ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രം പവി കെയർടേക്കർ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമ മാക്‌സ് മലയാളം ഓടിടി പ്ലാറ്റ്ഫോമില്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു
ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ‘പവി കെയർടേക്കർ‘ മനോരമമാക്‌സിൽ സെപ്റ്റംബർ 6 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ദിലീപിനെ കൂടാതെ ജോണി ആൻറ്റണി, ധർമജൻ ബോൽഗാട്ടി, രാധിക ശരത്കുമാർ, വിനീത് കുമാർ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
വിനീത് കുമാർ തന്നെയാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. രാജേഷ് രാഘവനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹാസ്യത്തിൻ്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്ന ഫാമിലി റൊമാൻറ്റിക്ക് സിനിമയാണ് ‘പവി കെയർ ടേക്കർ’.
ഒരു റെസിഡെൻഷ്യൽ അപ്പാർട്മെൻറ്റിലെ കെയർടേക്കർ ആണ് പവി. സാധാരണ മധ്യവയസ്ക്കരിൽ കാണുന്ന സ്വഭാവസവിശേഷതകളെല്ലാം ഇപ്പോൾ അയാളിലും പ്രകടമാണ്. അവിവാഹിതനായ അയാൾക്ക് ആ അപ്പാർട്മെൻറ്റും അവിടുത്തെ ആളുകളും തന്നെയാണ് ലോകം. എന്നാൽ ഒരിക്കൽ, പ്രതീക്ഷിക്കാത്ത വിധം, പവിക്ക് ആ അപ്പാർട്മെൻറ്റിൽ ഒരു അടുപ്പം രൂപം കൊള്ളുന്നു.
തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമ കൈകാര്യം ചെയ്യുന്നത്. ദിലീപ് ചിത്രങ്ങളിൽ കാണുന്ന സ്വാഭാവിക നർമ്മവും, മികച്ച ഗാനങ്ങളും ഈ സിനിമയുടെ സവിശേഷതയാണ്.
‘പവി കെയർ ടേക്കർ’ കൂടാതെ നാന്നൂറിൽ അധികം മലയാളം സിനിമകളും, മഴവിൽ പരമ്പരകളും, മാക്‌സ് ഒറിജിനൽസും, മനോരമമാക്‌സിലൂടെ ആസ്വദിക്കാം. ആപ്പ് സ്‌റ്റോറിൽ നിന്നോ പ്ലേ സ്‌റ്റോറിൽ നിന്നോ, കണക്ട്ഡ് ടി. വികളുടെ ആപ്പ് സ്‌റ്റോറിൽ നിന്നോ പ്രേക്ഷകർക്ക് മനോരമമാക്‌സ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More