ക്യാമറമാൻ സാദത്ത് സൈനുദ്ദീൻ ഇനി സംവിധായകൻ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Aprilസിനിമ വാര്‍ത്തകള്‍
Advertisements
Sadath Sainudeen New Movie as Director
Sadath Sainudeen New Movie as Director

വില്യം ആന്റ് കേയ്റ്റ് ഇന്നവേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ എം.എ. നിഷാദ് കഥയും തിരക്കഥയുമൊരുക്കി, ഛായാഗ്രഹകനായ സാദത്ത് സൈനുദ്ദീൻ ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സോങ് റിക്കോർഡിങ് കൊച്ചിയിൽ ആരംഭിച്ചു.

മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം തെന്നിന്ത്യയിലെ ഒരു സൂപ്പർതാരം കൂടി അഭിനയിക്കുന്ന ഈ ചിത്രം പാൻ ഇന്ത്യൻ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ഒരിടവേളയ്ക്ക് ശേഷം ജെറി അമൽദേവ് സംഗീത സംവിധാനം നിർവ്വഹിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നാലു പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം എം.ജി. ശ്രീകുമാർ – ജെറി അമൽദേവ് സഖ്യം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Advertisements

ജുബിൻ ജേക്കബാണ് സംഭാഷണം ഒരുക്കുന്നത്. ഛായാഗ്രഹണം – അനിൽ വിജയ്. വിഷുവിനു ശേഷം ചിത്രത്തിന്റെ പേര് പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

പി ആർ ഒ-എ എസ് ദിനേശ്.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *