ശ്രദ്ധിയ്ക്കുക

ഇവിടെ യാതൊരു വിധത്തിലുള്ള വീഡിയോകളും ലഭ്യമല്ല, മലയാളം ചാനല്‍ പരിപാടികളെക്കുറിച്ചുള്ള വിവരങ്ങള്‍ , സീരിയലുകള്‍, ഒടിടി റിലീസ് തീയതികള്‍, മലയാളം ടെലിവിഷന്‍ പരിപാടികളുടെ സംപ്രേക്ഷണ സമയം തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും മലയാളം ടിവി  പോര്‍ട്ടല്‍ നിങ്ങളുമായി പങ്കു വെയ്ക്കുന്നത്.
സൂര്യ ടിവി

നേത്ര സീരിയല്‍ നവംബര്‍ 28 മുതല്‍ എല്ലാ ദിവസവും രാത്രി 7:30 ന് സൂര്യ ടിവിയിൽ

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്
ഷെയര്‍ ചെയ്യാം

ഒരു നാഗകന്യകയുടെ പ്രതികാര പോരാട്ടവുമായി നേത്ര സീരിയല്‍

Nethra Serial Surya TV

ജന്മ ജന്മാന്തരങ്ങളായി തുടർന്ന് കൊണ്ടിരിക്കുന്ന ഒരു പ്രണയ പ്രതികാര കഥയാണ് നേത്ര. സാക്ഷാൽ ശ്രീ പരമേശ്വരൻ്റെ അനുഗ്രഹമുള്ള ഒരു ഇച്ഛാധാരി നാഗകന്യകയാണ് നേത്ര

. ഭൂമിയിലെ മനുഷ്യരുടെ സമാധാനവും സന്തുലനവും സംരക്ഷിക്കാൻ ശ്രീ പരമേശ്വരൻ തെരഞ്ഞെടുത്തത് അവളെയായിരുന്നു.

അതിനായി എല്ലാ ശക്തികളും ഒരു നാഗമാണിക്യത്തിലാക്കി അവൾക്കായി കരുതിവെച്ചു. 21 വർഷത്തിലൊരിക്കൽ മാത്രം വരുന്ന കാർത്തിക പൗർണമി ദിനത്തിൽ മാത്രമേ നാഗമാണിക്യം പ്രത്യക്ഷപ്പെടുകയുള്ളു. നേത്രയ്ക്ക് അത് സ്വന്തമാക്കണമെങ്കിൽ മനസ്സിൽ നന്മ മാത്രമുള്ള ഒരു പങ്കാളിയെ കണ്ടെത്തി സ്വയംവരം ചെയ്ത് നാഗറാണിയാകേണ്ടതുണ്ട്, അതിനായി അവൾ തെരഞ്ഞെടുത്തത് അർജുൻ എന്ന ഒരു മനുഷ്യനെയാണ്.

ശിവാനി തോമർ, പ്രേം ജേക്കബ്, ഭരദ്വാജ് എന്നിവരാണ്‌ നേത്ര സീരിയല്‍ പ്രധാന അഭിനേതാക്കള്‍

മലയാളം ത്രില്ലര്‍ സീരിയലുകള്‍

ക്രൂരതയുടെ പര്യായമായ കരൺ എന്ന രാക്ഷസൻ ,നാഗമാണിക്യം സ്വന്തമാക്കി ഈ പ്രപഞ്ചത്തിലെ തന്നെ ഏറ്റവും വലിയ ശക്തിയായി മാറാൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. തൻ്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ നേത്രയെ വിവാഹം കഴിച്ചാൽ നാഗമാണിക്യം സ്വന്തമാക്കാമെന്ന് അവൻ തിരിച്ചറിയുന്നു .

Malayalam Serial Nethra Star Cast

ആറുജന്മങ്ങളിലും കരണിൻ്റെ ശ്രമങ്ങളെ തടയാൻ നേത്രയ്ക്ക് സാധിച്ചെങ്കിലും, അർജുനെ വിവാഹം കഴിച്ച് നാഗമാണിക്യം സ്വന്തമാക്കാൻ അവൾക്ക് കഴിഞ്ഞില്ല. തൻ്റെ ഏഴാമത്തെയും അവസാനത്തെയും ജന്മത്തിൽ കരണിനെ വധിക്കുമെന്നും അർജുനെ വിവാഹം കഴിച്ച് നാഗമാണിക്യം സ്വന്തമാക്കുമെന്നു അവൾ പ്രതിജ്ഞയെടുക്കുന്നു .

പക്ഷെ അതത്ര എളുപ്പമായിരുന്നില്ല അവൾക്ക്. തങ്ങളുടെ മുൻജന്മങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ ഏതുമില്ലാതെ നേത്രയും അർജുനും കരണും പുനർജനിക്കുന്നു. ഒരു സാധാരണ കുടുംബത്തിലെ കാർ ഡ്രൈവറുടെ മകളാണ് നേത്ര .കഴിഞ്ഞ ആറു ജന്മങ്ങളിലും ശത്രുക്കളായിരുന്ന കരണും അർജുനും ഏഴാമത്തെ ജന്മത്തിൽ ഉറ്റ സുഹൃത്തുക്കളാണ്.

Serial Nethra Surya TV

ഇവർ മൂവരും തങ്ങളുടെ കഴിഞ്ഞ ജന്മത്തിലെ കർത്തവ്യങ്ങൾ തിരിച്ചറിയുമോ ?എങ്ങനെയാണ് നേത്ര ,താനാണ് നാഗലോകം അടക്കി വാഴുന്ന ഏറ്റവും ശക്തയായ നാഗകന്യക എന്ന് തിരിച്ചറിയുന്നത് ? കഴിഞ്ഞ ആറു ജന്മത്തിലും തന്നെ വധിച്ച് നേത്രയുടെ ലക്ഷ്യം ഇല്ലാതാക്കിയ രാക്ഷസനായ കരണിനെയാണ് താൻ സംരക്ഷിക്കുന്നത് എന്ന് അർജുൻ എങ്ങനെയാണു തിരിച്ചറിയുക ?

