അമാനുഷികം ചിത്രീകരണം തൃശ്ശൂരിൽ ആരംഭിച്ചു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Mayസിനിമ വാര്‍ത്തകള്‍
Amanushikam Movie
Amanushikam Movie

നമോ പിക്ചേഴ്സിന്റെ ബാനറിൽ നിതീഷ് കെ നായർ സംവിധാനം ചെയ്യുന്ന “അമാനുഷികം” എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശ്ശൂരിൽ ആരംഭിച്ചു. ബാലതാരമായി ഏറെ ശ്രദ്ധേയനായ ജോമോൻ ജോഷി നായകനാകുന്ന ചിത്രത്തിൽ കിരൺ രാജ്, ഡോ. രജിത് കുമാർ, കുളപ്പുള്ളി ലീല, കുടശ്ശനാട് കനകം, നന്ദ കിഷോർ, കോബ്ര രാജേഷ്, രേണു സുധി, ഗിരീഷ് പെരിഞ്ചേരി, കൃഷ്ണകുമാർ, സനിൽ മട്ടന്നൂർ, പ്രവീൺ ചാലക്കുടി, റാഫി, സോണി അട്ടച്ചാക്കൽ, രാഹുൽ മണ്ണർകാട്, മനോജ് മഹാദേവ്, അജിത്ത് ചേർത്തല, രാമകൃഷ്ണൻ എന്നിവരും അഭിനയിക്കുന്നു.

നമോ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്

തിരക്കഥ & സംഭാഷണം: സുധീഷ് പെരുമ്പള്ളി
ഛായാഗ്രഹണം: ബിൻസീർ
സംഗീതം: റെജൻ രഘു
ഗാനരചന: അഖിൽ പൊന്നപ്പൻ
എഡിറ്റർ: ആശിഷ് ശിവൻ
ചീഫ് അസോസിയേറ്റ് ഡയറക്ടർ: സന്ദീപ് പട്ടാമ്പി
അസോസിയേറ്റ് ഡയറക്ടർ: നന്ദു ജി നായർ
അസിസ്റ്റന്റ് ഡയറക്ടർ: അച്ചു രാജഗോപാൽ
മേക്കപ്പ്: കൃഷ്ണൻ പെരുമ്പാവൂർ
കല: ജയൻ നെല്ലങ്കര
വസ്ത്രാലങ്കാരം: സഞ്ജയ് മാവേലി
പ്രൊഡക്ഷൻ കൺട്രോളർ: മനോജ് മഹാദേവ്
പ്രൊഡക്ഷൻ മാനേജർ: പ്രവീൺ ചാലക്കുടി
സ്റ്റിൽസ്: സോണി മാത്യു
ഡിസൈനിംഗ്: ബൈജു ബാലകൃഷ്ണൻ

ഒരു യക്ഷിയുടെ പേരിൽ അറിയപ്പെടുന്ന ഗ്രാമത്തിൽ, കാലങ്ങളായി യക്ഷിയെ തളച്ചുവെച്ചിരുന്ന ആണി ആരോ ഊരുന്നതോടെ ഗ്രാമത്തിൽ ഉണ്ടാകുന്ന കോലാഹലങ്ങൾ മുഴുനീള ഹൊറർ-കോമഡി ശൈലിയിൽ അവതരിപ്പിക്കുന്ന ചിത്രമാണ് “അമാനുഷികം”. ഹൊറർ-കോമഡി ചിത്രമായ “അമാനുഷികം” ഈ ആഗസ്റ്റിൽ തിയേറ്ററുകളിൽ എത്തും.

പി.ആർ.ഒ: എ എസ് ദിനേശ്.

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *