നാഗബന്ധം ആഗോള റിലീസ് 2026 ജൂലൈ 3; ചിത്രത്തിൻ്റെ ഓവർസീസ് വിതരണാവകാശം സ്വന്തമാക്കി സീ സ്റ്റുഡിയോസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്5 Juneസിനിമ വാര്‍ത്തകള്‍
Advertisements
Nagabandham Overseas Distribution Rights
Nagabandham Overseas Distribution Rights

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധം 2026, ജൂലൈ 3 ന് ആഗോള റിലീസായി എത്തും. വിരാട് കർണ്ണ നായകനായി എത്തുന്ന ചിത്രത്തിൻ്റെ വിദേശ റിലീസ് അവകാശങ്ങൾ സീ സ്റ്റുഡിയോസ് സ്വന്തമാക്കി. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം ആഗോള തലത്തിൽ സീ സ്റ്റുഡിയോഡ് പ്രദർശനത്തിന് എത്തിക്കും. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്.

സീ സ്റ്റുഡിയോസ് തന്നെയാണ് ചിത്രത്തിന്റെ ഉത്തരേന്ത്യൻ തിയേറ്റർ വിതരണ അവകാശങ്ങൾ സ്വന്തമാക്കിയത്. ഹിന്ദി വിപണികളിൽ ചിത്രം വൻതോതിൽ റിലീസ് ചെയ്യാൻ ആണ് പദ്ധതിയിടുന്നത്. സ്ട്രീമിംഗ് ഭീമനായ ആമസോൺ പ്രൈം വീഡിയോ ചിത്രത്തിന്റെ OTT സ്ട്രീമിംഗ് അവകാശങ്ങൾ നേടിയത്. അതേസമയം ചിത്രത്തിൻ്റെ തെലുങ്ക് സാറ്റലൈറ്റ് അവകാശങ്ങൾ സ്റ്റാർ മാ സ്വന്തമാക്കി. ബാക്കി ഭാഷകളിലെ ചിത്രത്തിൻ്റെ സാറ്റലൈറ്റ് അവകാശങ്ങളും സീ സ്റ്റുഡിയോ ആണ് നേടിയിരിക്കുന്നത്.

Advertisements

ബ്രഹ്മാണ്ഡ നിർമ്മാണ സ്കെയിലും ലോകോത്തര സാങ്കേതിക നിലവാരവുമുള്ള ഒരു പാൻ-ഇന്ത്യൻ കാഴ്ചയായി ആണ് ചിത്രം എത്തുക. പുരാതന ക്ഷേത്രങ്ങളും നിഗൂഢ ലോകങ്ങളും മുതൽ വലിയ യുദ്ധ രംഗങ്ങളും ഉൾപ്പെടുത്തി, ആഗോള സിനിമാറ്റിക് അനുഭവം നൽകുന്നതിന് ലക്ഷ്യമിട്ടുള്ള അത്യാധുനിക വിഷ്വൽ ഇഫക്റ്റുകൾ ഉപയോഗിച്ചാണ് ചിത്രം നിർമ്മിക്കുന്നത്. പുരാതന രഹസ്യങ്ങൾ, മറഞ്ഞിരിക്കുന്ന നിധികൾ, ദിവ്യശക്തികൾ, മറന്നുപോയ ഇതിഹാസങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ആണ് ചിത്രം കഥ പറയുന്നത്. ചിത്രത്തിൻ്റെ പോസ്റ്റ്-പ്രൊഡക്ഷൻ, വിഎഫ്എക്സ് ജോലികൾ എന്നിവ നിലവിൽ അവസാന ഘട്ടത്തിലാണ്.

നഭാ നടേഷ്, ഐശ്വര്യ മേനോൻ,ദക്ഷ നാഗർക്കർ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശർമ, അനസൂയ ഭരദ്വാജ്, ബി. എസ്. അവിനാഷ് എന്നിവർ ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ദൃശ്യപരമായി അതിമനോഹരവും ,സാങ്കേതികമായി തീവ്രവുമായ സ്റ്റണ്ട് സീക്വൻസുകൾ രൂപകൽപ്പന ചെയ്തതിന് പേരുകേട്ട അന്താരാഷ്ട്ര പ്രശസ്തി നേടിയ ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് ആണ് ഈ ചിത്രത്തിനായി വമ്പൻ ആക്ഷൻ സീക്വൻസുകൾ സംവിധാനം ചെയ്തിരിക്കുന്നത്. അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ, തീവ്രമായ ആക്ഷൻ ബ്ലോക്കുകൾ, ജീവിതത്തേക്കാൾ വലിയ സാഹസിക എപ്പിസോഡുകൾ, ശക്തമായ സംഗീതം, കൗതുകകരമായ കഥാസന്ദർഭം എന്നിവയാൽ, നാഗബന്ധം 2026 ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളിൽ ഒന്നായി മാറിയിട്ടുണ്ട്.

പിആർഓ – ശബരി

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

Leave a Reply

Your email address will not be published. Required fields are marked *