സൂര്യാ ടിവി ഷെഡ്യൂള്‍

06:00 PM – സ്വന്തം സുജാത
06:30 PM – സുന്ദരി
07:00 PM – അനിയത്തി പ്രാവ്
07:30 PM – നേത്ര
08:00 PM – കന്യാദാനം
08:30 PM – ഭാവന
09:00 PM – കളിവീട്
09:30 PM – കനൽപൂവ്
10:00 PM – സുന്ദരി
10:30 PM – അനിയത്തി പ്രാവ്
11:00 PM – ഭാവന

തൻ്റെ ഉള്ളിലുറങ്ങുന്ന രാക്ഷസനെ കരൺ എപ്പോഴാണ് കണ്ടെത്തുക ? ഏഴുജന്മങ്ങളായി അപൂർണ്ണമായിരിക്കുന്ന തൻ്റെ പ്രണയം സഫലീകരിച്ച് നേത്രയ്ക്ക് നാഗമാണിക്യം സ്വന്തമാക്കാൻ ആവുമോ ? അതോ രാക്ഷസനായ കരൺ പരിപാവനമായ നാഗമാണിക്യം സ്വന്തമാക്കി ഈ പ്രപഞ്ചം തൻ്റെ കാൽക്കീഴിലാക്കുമോ ? കാത്തിരുന്നു കാണുക നേത്ര സീരിയല്‍, എല്ലാ ദിവസവും രാത്രി 7. 30 ന് നമ്മുടെ സൂര്യ ടിവിയിൽ.

പുതിയ ടിവി വാര്‍ത്തകള്‍

  • ചാനല്‍ വാര്‍ത്തകള്‍

ഇന്ത്യയിൽ ടിവി വ്യൂവർഷിപ്പ് കുതിച്ചുയരുന്നതായി പുതിയ വ്യൂവർഷിപ്പ് റേറ്റിംഗുകൾ സൂചിപ്പിക്കുന്നു

കാഴ്ചക്കാരുടെ എണ്ണത്തിൽ 5.1% വർധനയോടെ ഇന്ത്യയിൽ ടിവി വ്യൂവർഷിപ്പ് വർദ്ധിച്ചുകൊണ്ടിരിക്കുന്നു ടെലിവിഷന്റെ  ആകർഷണീയതയുടെ ശ്രദ്ധേയമായ സാക്ഷ്യമായി, മുൻവർഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ…

2 ദിവസങ്ങൾ ago
  • ഏഷ്യാനെറ്റ്‌

മാളികപ്പുറം , പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ഏഷ്യാനെറ്റിലെ ഭക്തിസാന്ദ്രമായ മലയാള പരമ്പര

പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ഏഷ്യാനെറ്റിലെ ഭക്തിസാന്ദ്രപരമ്പര മാളികപ്പുറം . അയ്യപ്പഭക്തയായ ഉണ്ണിമോളുടെ ജീവിതത്തിന്റെ ആവേശകരമായ ആഖ്യാനം നൽകിക്കൊണ്ട് ഏഷ്യാനെറ്റിന്റെ ഭക്തിസാന്ദ്രമായ "മാളികപ്പുറം"…

2 ആഴ്ചകൾ ago
  • മലയാളം ഓടിടി റിലീസ്

ഓടിടി റിലീസ് മലയാളം – ഓൺലൈൻ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായ സിനിമകള്‍, വെബ്‌ സീരീസുകള്‍

ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , നെറ്റ് ഫ്ലിക്സ് , സണ്‍…

2 ആഴ്ചകൾ ago
  • സീ കേരളം

സീ കേരളം ചാനല്‍ ഇന്നത്തെ പരിപാടികള്‍ – കുടുംബശ്രീ ശാരദ, സുധാമണി സൂപ്പറാ, പാര്‍വതി, മിഴി രണ്ടിലും

കുടുംബശ്രീ ശാരദ, സുധാമണി സൂപ്പറാ, പാര്‍വതി, മിഴി രണ്ടിലും - സീ കേരളം ചാനല്‍ ഇന്നത്തെ പരിപാടികള്‍ ഏറ്റവും പുതിയ…

3 ആഴ്ചകൾ ago
  • ഏഷ്യാനെറ്റ്‌

ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം , ഏഷ്യാനെറ്റിൽ പുതിയ പരമ്പര നവംബർ 20 മുതൽ തിങ്കൾ മുതൽ ഞായർ വരെ രാത്രി 8 മണിക്ക്

ഏഷ്യാനെറ്റിൽ പുതിയ പരമ്പര ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം ഏഷ്യാനെറ്റ്, കുടുംബ ബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന "ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം" (ചന്ദ്രികയിൽ അലിയുന്നു…

3 ആഴ്ചകൾ ago
  • മലയാളം ഓടിടി റിലീസ്

പേരില്ലൂർ പ്രീമിയർ ലീഗ് – ഡിസ്നി + ഹോട്ട്‌സ്റ്റാർ മലയാളത്തിലെ പുതിയ സീരീസിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

ഡിസ്നി + ഹോട്ട്‌സ്റ്റാർ മലയാളം സീരീസ് - പേരില്ലൂർ പ്രീമിയർ ലീഗ് പ്രേക്ഷക ശ്രദ്ധ നേടിയ കേരളാ ക്രൈം ഫയൽസും…

3 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .