യൂസർ- പ്രേംലാൽ കെ കെ, പ്രൊഡക്ഷൻ ഡിസൈനർ-അർഷാദ് നക്കോത്ത്,മേക്കപ്പ്-ബിബിൻ തേജ

കോസ്റ്റ്യൂംസ്-അശ്വതി ജയകുമാർ,സ്റ്റിൽസ്-റിഷാജ് മുഹമ്മദ്, ഡിസൈൻ-യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അസിഫ് കൊളക്കാടൻ, സൗണ്ട് ഡിസൈൻ-കിഷൻ മോഹൻ,സൗണ്ട് മിക്സിംഗ്-എം ആർ രാജാകൃഷ്ണൻ,കളറിസ്റ്റ്-ലിജു പ്രഭാകർ, ആക്ഷൻ-അഷറഫ് ഗുരുക്കൾ, വിഎഫ്എക്സ്-ഡിജിറ്റൽ ടെർബോ മീഡിയ, മാർക്കറ്റിംഗ് ഹെഡ്- വിവേക് രാമദേവൻ, ഫിനാൻസ് കൺട്രോളർ-സോനു അലക്സ്

പി ആർ ഒ-എ എസ് ദിനേശ്.

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു