അവാർഡ് നിശ ഏഷ്യാനെറ്റിൽ സെപ്റ്റംബർ 7 , 8 തീയതികളിൽ ( ശനി , ഞായർ ) വൈകുന്നേരം 7 മണി മുതൽ സംപ്രേക്ഷണം ചെയുന്നു .
ജനപ്രിയ സീരിയലുകള്‍ക്കുള്ള പുരസ്ക്കാരങ്ങളുമായി ഏഷ്യാനെറ്റ് ടെലിവിഷൻ അവാര്‍ഡ്സ് 2024 തിരുവനന്തപുരം അൽ-സാജ് കൺവെൻഷൻ സെന്‍ററിൽ വച്ച് സംഘടിപ്പിച്ചു. ടെലിവിഷന്റെ ചരിത്രത്തെയും മാറ്റങ്ങളെയും പ്രതിപാദിച്ചുകൊണ്ട് അണിയിച്ചൊരുക്കിയ ഈ അവാർഡ്ഷോ കലാകാരന്മാരും കാഴ്ചക്കാരും ഒരേ സ്റ്റേജിന്റെ ഭാഗമായി മാറുന്ന ഒരു അപൂർവ്വകാഴ്ച പ്രേക്ഷകർക്ക് സമ്മാനിച്ചു .
ഈ വേദിയിൽവച്ച് ചലച്ചിത്രതാരവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ ആദരിച്ചു.കൂടാതെ ഓണം റിലീസ് ചിത്രമായ ” അജയന്റെ രണ്ടാം മോഷണത്തിന്റെ ” താരങ്ങളായ ടോവിനോ തോമസ് , കൃതി ഷെട്ടി , ഹരീഷ് ഉത്തമൻ , ജഗദീഷ് , സംവിധായകൻ ജിതിൻ ലാൽ , തിരക്കഥാകൃത്ത് സുജിത് തുടങ്ങിയവർ പങ്കെടുത്ത പ്രത്യേക സെഗ്‌മെന്റും പ്രധാന ആകര്ഷണമായിരുന്നു .
പ്രമുഖ താരങ്ങളായ അനുശ്രീ , സുധീർ കരമന , ടിനി ടോം , ആശ ശരത് , ഹരീഷ് കണാരൻ , സാസ്ഥിക , അസീസ് നെടുമങ്ങാട് , മണിക്കുട്ടൻ , പ്രേം കുമാർ ജനപ്രിയ പരന്പരകളിലെ താരങ്ങള്‍ തുടങ്ങി നിരവധിപേർ ഈ സദസ്സിന് മിഴിവേകി.
ഏഷ്യാനെറ്റ് ടെലിവിഷൻ അവാര്‍ഡ്സ് ടെലിവിഷൻ പുരസ്ക്കാരങ്ങളുടെ പ്രഖ്യാപനത്തിനും വിതരണത്തിനും പുറമെ ഈ വേദിയിൽ ക്രിക്കറ്റ് താരം ശ്രീശാന്ത് , ചലച്ചിത്രതാരം മുകേഷ് , മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര എന്നിവരെ ആദരിച്ചു. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ചലച്ചിത്രതാരം ജഗദീഷ് ഏറ്റുവാങ്ങി. രഞ്ജിനി ഹരിദാസ് , വിധു പ്രതാപ് , മീനാക്ഷി എന്നിവർ ഈ ഷോയുടെ അവതാരകരായിരുന്നു. ജനപ്രിയ ടെലിവിഷന്‍ താരങ്ങളും സിനിമാതാരങ്ങളും അവതരിപ്പിച്ച നൃത്തവിസ്മയങ്ങളും കോമഡി സ്കിറ്റുകളും , കണ്ടമ്പററി ഡാൻസുകളും സദസ്സിനെ ഇളക്കി മറിച്ചു.
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…
Vyasana Sametham Bandhu Mithradhikal അനശ്വര രാജൻ നായിക വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വ്യസനസമേതം ബന്ധുമിത്രാദികൾ'. നേരത്തെ പുറത്തിറങ്ങിയ…
Narivetta Movie Reviews ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ…
Peddi Movie Shooting തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ 'പെദ്ധി' യുടെ പുതിയ…
This website uses cookies.
Read More