ആദ്യ ദിനം 135 കോടിക്ക് മുകളിൽ ആഗോള ഗ്രോസ്; ബ്ലോക്ക്ബസ്റ്റർ തുടക്കവുമായി രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്5 Juneസിനിമ വാര്‍ത്തകള്‍
Advertisements
Peddi Movie Box Office Collection Reports
Collection of Peddi

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിച്ച പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി‘ ക്ക് മെഗാ ബ്ലോക്ക്ബസ്റ്റർ ഓപ്പണിങ്. ജൂൺ 4 ന് ആഗോള റിലീസായി എത്തിയ ചിത്രം ആദ്യ ദിനം നേടിയ ആഗോള ഗ്രോസ് 135 കോടി 36 ലക്ഷം രൂപയാണ് എന്ന് നിർമ്മാതാക്കൾ ഔദ്യോഗികമായി പുറത്തു വിട്ടു. രാം ചരണിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ആഗോള ഓപ്പണിങ്ങുകളിൽ ഒന്നാണ് ചിത്രം സ്വന്തമാക്കിയത്. അദ്ദേഹം സോളോ ഹീറോ ആയെത്തിയ ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ ആദ്യ ദിന ആഗോള കളക്ഷൻ കൂടിയാണിത് എന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകൾ കേരളത്തിലും തമിഴ്‌നാട്ടിലും പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആണ്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്ത ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിച്ചത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

ആദ്യ ദിനം മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുന്ന ചിത്രത്തിന്റെ ഹൈലൈറ്റ് രാം ചരണിന്റെ ഗംഭീര പ്രകടനമാണ്. ചിത്രത്തിനായി വമ്പൻ ശാരീരിക പരിവർത്തനം നടത്തിയ രാം ചരൺ, തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ചിത്രത്തിൽ നൽകിയത് എന്ന് പ്രേക്ഷകരും നിരൂപകരും ഒരുപോലെ അഭിപ്രായപ്പെടുന്നു. ചിത്രത്തിനായി എ ആർ റഹ്മാൻ ഒരുക്കിയ പശ്‌ചാത്തല സംഗീതവും , അദ്ദേഹം ഈണം നൽകിയ ഗാനങ്ങളും ഗംഭീര പ്രതികരണം നേടുന്നുണ്ട്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ചിത്രത്തിന്റെ താരനിരയിലുണ്ട്. രാം ചരൺ- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിച്ചെത്തിയ ചിത്രം കൂടിയാണിത്. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ ‘പെദ്ധി’ ആയാണ് രാം ചരൺ വേഷമിട്ടിരിക്കുന്നത്.

Advertisements

ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുക്കിയ ചിത്രത്തിൽ, ആക്ഷൻ, ഡ്രാമ, റൊമാൻസ്, ത്രിൽ എന്നിവക്കൊപ്പം, ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നിവക്കും കഥാഗതിയിൽ നിർണ്ണായകമായ സ്ഥാനം ഉണ്ട്. ആരാധകരെ ത്രസിപ്പിക്കുന്ന, രാം ചരണിന്റെ ആക്ഷൻ രംഗങ്ങൾ, സ്പോർട്സ് രംഗങ്ങൾ എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ പറയുന്നത്. അതോടൊപ്പം മനസ്സിൽ തൊടുന്ന വൈകാരിക നിമിഷങ്ങളും ചിത്രത്തിന്റെ ഭാഗമാണ്. ബോളിവുഡ് താരം ജാൻവി കപൂർ ആണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാൻ ഇന്ത്യൻ റിലീസായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നത്.

രചന, സംവിധാനം -ബുചി ബാബു സന, അവതരണം – മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്സ്, നിർമ്മാണം – വെങ്കട സതീഷ് കിലാരു, ബാനർ – വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസർ – ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം – രത്നവേലു, സംഗീതം – എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

Leave a Reply

Your email address will not be published. Required fields are marked *