എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

മലയാളം ഓടിടി റിലീസ്

മലയാളം ഓടിടി റിലീസുകൾ (ജൂൺ 2023) – ലൈവ്, വാമനൻ എന്നിവയുടെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമമാക്സ് ആപ്പ് ഉടന്‍ ആരംഭിക്കും

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

വാമനൻ , ലൈവ് – മനോരമമാക്സ് പ്ലാറ്റ്ഫോം മലയാളം ഓടിടി റിലീസ്

Upcoming Malayalam OTT Releases

മിയ കുൽപ്പ – സൈനാ പ്ലേ , 2018 (രണ്ടായിരത്തി പതിനെട്ട്) – സോണി ലിവ് എന്നിവയാണ് ഇതുവരെ ജൂണിൽ റിലീസ് ചെയ്ത മലയാളം ഓടിടി റിലീസുകൾ ,ഡിസ്നി +ഹോട്ട് സ്റ്റാര്‍ ഈ മാസം ജാനകി ജാനെ സിനിമയുടെ സ്ട്രീമിംഗ് ആരംഭിക്കും. ഏറ്റവും പുതിയ മലയാളം സിനിമകളായ ലൈവ്, വാമനൻ, മണിമുത്ത് സീരിയൽ എന്നിവ മനോരമ മാക്‌സിൽ ഉടൻ വരുന്നു എന്ന കാറ്റഗറിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു.

മഴവിൽ മനോരമയിൽ സ്റ്റെബിൻ ജേക്കബ്, ഷഫ്ന, അവന്തിക മോഹൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മണിമുത്ത് സീരിയൽ ജൂൺ 19 ന് ആരംഭിക്കും. മണി മുത്ത്‌ സീരിയല്‍ ഇന്നത്തെ, പോയ ആഴ്ചയിലെ എപ്പിസോഡുകള്‍ മനോരമമാക്സ് വഴി ലഭ്യമാകും. ഡിയര്‍ വാപ്പി, എങ്കിലും ചന്ദ്രികേ, മോമോ ഇന്‍ ദുബായ്, (നാലാം മുറ, ആനന്ദം പരമാനന്ദം, ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ എന്നിവയാണ് മനോരമ മാക്സ് റിലീസ് ചെയ്ത മലയാളം ഓടിടി സിനിമകള്‍.

ലൈവ് മലയാളം സിനിമ ഓടിടി റിലീസ്

വി കെ പ്രകാശ് സംവിധാനം ചെയ്ത സിനിമയില്‍ മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയ പ്രകാശ് വാര്യർ, കൃഷ്ണ പ്രഭ, മുകുന്ദൻ എന്നിവർ സഹ നടീനടന്മാര്‍ ആവുന്ന ചിത്രം എഴുതിയത് എസ് സുരേഷ് ബാബു ആണ്. ദർപൻ ബംഗേജ, നിതിൻ കുമാർ എന്നിവര്‍ ഫിലിംസ് 24 ബാനറില്‍ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. അൽഫോൺസ് പുത്രൻ സംഗീതം കൈകാര്യം ചെയ്ത , നിഖിൽ എസ് പ്രവീൺ ഛായാഗ്രഹണം നിർവ്വഹിച്ച ലൈവ് മലയാളം സിനിമ മനോരമമാക്സ് ആപ്ലിക്കേഷനിൽ പുതിയ മലയാളം ഓടിടി റിലീസുകൾ പട്ടികയില്‍ ഉള്‍പ്പെപ്പെടുത്തിയിട്ടുണ്ട്.

ഭാവന , ഷറഫുദ്ദീൻ , അശോകൻ , ഷെബിൻ ബെൻസൺ, അനാർക്കലി നാസർ, സാനിയ റാഫി എന്നിവര്‍ അഭിനയിച്ച ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് സിനിമ ഓടിടി റിലീസ് മനോരമ മാക്സില്‍ ഉടന്‍ .

സിനിമ ലൈവ് സിനിമ ഓടിടി റിലീസ് തീയതി
ഓടിടി റിലീസ് തീയതി ലഭ്യമല്ല
ഓടിടി പ്ലാറ്റ്ഫോം മനോരമമാക്സ്
ഭാഷകള്‍ മലയാളം
സംവിധാനം വി കെ പ്രകാശ്
എഴുതിയത് എസ് സുരേഷ് ബാബു
നിര്‍മ്മാണം ദർപൻ ബംഗേജ, നിതിൻ കുമാർ – 24 ഫിലിംസ് 24 ബാനര്‍
സംഗീതം അൽഫോൺസ് പുത്രൻ
ഛായാഗ്രഹണം നിഖിൽ എസ് പ്രവീൺ
അഭിനേതാക്കള്‍ മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ , പ്രിയ പ്രകാശ് വാര്യർ, കൃഷ്ണ പ്രഭ, മുകുന്ദൻ
വാമനന്‍ സിനിമ ഓടിടി റിലീസ് തീയതി

വാമനൻ മലയാളം സിനിമ ഓടിടി റിലീസ്

സിനിമ വാമനന്‍ സിനിമ ഓടിടി റിലീസ് തീയതി
ഓടിടി റിലീസ് തീയതി 16 ജൂണ്‍
ഓടിടി പ്ലാറ്റ്ഫോം മനോരമമാക്സ്
ഭാഷകള്‍ മലയാളം
സംവിധാനം എ ബി ബിനിൽ
എഴുതിയത് എ ബി ബിനിൽ
നിര്‍മ്മാണം അരുൺ ബാബു കെ.ബി, സാമ അലി – സിനിമാ ഗ്യാങ്‌സ്
സംഗീതം നിതിൻ ജോർജ്
ഛായാഗ്രഹണം അരുണ്‍ ശിവന്‍
അഭിനേതാക്കള്‍ ഇന്ദ്രൻസ്, സീമ ജി നായർ, ബൈജു, ഹരീഷ് കണാരൻ, സിനു സിദ്ധാർത്ഥ്, എബി അജി ജോസ്
Live Malayalam Movie OTT Release Date
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

ഏഷ്യാനെറ്റ് ഹൃദയസ്പർശിയായ പുതിയ പരമ്പര “മഴ തോരും മുൻപേ” ജൂലൈ 7-ന് ആരംഭിക്കുന്നു

ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ്‌ പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…

3 ദിവസങ്ങൾ ago

ബിഗ് ബോസ് മലയാളം സീസൺ 7: സാധാരണക്കാർക്ക് മൈജി ബിഗ് എൻട്രിയിലൂടെ സുവർണ്ണാവസരം!

MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…

1 ആഴ്ച ago

കേരള ക്രൈം ഫയൽസ് സീസൺ 2, ദി സെര്‍ച്ച്‌ ഫോര്‍ സിപിഒ അമ്പിളി രാജു – ജൂൺ 20 മുതല്‍ സ്ട്രീമിംഗ്

മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…

2 ആഴ്ചകൾ ago

പി ഡബ്ല്യു ഡി ( PWD ) ട്രയിലർ പുറത്ത് – PWD – Proposal Wedding Divorce

ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…

1 മാസം ago

തുടരും ഓടിടി റിലീസ് തീയതി , മെയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാര്‍ സ്ട്രീം ചെയ്യുന്നു

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…

1 മാസം ago

ഇത് വേറെ ലെവൽ വൈബ്, മൂൺ വാക്കിലെ വേവ് സോങ് റിലീസായി

Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…

1 മാസം ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More